കാനഡയിലെ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും, കാനഡയിൽ അവരുടെ കുടുംബത്തെ സന്ദർശിക്കാനും, 5 വർഷം വരെ ഓരോ സന്ദർശനത്തിലും കാനഡയിൽ താമസിക്കാൻ അനുവദിക്കുന്നതുമായ ഒരു മൾട്ടിപ്പിൾ എൻട്രി വിസയാണ് സൂപ്പർ വിസ. ഈ വിസയിൽ കാനഡയിൽ താമസിക്കുമ്പോൾ അവരുടെ താമസ കാലാവധി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
സൂപ്പർ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ ഹെൽത്ത് കെയർ പ്ലാനുകൾക്ക് യോഗ്യരല്ലാത്തതിനാൽ കുറഞ്ഞത് ഒരു സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കവറേജ് ഉള്ളതായി തെളിയിക്കണം.
ഇനി മുതൽ , സൂപ്പർ വിസാ അപേക്ഷകർക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്ന് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാൻ IRCC (Immigration, Refugees and Citizenship Canada) അനുവാദം നൽകുന്നു. ഇതിന് മുൻപ്, ആരോഗ്യ ഇൻഷുറൻസിനുള്ള തെളിവ് കാനഡയിലെ ഇൻഷുറൻസ് ദായകരിൽ നിന്ന് മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ.

വിദേശ ഇൻഷുറൻസ് പോളിസിക്ക് യോഗ്യത നേടാൻ വേണ്ട മാനദണ്ഡങ്ങൾ
• OSFI (Office of the Superintendent of Financial Institutions) അംഗീകരിച്ച ഒരു വിദേശ ഇൻഷുറൻസ് കമ്പനി നൽകിയത് ആയിരിക്കണം.
• OSFIയുടെ ഫെഡറൽ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം.
• കാനഡയിലെ ഇൻഷുറൻസ് ബിസിനസിന് കീഴിൽ നൽകപ്പെട്ടിരിക്കണം.

OSFI വെബ്സൈറ്റ് സന്ദർശിച്ച് വിദേശ ഇൻഷുറൻസ് കമ്പനി യോഗ്യതയുള്ളതാണോയെന്ന് പരിശോധിക്കാം (https://www.osfi-bsif.gc.ca/en/supervision/who-we-regulate).

IRCCയുടെ വെബ്സൈറ്റിൽ (https://www.canada.ca/en/immigration-refugees-citizenship/services/visit-canada/parent-grandparent-super-visa/eligibility.html) ഈ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്(https://www.canada.ca/en/immigration-refugees-citizenship/services/visit-canada/parent-grandparent-super-visa/eligibility.html).

സൂപ്പർ വിസാ ഉടമകൾക്കുള്ള നിർദേശങ്ങൾ:
• കാനഡയിൽ താമസിക്കുന്ന കാലയളവിൽ ഒരു സാധുവായ (valid) ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.
• കവറേജ് കാലഹരണപ്പെടുന്നതിന് മുമ്പ്, ഈ ഇൻഷുറൻസ് പുതുക്കണം.
• ഓരോ തവണ കാനഡ സന്ദർശിക്കുമ്പോളും ഇൻഷുറൻസ് സാധുവായിരിക്കണം.
ഈ മാറ്റങ്ങൾ കുടുംബസമാഗമങ്ങൾ എളുപ്പമാക്കുന്നതോടൊപ്പം, super visa യിൽ കാനഡ സന്ദർശിക്കുന്നവർക്ക് ആവശ്യമായ ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.