ജൂലൈ 1 – കാനഡാ ദിനത്തിൽ, ഒന്റാരിയോയിൽ പല നിയമങ്ങളും വ്യവസ്ഥകളും പുതിയതായി നടപ്പിലാകും. ഡിസബിലിറ്റി പെൻഷൻ, ഇന്ധന നികുതി, ജോലി നിയമങ്ങൾ, പെഡൽ പബ് ലൈസൻസ്, FIFA ടിക്കറ്റ് വില്പന തുടങ്ങി നിരവധി മേഖലകളിൽ മാറ്റങ്ങളാണ് വരുന്നത്.

പെഡൽ പബ്ബുകൾക്ക് മദ്യവില്പനയ്ക്ക് അനുമതി

12 പേരിലധികം ഇരിക്കാവുന്ന ബൈക്കുകൾ ഉപയോഗിച്ച് ആളുകളെ ബാറുകളിലേക്കും റസ്റ്റോറന്റുകളിലേക്കും കൊണ്ടുപോകുന്ന പെഡൽ പബുകളിൽ ഇനി മുതൽ മദ്യം വിൽക്കാൻ നിയമപരമായ അനുമതി ലഭിക്കും.

ഡിസബിലിറ്റി പെൻഷൻ ഇനി മുഴുവനായി വരുമാനത്തിൽ നിന്നും ഒഴിവാക്കാം

ODSPയും Ontario Works നും കീഴിൽ ഉള്ള ഉപഭോക്താക്കൾക്ക് Canada Disability Benefit ഇനി ആദായമായി കണക്കാക്കില്ല. ഇതിലൂടെ ആരോഗ്യബെനിഫിറ്റുകൾ നഷ്ടപ്പെടാതിരിക്കും.

ഇന്ധന നികുതി ഇളവുകൾ സ്ഥിരമാക്കുന്നു

2022-ൽ പ്രാബല്യത്തിൽ വന്ന 5.7 സെന്റ്/ലിറ്റർ ഇന്ധന നികുതി ഇളവ് ഇനി സ്ഥിരമായി തുടരും. പ്രൊപെയിൻ നികുതി (4.3 സെന്റ്/ലിറ്റർ) ലൈസൻസുള്ള വാഹനങ്ങൾക്ക് ഒഴിവാക്കിയിട്ടുണ്ട്.

ഗിഗ് തൊഴിലാളികൾക്ക് കുറഞ്ഞത് ₹17.20/മണിക്കൂർ വേതനം

Uber പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്ന റൈഡ്‌ഷെയർ, ഡെലിവറി ഡ്രൈവർമാർക്ക് ₹17.20/മണിക്കൂർ വേതനം അവർ ആക്റ്റീവ് ആയി ഇരിക്കുന്ന സമയം ലഭിക്കും. ഇതിൽ കുറവ് വേതനം ആണ് ലഭിക്കുന്നത് എങ്കിൽ കമ്പനി പണം കൂട്ടി നൽകേണ്ടതായിരിക്കും.

ജോലിയ്ക്ക് മുമ്പ് എഴുതിത്തരേണ്ട വിവരങ്ങൾ

25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പുതിയ ജീവനകർക്കു അവരുടെ പണിയ്ക്ക് മുമ്പ് അവരുടെ ശമ്പളം, ജോലിയവസാന സമയം എന്നിവ എഴുതി നൽകണം.

നഴ്‌സ് പ്രാക്ടീഷണർമാർക്ക് കൂടുതൽ അധികാരങ്ങൾ

നഴ്‌സ് പ്രാക്ടീഷണർമാർക്ക് ഇനി മുതൽ മരണം സർട്ടിഫൈ ചെയ്യാം, ഡിഫിബ്രില്ലേറ്ററും കാർഡിയാക് പേസ്മേക്കറും ഓർഡർ ചെയ്യാനും ഉപയോഗിക്കാനും കഴിയും. അതുപോലെ ബ്ലഡ് ടെസ്റ്റിംഗ് ഫോമുകൾ ഒപ്പിടാനും സാധിക്കും.

FIFA ടിക്കറ്റ് വിദേശ കറൻസിയിൽ

2026 FIFA വേൾഡ് കപ്പിന്റെ ഭാഗമായി വിദേശ കറൻസിയിൽ ടിക്കറ്റ് വിൽക്കാനുള്ള നിയമപരമായ അനുമതി ഫിഫയ്ക്കും പങ്കാളികൾക്കും ലഭിക്കും.

ട്രൈബ്യൂണൽ കേസുകൾ ത്വരിതമായി

ഇനി മുതൽ ട്രിബൂനാൽ കേസുകൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിർണയിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ജഡ്ജിക്ക് മാറ്റാം. ഇത് വിധി നിർണയം കൂടുതൽ സമയബന്ധിതമായി നടപ്പിലാക്കാൻ സഹായകമാകും.

RV ഓടിക്കാൻ പുതിയ ലൈസൻസ് വ്യവസ്ഥ

11,000–14,000 കിലോഗ്രാം വരെ ഉള്ള RV ഓടിക്കാൻ G, E, F ക്ലാസ് ലൈസൻസ് മതിയാകും. അതിൽ കൂടുതലുള്ളവർക്കായി Restricted D ക്ലാസ് വേണം.

ഹോർട്ടികൾച്ചറൽ ഗ്രാന്റ്

100 വർഷം പൂർത്തിയാക്കിയ ഹോർട്ടികൾച്ചറൽ സൊസൈറ്റികൾക്ക് ഒരു തവണ $1500 ഗ്രാന്റ് സർക്കാർ നൽകും.


Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.