നിങ്ങൾക്ക് ഒന്റാരിയോയുടെ $200 റിബേറ്റ് ചെക്ക് ലഭിച്ചോ? ഇല്ലെങ്കിൽ, എങ്ങനെ സ്റ്റാറ്റസ് പരിശോധിക്കാം?

0

നികുതി ദായകരെ സഹായിക്കാൻ ഒന്റാരിയോ സർക്കാർ 200 ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 200 ഡോളറിന്റെ ചെക്ക് 2023 ലെ ആദായ നികുതിയുടെയും മറ്റ് ആനുകൂല്യങ്ങളുടെയും റിടേൺ സമർപ്പിച്ച അർഹരായ എല്ലാ ഒന്റാരിയോ നിവാസികൾക്കും പോസ്റ്റൽ മാർഗം അയച്ചതായി ധനകാര്യമന്ത്രാലയം അറിയിപ്പ് നല്കിയിട്ടുണ്ട്. നിങ്ങൾക്ക് ഇത് വരെ ചെക്ക് ലഭിച്ചിട്ടില്ലെങ്കിൽ, താഴെ പറഞ്ഞ മാർഗങ്ങളിലൂടെ അർഹത (eligibility) ഉറപ്പാക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

Ads

ചെക്ക് ലഭിച്ചോ ഇല്ലയോ എന്ന് പരിശോധിക്കാൻ, Ontario Relief Tracking Information System (OTRIS)ഉപയോഗിച്ച് ഓൺലൈനിൽ താങ്കളുടെ സ്റ്റാറ്റസ് പരിശോധിക്കാനായി:

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://cxp.mgcs.gov.on.ca/otris
  2. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ഒരു അക്കൗണ്ട് create ചെയ്യുക.
  3. ലോഗിൻ ചെയ്ത ശേഷം, “Payment Status” സെക്ഷൻ പരിശോധിച്ച് നിങ്ങളുടെ ചെക്കിന്റെ സ്റ്റാറ്റസ് കാണുക.

ഈ പോർട്ടൽ മുഖേന, നിങ്ങളുടെ ചെക്ക് പ്രോസസ്സിംഗ് സ്റ്റാറ്റസ് ഉൾപ്പെടെ എല്ലാ വിവരങ്ങളും അറിയാനാകും.

Ads
Share.
Ads
Leave A Reply