മിസിസാഗ, കാനഡ: കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ഒരുമയോടെ ഒരു കുടക്കീഴിൽ കോർത്തിണക്കി കൊണ്ടുപോകുന്നതിന് കാനഡയിലെ മിസിസാഗയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഔദ്യോഗിക ഇടയ സന്ദർശനം (Canonical visit) ഈ വരുന്ന ഫെബ്രുവരി മാസം 7, 8, 9 തീയതികളിൽ മിസിസാഗയിലുള്ള സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ നടത്തപ്പെടുന്നു.
സന്ദർശന വേളയിൽ അഭിവന്ദ്യ പിതാവ് ഇടവക വികാരി, ഇടവകയിലെ വിവിധ സംഘടനകൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഇടവക ജനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
ഈ സന്ദർശനം കത്തീഡ്രൽ ഇടവക സമൂഹത്തിൻറെ കൂട്ടായ്മ ശക്തിപ്പെടുത്തുവാനും അവരുടെ വിശ്വാസ സംബന്ധമായ വളർച്ചയെ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ നടത്തി അതിലേക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്….
അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഇടയസന്ദർശനം അർത്ഥപൂർണ്ണവും വിജയകരവും ആക്കുന്നതിനായി ഇടവക വികാരിയുടെയും അസിസ്റ്റൻറ് വികാരിയുടെയും മേൽനോട്ടത്തിൽ കൈക്കാരന്മാരുടെയും പാരിഷ് കൗൺസിൽ മെമ്പേഴ്സിന്റെയും വിവിധ സംഘടനാ ഭാരവാഹികളുടെയും ഓഫീസ് സ്റ്റാഫിന്റെയും നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
Trending
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
