കാനഡ – എല്ലാ വർഷവും ഫെബ്രുവരി മൂന്നാമത്തെ തിങ്കളാഴ്ച, കാനഡയിലെ ചില പ്രൊവിൻസുകൾ കുടുംബദിനം (Family Day) ആഘോഷിക്കുന്നു. 2025-ൽ, ഫെബ്രുവരി 17-നാണ് ഫാമിലി ഡേ ആഘോഷിക്കുന്നത്. ഇത് അൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ഓണ്ടാറിയോ, സസ്കാച്ചെവാൻ, ന്യൂ ബ്രൺസ്വിക് എന്നിവിടങ്ങളിൽ ഔദ്യോഗിക അവധിയായി ആയിരിക്കും.

ഇതിന് സമാനമായ അവധികൾ മറ്റു പ്രൊവിൻസുകളിലും ഉണ്ട്. ഉദാഹരണത്തിന്, മാനിറ്റോബയിൽ ‘ലൂയിസ് റിയൽ ഡേ’, പ്രിൻസ് എഡ്വേർഡ് ദ്വീപിൽ ‘ഐലാൻഡർ ഡേ’, നോവാ സ്കോഷിയയിൽ ‘നോവാ സ്കോഷിയ ഹെറിറ്റേജ് ഡേ’ എന്ന പേരിലാണ് കുടുംബ ദിനം അറിയപ്പെടുന്നത്.

ഫാമിലി ഡേയുടെ ഉദ്ദേശ്യം

1990-ൽ അൽബെർട്ട പ്രൊവിൻസാണ് ആദ്യമായി ഫാമിലി ഡേ ഔദ്യോഗിക അവധിയാക്കിയത്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും, ആളുകൾക്ക് തിരക്കേറിയ ജോലികളിൽ നിന്ന് ഒരു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനും അവസരമൊരുക്കുകയാണ് ഈ അവധിയുടെ ലക്ഷ്യം.

ഇത് ഒരു രാജ്യവ്യാപക അവധിയല്ല, അതിനാൽ ചില പ്രൊവിൻസുകൾ ഫാമിലി ഡേ ആചരിക്കുന്നില്ല. എന്നാൽ, ഈ അവധി ആചരിക്കുന്ന പ്രോവിൻസുകളിൽ, മിക്ക ബിസിനസ്സുകളും സ്കൂളുകളും സർക്കാർ ഓഫിസുകളും അടച്ചിരിക്കും.

ഫാമിലി ഡേയിൽ എന്താണ് ചെയ്യാറുള്ളത്?

ഫാമിലി ഡേ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഉദ്ദേശിച്ചുള്ള അവധിയാണ്. ഇതിൽ ചില ജനപ്രിയ ആക്റ്റിവിറ്റികൾ എന്തൊക്കെ എന്ന് നോക്കാം:
• ഔട്ട്ഡോർ വിനോദങ്ങൾ – ഐസ് സ്കേറ്റിംഗ്, സ്കീയിംഗ്, സ്ലെഡ്ജിംഗ്, വിന്റർ ഹൈക്കിംഗ് എന്നിവ കുടുംബങ്ങക്കുടെ ഇടയിൽ ജനപ്രിയമാണ്.
• കുടുംബ-കേന്ദ്രികിത വിനോദങ്ങൾ – ഔട്ഡോർ വിനോദങ്ങൾ താൽപര്യമില്ലാത്തവർ കുടുംബമൊന്നിച്ച് വീടിനകത്തിരുന്നു സിനിമ കാണുകയോ, ബോർഡ് ഗെയിമുകൾ കളിക്കുകയോ ചെയും, ചിലർ മ്യൂസിയം സന്ദർശിക്കൽ പോലെയുള്ള ഇൻഡോർ കാര്യങ്ങളും ചെയും.
• പ്രത്യേക പരിപാടികൾ – ചില നഗരങ്ങളിൽ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

വിന്റർ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ, ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും, കൂടുംബവിരുന്നുകൾ ഒരുക്കുന്നതും, ഫാമിലി ഡേയുടെ ഭാഗമാണ്.

ഫാമിലി ഡേയിൽ എന്തൊക്കെ അടച്ചിരിക്കും?

ഫാമിലി ഡേ ഒരു ഔദ്യോഗിക അവധി ആയതിനാൽ,
• സ്കൂളുകളും സർക്കാർ ഓഫീസുകളും അടഞ്ഞിരിക്കും.
• ബിസിനസ്സുകളുടെ പലതും പ്രവർത്തിക്കില്ല, എന്നാൽ ചില കടകളും പൊതു ഗതാഗത സംവിധാനങ്ങളും കുറച്ചുസമയം പ്രവർത്തിക്കാം.

കുടുംബബന്ധങ്ങൾ ഉണർത്തുന്ന ഒരു അവധി

ഫാമിലി ഡേ വെറുതെ ഒരു അവധി മാത്രമല്ല, ഇത് കുടുംബ ജീവിതത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു ദിവസം കൂടിയാണ്. ആളുകൾ അവരുടെ തിരക്കേറിയ ദൈനംദിന ജീവിതത്തിൽ നിന്ന് ഒരു ബ്രേക്കെടുത്ത്, പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്ന ഒരു പ്രത്യേക ദിനം.

കാനഡയിൽ കുടിയേറി പാർക്കുന്ന മലയാളികളായ നമുക് തിരക്കുകളുടെയും കുടിയേറ്റം നൽകുന്ന സ്ട്രെസ്സിനും ഇടയിൽ, നമ്മുടെ കുടുംബത്തെ ചേർത്ത് പിടിക്കാനും, പുതിയ രാജ്യത്തെ സംസ്കാരവുമായി ഒത്തിണങ്ങാനുള്ള ഒരു അവസരമായി എല്ലാ വർഷത്തെയും ഫാമിലി ഡേ മാറട്ടെ.

Share.

ഡോ. അരുണ്‍ മേനാച്ചേരി, സാമൂഹ്യപ്രവർത്തനത്തിൽ പി.എച്ച്.ഡി. നേടിയ ഗവേഷകനും, കാനഡയിലെ കൊനസ്റ്റോഗ കോളേജിലെ പ്രൊഫസറും കൂടിയാണ്. സാമൂഹിക വിഷയങ്ങൾ, കമ്മ്യൂണിറ്റി എങ്ങേജ്മെന്റ്, പൊതുകാര്യങ്ങൾ എന്നിവയിൽ ആഴമായ താല്പര്യം പുലർത്തുന്ന എഴുത്തുകാരനും അക്കാദമീഷ്യനുമാണ്. സാമൂഹ്യപ്രവർത്തനത്തിലും വിദ്യാഭ്യാസത്തിലും ഉള്ള അനുഭവസമ്പത്തോടൊപ്പം, നയപരമായ മാറ്റങ്ങൾ മുതൽ സാംസ്കാരിക വിഷയങ്ങൾ വരെ പ്രതിപാദിക്കുന്ന അദ്ദേഹം, വായനക്കാരിൽ അവബോധം വളർത്തുന്നതും ചിന്തയുണർത്തുന്നതും ആയ വിഷയങ്ങൾ പ്രതിപാദിക്കുന്നു.

1 Comment

  1. It was observed that we did not have a long-weekend in the depressing and cold February. Hence, Family Day was introduced with the aim of celebrating Family and its values.

    Like any chain, to be strong, the smallest links got ti be strong. Similarly, for a nation to be strong, the smallest link is the family.

    Only countries with strong families are strong.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.