വാഷിങ്ടൺ ഡി.സി.: പ്രശസ്ത കൺസെർവേറ്റിവ് നേതാവും ടേണിങ് പോയിന്റ് യു.എസ്.എ സ്ഥാപകനുമായ ചാർലി കേർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ടൈലർ റോബിൻസൺ എന്ന യുവാവിന്, കുറ്റം തെളിഞ്ഞാൽ മരണശിക്ഷ ലഭിച്ചേക്കുമെന്ന് ഫെഡറൽ കോടതി അറിയിച്ചു. യൂറ്റാ വാലിയിൽ നടന്ന പൊതു പരിപാടിയിൽ കേർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ, ആദ്യമായി കോടതിയിൽ ഹാജരായ പ്രതി കുറ്റം നിഷേധിച്ചു. കൊലപാതകം ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രചോദനം മൂലമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കുറ്റാരോപിതനെ ഫെഡറൽ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും, കുറ്റം തെളിഞ്ഞാൽ മരണശിക്ഷയുണ്ടാകുമെന്നും ജഡ്ജ് വ്യക്തമാക്കി. പ്രതിയെ ജാമ്യം അനുവദിക്കാതെ ജയിലിലടച്ചു. കേർക്കിന്റെ കുടുംബവും ടേണിങ് പോയിന്റ് യു.എസ്.എ. യും നീതിക്കായി പോരാടുമെന്ന് പ്രതിജ്ഞയെടുത്തു.
യൂറ്റാ ഗവർണർ സ്പെൻസർ കോക്സ്, സംശയിക്കപ്പെടുന്നവൻ ഇടതുപക്ഷ തീവ്രവാദ ആശയങ്ങളാൽ പ്രചോദിതനായാണ് എന്ന ആരോപണവുമായി രംഗത്തെത്തിയത് വിവാദമായി. ഈ ആരോപണം കൺസെർവേറ്റിവുകൾ സ്വാഗതം ചെയ്തപ്പോൾ, ഇടതുപക്ഷ നേതാക്കൾ ഇതിനെ രാഷ്ട്രീയവൽക്കരണമെന്ന് വിമർശിച്ചു.
അതേ സമയം എഫ്ഡ.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ സെനറ്റ് കമ്മിറ്റി ഹിയറിംഗിൽ രൂക്ഷമായി ചോദ്യം ചെയ്യലിന് വിധേയനായി. വകുപ്പിനെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്നു കമ്മിറ്റി വിമർശിച്ചു.



