കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില് 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ പ്രതിരോധം ശക്തിപ്പെടുത്തിയതിന് ദിവസങ്ങൾക്കുള്ളിൽ ശനിയാഴ്ച ലബനോനിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായത് എന്നുള്ളത് ശ്രദ്ധേയമാണ്. വടക്കൻ ഇസ്രായേലി പട്ടണമായ മെറ്റുലയിൽ ലെബനോൻ തൊടുത്ത മൂന്ന് റോക്കറ്റുകളും പ്രതിരോധിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
Trending
- 2026-ലെ നൊബേൽ സമാധാന സമ്മാനം നവനീതം ‘നവി’ പിള്ളയ്ക്ക്.
- നോവ സ്കോഷ്യയിൽ പുതിയ ഗതാഗത സുരക്ഷാ നിയമം വരുന്നു; കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന
- കാനഡയിൽ തൊഴിലില്ലായ്മ ഉയരുന്നു: ഒക്ടോബർ 28-ലെ ബാങ്ക് തീരുമാനത്തിന് മുൻപ് മലയാളി കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന തീയതികൾ
- കനേഡിയൻ കവയിത്രി ആലീസ് കാർസന് 2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
- കാനഡയിൽ വൈദ്യസഹായത്തോടെയുള്ള ദയാവധം (MAID) വിപുലീകരിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
- റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകൾ ഉയർത്തി; നാല് വർഷത്തിനിടയിലെ ആദ്യ വർദ്ധനവ് വായ്പകൾക്ക് തിരിച്ചടിയാകും.
- കാനഡയിൽ ലോട്ടോ മാക്സ് ജാക്ക്പോട്ട് തുക റെക്കോർഡ് ഉയരത്തിൽ; വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനത്തുക 8 കോടി ഡോളറിലേക്ക്
- സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളിൽ
