ടൊറൻ്റൊ, കാനഡ: കനേഡയിലെ സെൻ്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് (CAMH) പുറത്തിറക്കിയ ഏറ്റവും പുതിയ ഒന്റാറിയോ സ്റ്റുഡന്റ് ഡ്രഗ് യൂസ് ആൻഡ് ഹെൽത്ത് സർവേ (OSDUHS) പ്രകാരം, ഒന്റാറിയോയിലെ ഏഴാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ കൊവിഡ് പാൻഡമിക് കാലത്തേക്കാൾ മാനസിക സമ്മർദ്ദം കുറഞ്ഞിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് ഒരു ദശകം മുമ്പത്തേക്കാൾ വളരെ ഉയർന്ന തോതിൽ തന്നെയാണ് തുടരുന്നത് എന്നുള്ളത് ആശങ്കകൾ ഉളവാക്കുന്നതാണ്. അതേസമയം ഓൺലൈൻ ചൂതാട്ടത്തിൽ (online gambling) ഗണ്യമായ വർദ്ധനവ് കാണപ്പെടുന്നുണ്ട്.

2025-ലെ സർവ്വേ പ്രകാരം 46 ശതമാനം വിദ്യാർത്ഥികൾക്ക് ചെറിയതോതിൽ മുതൽ ഗുരുതരമായിട്ടുള്ളതു വരെയുള്ള മാനസിക സമ്മർദ്ദം റിപ്പോർട്ട് ചെയ്തു. എന്നാൽ, 2023-ലെ സർവേയിൽ ഇത് 51 ശതമാനമായിരുന്നു. ഗുരുതരമായ മാനസിക സമ്മർദ്ദം റിപ്പോർട്ട് ചെയ്തവർ 23 ശതമാനമാണ്. തങ്ങളുടെ മാനസികാരോഗ്യം ന്യായമായത് അല്ലെങ്കിൽ മോശമായത് എന്ന് വിലയിരുത്തിയവർ 30 ശതമാനമാണ് (2023-ൽ 38 ശതമാനം). ഈ കണക്കുകൾ പാൻഡമിക്കിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും, ഒരു ദശകം മുമ്പ് 2013-ൽ ചെറിയതോതിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടവർ 24 ശതമാനവും ഗുരുതരമായത് 11 ശതമാനവുമായിരുന്നു.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിദഗ്ധ മാനസികാരോഗ്യ സഹായം ആവശ്യമുണ്ടെന്ന് തോന്നിയിട്ടും, സഹായം തേടാത്തവർ ഏകദേശം 29 ശതമാനമാണ്. “പ്രശ്നങ്ങളെ സ്വയം അഭിമുഖീകരിക്കാം എന്നു കരുതിയും, മാതാപിതാക്കൾ അറിയുമെന്ന ഭയം, വിദഗ്ധസഹായം ഫലപ്രദമാകുമോ എന്ന സംശയം” തുടങ്ങിയവയാണ് വിദഗ്ധസഹായം തേടുന്നതിന് ഇക്കൂട്ടർ ഉന്നയിച്ച തടസവാദങ്ങൾ.

മദ്യം, കഞ്ചാവ്, വേപ്പിങ് തുടങ്ങിയ മയക്കുമരുന്ന് ഉപയോഗത്തിലും ഗണ്യമായ കുറവ് കാണിക്കുന്നു. 2023-നെ അപേക്ഷിച്ച് വേപ്പിങ്, കഞ്ചാവ്, പ്രിസ്ക്രിപ്ഷൻ ഓപിയോയ്ഡുകളുടെ നോൺ-മെഡിക്കൽ ഉപയോഗം, ചുമമരുന്നുകളുടെ ദുരുപയോഗം എന്നിവയിൽ ഗണ്യമായ കുറവ് ഉണ്ടായതായി സർവ്വേഫലങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 48 ശതമാനം വിദ്യാർത്ഥികൾ മദ്യം, പുകയില/നിക്കോട്ടിൻ, കഞ്ചാവ് എന്നിവയൊന്നും ഉപയോഗിച്ചിട്ടില്ല. നിക്കോട്ടിൻ പൗച്ച് ഉപയോഗം (5.8 ശതമാനം) ഉയർന്നുവരുന്ന ഒരു പ്രവണതയായിട്ടാണ് ഇപ്പോൾ കാണപ്പെടുന്നത്.

ഏറ്റവും ശ്രദ്ധേയമായ മാറ്റം ഓൺലൈൻ ചൂതാട്ടത്തിലാണ്(online gambling). കഴിഞ്ഞ വർഷം ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടവർ 12 ശതമാനമാണ് (2023-ൽ ഇത് വെറും 8 ശതമാനം മാത്രമായിരുന്നു). ഓൺലൈൻ സ്പോർട്സ് ബെറ്റിങ് 10 ശതമാനത്തിലെത്തി (2017-ൽ 1 ശതമാനം). ഏതെങ്കിലും തരത്തിലുള്ള ചൂതാട്ടത്തിൽ ഏർപ്പെട്ടവർ ഏകദേശം 20 ശതമാനമാണ്. 23 ശതമാനം വിദ്യാർത്ഥികൾ ദിവസേന ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നുവെന്ന് സർവ്വേ ഫലം റിപ്പോർട്ട് ചെയ്യുന്നു. ഒന്റാറിയോയിൽ സ്വകാര്യ ഓൺലൈൻ ബെറ്റിങ് സൈറ്റുകൾ അനുവദിച്ചതിന് ശേഷമാണ് ഈ വർദ്ധനവ് ഉണ്ടായതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പ്രായപരിധി ഉണ്ടെങ്കിലും വിദ്യാർത്ഥികൾ കുറുക്കു വഴികളിലൂടെയുള്ള പല മാർഗങ്ങളും കണ്ടെത്തുന്നുവെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഉപയോഗം വളരെ ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. ഏകദേശം 25 ശതമാനം വിദ്യാർത്ഥികൾ ദിവസേന അഞ്ച് മണിക്കൂറോ അതിലധികമോ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു. വീഡിയോ ഗെയിമിങ്ങിലും സ്ക്രീൻ ടൈമിലും മുൻപുള്ള അതിനേക്കാൾ വളരെ ഉയർന്ന കണക്കുകൾ രേഖപ്പെടുത്തുന്നു.

2024 ഡിസംബർ മുതൽ 2025 ജൂൺ വരെ ഒന്റാറിയോയിലെ 42 സ്കൂൾ ബോർഡുകളിലെ 246 സ്കൂളുകളിൽ നിന്നുള്ള 11,108 വിദ്യാർത്ഥികളെ (ഗ്രേഡ് 7–12) ഉൾപ്പെടുത്തിയാണ് CAMH ഈ സർവേ നടത്തിയത്. അനോണിമസ് ഓൺലൈൻ ചോദ്യാവലികൾ വഴിയാണ് ഡാറ്റ ശേഖരിച്ചത്. 1977 മുതൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന കനേഡയിലെ ഏറ്റവും ദൈർഘ്യമേറിയ സ്കൂൾ അധിഷ്ഠിത സർവേയാണിത്.

CAMH വിദഗ്ധർ മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. യുവാക്കളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുടർച്ചയായ നിരീക്ഷണവും ഇടപെടലുകളും അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Share.

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

Leave A Reply Cancel Reply

കേരളാസ്‌കോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ!
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള Share ഐക്കണിൽ ക്ലിക്ക് ചെയ്ത് 'Add to Home Screen' തിരഞ്ഞെടുക്കുക.
Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.