Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് 2026 ഏപ്രിൽ 3. മാനവകുലത്തിന്റെ ഗതി നിർണയിച്ച വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസം. ചരിത്രകാരന്മാരും പല ബൈബിൾ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതനുസരിച്ച് യേശുക്രിസ്തു ക്രൂശീകരിക്കപ്പെട്ടത് AD 33-ലെ ഏപ്രിൽ 3-ന്, ഒരു വെള്ളിയാഴ്ചയാണെന്ന് വിശ്വാസിക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ 2026 ഏപ്രിൽ 3 എന്നത് ക്രിസ്തുവിന്റെ കുരിശു മരണത്തിൻ്റെ വാർഷിക ദിനം കൂടിയാണ്.ജൂത കലണ്ടറിലെ പാസോവർ (പെസഹാ) സമയത്ത്, പൊന്തിയോസ് പിലാത്തോസിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവത്തെ ജ്യോതിശാസ്ത്ര കണക്കുകളുടെയും ചരിത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പിന്തുണയ്ക്കുന്നത് . ആ ദിവസം ജറുസലേമിൽ ചന്ദ്രഗ്രഹണം (ലൂണാർ എക്ലിപ്സ്) ഉണ്ടായിരുന്നുവെന്നും ഇത് ബൈബിളിലെ ‘ഭൂമിയെമ്പാടും ഇരുട്ട്’ എന്ന വിവരണവുമായി ബന്ധപ്പെടുത്തുന്നു.ഏകദേശം 1993 വർഷങ്ങൾക്ക് ശേഷം 2026-ൽ ഗുഡ് ഫ്രൈഡേ ഏപ്രിൽ 3-ന് തന്നെ ആചരിക്കപ്പെടുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഇത് ഒരേ തീയതിയും ഒരേ വാരദിനവുമാണ്. ഈ യാദൃച്ഛിക സംയോജനം വിശ്വാസികളെ, വിശ്വാസ സത്യങ്ങൾക്കപ്പുറം ചരിത്രപരമായ സംഭവ…

Read More

ടൊറണ്ടോ: കാനഡയുടെ മുൻ യുണൈറ്റഡ് നേഷൻസ് അംബാസഡറും ഒന്റാറിയൊ പ്രൊവിൻസ് എൻഡിപി നേതാവുമായിരുന്ന സ്റ്റീഫൻ ലൂയിസ് 88-ാം വയസ്സിൽ അന്തരിച്ചു. മാർച്ച് 31-ന് ടൊറന്റോയിൽ ഹോസ്പൈസ് പരിചരണത്തിലിരി ക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഏകദേശം എട്ടു വർഷത്തോളമായി ക്യാൻസർ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്റ്റീഫൻ ലൂയിസ് ഫൗണ്ടേഷൻ വെബ്സൈറ്റിലൂടെയാണ് കുടുംബം ഔദ്യോഗികമായി മരണവാർത്ത അറിയിച്ചത്. 1937 നവംബർ 11-ന് ഒട്ടാവയിൽ ജനിച്ച ലൂയിസ്, 1970 മുതൽ 1978 വരെ ഒണ്ടാരിയോ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) നേതൃത്വം വഹിച്ചിരുന്നു. 1984-ൽ ബ്രയാൻ മൾറോണി പ്രധാനമന്ത്രിയുടെ കാലത്ത് കാനഡയുടെ യുണൈറ്റഡ് നേഷൻസ് അംബാസഡറായി നിയമിതനായ അദ്ദേഹം നാലു വർഷം ആ സ്ഥാനം അലങ്കരിച്ചു.

Read More

കൊച്ചി: ക്നാനായ കത്തോലിക്കാ സമുദായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വവംശവിവാഹനിഷ്ഠ (എൻഡോഗമി) പരിപാലനവും സമുദായത്തിന് പുറത്ത് നിന്ന് വിവാഹം ചെയ്യുന്നവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന രീതിയും ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 23, 2026-ന് പുറത്തുവന്ന വിധിന്യായത്തിൽ സഭാ സ്ഥാപനങ്ങൾക്ക് അംഗങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടാനോ വിവാഹ തീരുമാനങ്ങൾ നിയന്ത്രിക്കാനോ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.കോട്ടയം അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ തള്ളിയാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ക്നാനായ കത്തോലിക്കാ നവീകരണ സമിതി (കെസിഎൻഎസ്) ഉൾപ്പെടെയുള്ള പരിഷ്കരണവാദികളുടെ ഹർജികൾക്ക് അനുകൂലമായി ലോവർ കോടതി നൽകിയ വിധി ഹൈക്കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. സമുദായാംഗങ്ങൾക്ക് മറ്റ് ക്രൈസ്തവ ദൈവാലയങ്ങളിലെ അംഗങ്ങളുമായി വിവാഹം ചെയ്യാമെന്നും അതിന്റെ പേരിൽ സഭാ അംഗത്വം നിഷേധിക്കാനോ പുറത്താക്കാനോ പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.പരമ്പരാഗത നിലപാടും വിവാദവുംക്നാനായ സമുദായം (കോട്ടയം അതിരൂപത) തങ്ങളുടെ ജൂത-ക്രൈസ്തവ പൈതൃകം സംരക്ഷിക്കാൻ നൂറ്റാണ്ടുകളായി സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നു. സമുദായത്തിന് പുറത്ത് (മറ്റ്…

Read More

ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രയേൽ സഖ്യസേനകളുടെ ആക്രമണത്തിന്റെ പ്രതികാരമെന്നോണമായി ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയത് ആഗോള എണ്ണ വ്യാപാരത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ലോകത്തിലെ ദൈനംദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ഏകദേശം 20 ശതമാനം – ഏകദേശം 20 മില്യൺ ബാരൽ – ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യു.എസ്, ഇസ്രയേൽ, പാശ്ചാത്യ സഖ്യരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് പൂർണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ പ്രഖ്യാപിച്ചെങ്കിലും, ആക്രമണഭയം മൂലം മിക്ക രാജ്യങ്ങളിലേക്കുള്ള ടാങ്കറുകളും യാത്ര നിർത്തി വച്ചിരിക്കുകയാണ്.പരിമിതമായിട്ടുള്ള കയറ്റുമതി മാത്രമേ നടക്കുന്നതിനാൽ സംഭരണ സൗകര്യങ്ങളുടെ പര്യാപ്തത മൂലം ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിരിക്കുകയാണ് ലോകത്ത് മറ്റൊരു ഉൽപ്പാദന ശേഷിയും ഈ ക്ഷാമത്തിന് പകരമാകാൻ പര്യാപ്തമല്ല. ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ഏകദേശം 400 മില്യൺ ബാരൽ എണ്ണ റിസർവുകളിൽ നിന്ന് റിലീസ് ചെയ്യുവാനും അമേരിക്ക, തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 172 മില്യൺ…

Read More

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും ശക്തമായ ഡ്രഗ് കാർട്ടലുകളിലൊന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവനും ‘മാഫിയ കിംഗ്’ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗ്വേര സെർവാന്റസ് (59) എന്ന ‘എൽ മെൻചോ’ (El Mencho) സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ജലിസ്കോ സംസ്ഥാനത്തിലെ തപൽപ എന്ന സ്ഥലത്ത് നടന്ന വൻ ഓപ്പറേഷനിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇത് മെക്സിക്കൻ ഡ്രഗ് ലോകത്ത് ഏറ്റവും വലിയ ആഘാതമായി വിലയിരുത്തപ്പെടുന്നു.മെക്സിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ എൽ മെൻചോയുൾപ്പെടെ നിരവധി കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ അദ്ദേഹത്തെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. യുഎസ് അധികൃതർ ഏറെ നാളുകളായി തിരയുന്ന ഏറ്റവും വലിയ ഫ്യൂജിറ്റീവുകളിലൊരാളായിരുന്നു എൽ മെൻചോ. ഫെന്റനിൽ, മെത്താംഫെറ്റമിൻ, കൊക്കെയിൻ എന്നിവയുടെ കടത്തിലൂടെ അദ്ദേഹം നിയന്ത്രിച്ചിരുന്ന CJNG ലോകത്തെ ഏറ്റവും ക്രൂരവും വേഗത്തിൽ വളരുന്നതുമായ കാർട്ടലുകളിലൊന്നാണ്. എൽ മെൻചോയുടെ മരണം അറിഞ്ഞയുടനെ CJNG…

Read More

സൂര്യപ്രകാശത്തിന്റെ തീവ്രമായ റേഡിയേഷൻ ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകളെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എയർബസ് A320 ഫാമിലി വിമാനങ്ങൾ താൽക്കാലികമായി ഗ്രൗണ്ട് ചെയ്തിരുന്നു. ഇപ്പോൾ ഭൂരിഭാഗം വിമാനങ്ങളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി സാധാരണ സർവീസിലേക്ക് മടങ്ങിയതായി എയർബസ് അറിയിച്ചു. ഏകദേശം 6,000 എയർബസ് A320 ഫാമിലി വിമാനങ്ങളെ (A318, A319, A320, A321) ഈ പ്രശ്നം ബാധിച്ചിരുന്നു. ഇതിൽ 5,100-ഓളം വിമാനങ്ങൾക്ക് 2-3 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്ന സോഫ്റ്റ്‌വെയർ റോൾബാക്ക് മതിയായിരുന്നു. എന്നാൽ 900-ലധികം പഴയ മോഡലുകൾക്ക് എലിവേറ്റർ ഐലേറോൺ കമ്പ്യൂട്ടർ (ELAC) ഹാർഡ്‌വെയർ തന്നെ മാറ്റേണ്ടി വന്നു. നവംബർ 29 ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച്, 5,000-ലധികം വിമാനങ്ങളുടെ അപ്‌ഡേറ്റ് “വളരെ സുഗമമായി” പൂർത്തിയായതായി ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പ് തബറോ പറഞ്ഞു. “100-ൽ താഴെ വിമാനങ്ങൾ മാത്രമാണ് ഇനി അപ്‌ഡേറ്റിനായി കാത്തിരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നം ആദ്യം കണ്ടെത്തിയത് ഒക്ടോബർ 30-ന് ജെറ്റ്ബ്ലൂ എയർവേയുടെ ഒരു A320 വിമാനത്തിൽ സംഭവിച്ച…

Read More

ദുബായ്: എമിറേറ്റ്സ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങളിൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർലിങ്ക്-സജ്ജമായ അന്താരാഷ്ട്ര വൈഡ്-ബോഡി വിമാനഫ്ലീറ്റ് പ്രവർത്തിപ്പിക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നു. ബോയിങ് 777, എയർബസ് എ380 എന്നിവയുൾപ്പെടെ 232 വിമാനങ്ങളിലാണ് ഈ സൗകര്യം ആദ്യമായി ലഭ്യമാക്കുക.നവംബർ 23 മുതൽ ബോയിങ് 777 വിമാനങ്ങളിൽ ആരംഭിച്ച്, 2026- ൽ എ380കളിലേക്ക് വ്യാപിപ്പിച്ച് 2027 മധ്യത്തോടെ മുഴുവൻ ഫ്ലീറ്റിലും പൂർത്തിയാക്കും എന്ന് കരുതപ്പെടുന്നു. മാസത്തിൽ ഏകദേശം 14 വിമാഞങ്ങളിൽ വീതം ഇൻസ്റ്റാൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പെയ്ഡ് വൈഫൈ സംവിധാനത്തിന് പകരം സൗജന്യമായി അതിവേഗ ഇന്റർനെറ്റ്, വിമാനങ്ങളിൽ ലഭ്യമാലുമെന്നതാണ് പ്രധാന ആകർഷണം. യാത്രക്കാർക്ക് സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോളുകൾ, ജോലി, സോഷ്യൽ മീഡിയ എന്നിവയ്ക്ക് ഭൂമിയിലെപ്പോലെ തടസമില്ലാത്ത കണക്റ്റിവിറ്റി ലഭിക്കും. സീറ്റ്ബാക്ക് സ്ക്രീനുകളിലും വ്യക്തിഗത ഉപകരണങ്ങളിലും ഒരേസമയം ഉപയോഗിക്കാം എന്നുള്ളതും ഇതിൻറെ സവിശേഷതകളാണ്.”സ്റ്റാർലിങ്കുമായുള്ള പങ്കാളിത്തം തങ്ങളുടെ ‘ഫ്ലൈ ബെറ്റർ’ പ്രതിജ്ഞയുടെ മറ്റൊരു…

Read More

ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ, ബജറ്റിന്മേലുള്ള നിർണായക വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് വോട്ടുകളുടെ മുൻതൂക്കത്തിൽ – 168 ന് എതിരെ 170 വോട്ടിന് – ബജറ്റ് പാസായി. ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, മറ്റ് പാർട്ടികളുടെ പിന്തുണ നിർണായകമായിരുന്നു.പാരിസ് കാലാവസ്ഥാ ലക്ഷ്യങ്ങൾ പാലിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേ, ലിബറൽ പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഈ വോട്ടെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ, കാനഡയിൽ ശൈത്യകാല തിരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.സാമ്പത്തിക പുനരുദ്ധാരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു കാർണി സർക്കാരിന്റെ ബജറ്റ്, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ബജറ്റിനെ വിമർശിച്ചെങ്കിലും, ലിബറലുകൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചു. ഈ വിജയം സർക്കാരിന് കൂടുതൽ സ്ഥിരത നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More

വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള താൽക്കാലിക ധന വിനയോഗ ബിൽ സെനറ്റിൽ 11-ാം തവണയും പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റുകൾ എതിർത്തതോടെ സർക്കാർ സ്തംഭനാവസ്ഥ തുടർച്ചയായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സ്തംഭനാവസ്ഥ അമേരിക്കൻ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ദീർഘമേറിയ ഒന്നായി മാറിയിരിക്കുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 50 – 43 എന്ന വോട്ട് നിലയിലാണ് ബിൽ വീണ്ടും പരാജയപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് സെനറ്റർമാർ ഇത്തവണ ബില്ലിനെ അനുകൂലിച്ചെങ്കിലും, ഭൂരിപക്ഷം ഡെമോക്രാറ്റുകളും ബില്ലിനെ എതിർക്കുകയാണുണ്ടായത്. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഈ താൽക്കാലിക ഫണ്ടിംഗ് നിർദേശം സർക്കാർ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, കോൺഗ്രസിലെ ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ കാരണം വീണ്ടും പരാജയപ്പെട്ടു. അടുത്ത വോട്ടെടുപ്പ് ബുധനാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലുള്ള ഈ കാലഘട്ടത്തിൽ, ധനകാര്യ ബില്ലിന്മേലുള്ള വിവാദങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് ആശങ്കാജനകമായി തുടരുകയാണ്. ഷട്ട്ഡൗൺ കാരണം ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്, കൂടാതെ…

Read More

മയാമി: ഫ്ലോറിഡയിലെ മയാമിയിൽ കഴിഞ്ഞ 70 വർഷമായി വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്ന പ്രശസ്ത സമുദ്ര ജീവി പ്രദർശനകേന്ദ്രം മയാമി സീക്വേറിയം അടച്ചുപൂട്ടി. 1955-ൽ പ്രവർത്തനമാരംഭിച്ച ഈ സീക്വേറിയം, അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള സമുദ്ര പാർക്കുകളിലൊന്നായിരുന്നു. ഡോൾഫിനുകൾ, ഓർക്കകൾ (കൊലയാളി തിമിംഗലങ്ങൾ), സീ ലയണുകൾ, സ്രാവുകൾ, തുടങ്ങി കടലിൻ്റെ അടിത്തട്ടിൽ വസിക്കുന്ന വിവിധ ജീവജാലങ്ങളുടെ പ്രദർശനങ്ങളും പ്രകടനങ്ങളും ഇവിടത്തെ പ്രധാന ആകർഷണമായിരുന്നു. വിർജീനിയ കീയിൽ സ്ഥിതിചെയ്യുന്ന ഈ പാർക്ക്, ഓരോ വർഷവും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മൃഗപരിപാലന ക്ഷേമ പ്രശ്നങ്ങൾ കാരണം വിവാദങ്ങളുടെ കേന്ദ്രമായി മയാമി സീക്വേറിയം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്തായിരുന്നു സീക്വേറിയം? മയാമി സീക്വേറിയം 1955-ൽ പ്രവർത്തനം ആരംഭിച്ച ഒരു സമുദ്ര ജീവി പാർക്കായിരുന്നു. അമേരിക്കയിലെ ആദ്യകാല ഓഷ്യനേറിയങ്ങളിലൊന്നായി ഇത് അറിയപ്പെട്ടിരുന്നു. ഡോൾഫിൻ ഷോകൾ, ഓർക്കകളുടെ  പ്രകടനങ്ങൾ (പ്രത്യേകിച്ച്, 2023-ൽ മരണപ്പെട്ട ലോലിത എന്ന ഓർക്കയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്), സീലയണുകളുടെ അഭ്യാസങ്ങൾ, അക്വേറിയം എന്നിവ ആയിരുന്നു…

Read More