ഓട്ടവ, കാനഡ: കാനഡയിൽ നടന്ന മൂന്ന് ഫെഡറൽ ഉപതെരഞ്ഞെടുപ്പുകളിലും വൻ വിജയം നേടി ഭരണകക്ഷിയായ ലിബറൽ പാർട്ടി കേവലഭൂരിപക്ഷം തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ കൈവശമിരുന്ന പ്രമുഖ മണ്ഡലം പിടിച്ചെടുത്തതിനൊപ്പം സ്വന്തം രണ്ട് സിറ്റിംഗ് സീറ്റുകൾ വലിയ ഭൂരിപക്ഷത്തിൽ നിലനിർത്താനും ലിബറലുകൾക്ക് സാധിച്ചു. ഈ വിജയത്തോടെ ഹൗസ് ഓഫ് കോമൺസിൽ ലിബറൽ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 173 ആയി ഉയർന്നു. ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ മറികടന്നതോടെ, 2029 വരെ പ്രതിപക്ഷ ഭീഷണിയില്ലാതെ ഭരണം തുടരാൻ മാർക്ക് കാർണി സർക്കാരിന് വഴിയൊരുങ്ങി.ക്യുബെക്കിലെ കൺസർവേറ്റീവ് കോട്ടയായ ഷിക്കൂട്ടിമി-ലെ ഫിയോർഡ് (Chicoutimi–Le Fjord) മണ്ഡലത്തിൽ പ്രാദേശിക കർഷക നേതാവും ക്ഷീരകർഷക സംഘടന മുൻ അധ്യക്ഷനുമായ ഡാനിയൽ ഗോബെയിൽ ലിബറൽ ടിക്കറ്റിൽ ചരിത്രവിജയം കുറിച്ചതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ആകർഷണം. 51.3 ശതമാനം വോട്ടുകൾ നേടി ഗോബെയിൽ ഒന്നാമതെത്തിയപ്പോൾ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കൺസർവേറ്റീവ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനുപുറമേ, ഒന്റാറിയോയിലെ ബീച്ചസ്-ഈസ്റ്റ് യോർക്ക് (Beaches–East York) മണ്ഡലത്തിൽ തൻവീർ ഷാനവാസും ബിസിയിലെ നോർത്ത് വാൻകൂവർ-കാപ്പിലാനോ (North Vancouver–Capilano) മണ്ഡലത്തിൽ ബ്രേഡൻ കാലിയും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു.അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും കാനഡയ്ക്ക് മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവകളും കാനഡ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ തരംഗമാണ് ലിബറൽ പാർട്ടിയുടെ മിന്നുന്ന വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സെപ്റ്റംബർ 21-ന് പാർലമെന്റിന്റെ ശരത്കാല സമ്മേളനം ആരംഭിക്കാനിരിക്കെ കൈവന്ന ഈ കേവലഭൂരിപക്ഷം പ്രധാനമന്ത്രി മാർക്ക് കാർണിക്ക് വലിയ രാഷ്ട്രീയ ഊർജ്ജമാണ് നൽകുന്നത്.
Trending
- ഇന്ത്യ-കാനഡ സാമ്പത്തിക പങ്കാളിത്തം വരുന്നു: നിർണായക വ്യാപാര ചർച്ചകൾ വിജയകരം
- കാനഡ ലോട്ടോ മാക്സ്: 90 മില്യൺ ഡോളർ വമ്പൻ ലോട്ടറിക്ക് വിജയികളില്ല; ഒന്റാറിയോയിൽ നിരവധി പേർക്ക് മില്യൺ ഡോളർ നേട്ടം
- കാനഡ ലണ്ടനിൽ 120 നഴ്സുമാർക്ക് തൊഴിൽ നഷ്ടമാകും; ഇടപെടൽ ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർക്ക് ലണ്ടൻ മലയാളി അസോസിയേഷന്റെ കത്ത്
- ഒന്റാരിയോയിൽ സ്ഥിരമായ ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ; വടക്കുപടിഞ്ഞാറൻ മേഖലകളിൽ മാറ്റം വരുന്നു
- ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചു; പോപ്പ് ലിയോയ്ക്ക് ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു.
- ആപ്പിളിന്റെ പുതിയ ഉൽപ്പന്ന ലോഞ്ച് ഒക്ടോബർ 13-ന്; ‘വെൽക്കം ഹോം’ ഇവന്റിൽ സ്മാർട്ട് ഹോം ഹബ്ബും ഹോംപോഡ് മിനിയും എത്തിയേക്കുമെന്ന് സൂചന
- 2026-ലെ നൊബേൽ സമാധാന സമ്മാനം നവനീതം ‘നവി’ പിള്ളയ്ക്ക്.
- നോവ സ്കോഷ്യയിൽ പുതിയ ഗതാഗത സുരക്ഷാ നിയമം വരുന്നു; കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന
