സ്ട്രാസ്ബർഗ്, ഫ്രാൻസ്: കാനഡയ്ക്ക് യൂറോപ്യൻ യൂണിയന്റെ (ഇയു) ആദ്യ “അസോസിയേറ്റ് അംഗത്വം” നൽകാനുള്ള നിർദ്ദേശങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. സ്ട്രാസ്ബർഗിൽ നടന്ന വാർഷിക യൂറോപ്യൻ പാർലമെന്റ് അഭിസംബോധനയിലാണ് (സ്റ്റേറ്റ് ഓഫ് ദി യൂണിയൻ) കാനഡയ്ക്കായി യൂറോപ്യൻ യൂണിയന്റെ വാതിലുകൾ തുറക്കാനുള്ള ആഗ്രഹം അവർ വ്യക്തമാക്കിയത്. നിർദ്ദേശം യാഥാർത്ഥ്യമായാൽ യൂറോപ്യൻ വൻകരയ്ക്ക് പുറത്തുനിന്നുള്ള ഒരു രാജ്യത്തിന് ലഭിക്കുന്ന ആദ്യ അസോസിയേറ്റ് അംഗത്വമായി ഇത് മാറും.അമേരിക്കയുമായി കാനഡ നിലനിർത്തുന്ന വ്യാപാര തർക്കങ്ങളും നയതന്ത്ര അനിശ്ചിതത്വങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സുപ്രധാന നീക്കം. യൂറോപ്യൻ യൂണിയനുമായി “അപൂർവ്വവും സവിശേഷവുമായ ഒരു സഖ്യം” രൂപീകരിക്കാൻ ആഗ്രഹിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇയു കമ്മീഷൻ അധ്യക്ഷയിൽ നിന്നും പരസ്യ പിന്തുണയെത്തിയത്. പ്രസംഗ വേളയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സ്ട്രാസ്ബർഗിലെ പാർലമെന്റിൽ സന്നിഹിതനായിരുന്നു.കാനഡയെ യൂറോപ്യൻ യൂണിയനോട് ചേർത്തുനിർത്തുന്നത് മറ്റേതെങ്കിലും രാജ്യത്തിനെതിരെയുള്ള കൂട്ടുകെട്ടല്ലെന്നും, മറിച്ച് ഇരുവിഭാഗത്തിന്റെയും പൊതുവായ കരുത്തിനാണെന്നും ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കാനഡയും യൂറോപ്പും ഒരേ കാഴ്ചപ്പാടോടെയാണ് ലോകത്തെ വീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് എടുത്തുപറയാതെയായിരുന്നു അവരുടെ പ്രതികരണം.മാനുഫാക്ചറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രതിരോധം, ഊർജ്ജം, നിർണായക ധാതുക്കൾ, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കും. അസോസിയേറ്റ് അംഗത്വത്തിന്റെ കൃത്യമായ വ്യവസ്ഥകൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. വ്യാഴാഴ്ച കനേഡിയൻ പ്രധാനമന്ത്രി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കും.
Trending
- അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ റിസർവ്; കാൽ ശതമാനം വർദ്ധനവ്
- ടൊറന്റോയിൽ നാളെ ഇന്ധനവിലയിൽ വൻ വർധനവ്
- കാനഡയെ അസോസിയേറ്റ് അംഗമാക്കാൻ യൂറോപ്യൻ യൂണിയൻ: ചരിത്രപരമായ നിർദ്ദേശത്തെ പിന്തുണച്ച് ഉർസുല വോൺ ഡെർ ലെയ്ൻ
- കാനഡയിലെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നു; ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് മാർക്ക് കാർണി
- ചൈനയിൽ പുതിയ എക്സിറ്റ് വിലക്കുകൾ പ്രാബല്യത്തിൽ
- കാനഡയിൽ ആദ്യ ദേശീയ നിക്ഷേപ ഉച്ചകോടിക്ക് തുടക്കം: ശതകോടികളുടെ പദ്ധതിപ്രഖ്യാപനങ്ങളും നികുതി നയമാറ്റങ്ങളും
- 78-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ‘ദി പിറ്റ്’, ‘വിഡോസ് ബേ’ പരമ്പരകൾക്ക് വൻ നേട്ടം; നോഹ വൈലും മാത്യു റൈസും മികച്ച നടന്മാർ.
- സ്മാർട്ട് ടിവികൾ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നെന്ന വാർത്ത തള്ളി എൽജി; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് വിശദീകരണം




