സ്റ്റാർബേസ്, യുഎസ്എ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാർഷിപ്പിനെ ചരിത്രത്തിലാദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് ശൂന്യാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടം കൈവരിച്ച് ഇലോൺ മസ്കിന്റെ സ്പേസ്എക്സ്. തിങ്കളാഴ്ച ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപിച്ച 124 മീറ്റർ ഉയരമുള്ള റോക്കറ്റ് ഭ്രമണപഥത്തിലെത്തുകയും, കമ്പനിയുടെ ഏറ്റവും അത്യാധുനികമായ 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച 10 മണിക്കൂർ ദൈർഘ്യമുള്ള ദൗത്യം മൂന്ന് മണിക്കൂറിലധികം പിന്നിട്ടപ്പോൾ പസഫിക് സമുദ്രത്തിൽ പതിപ്പിച്ച് അവസാനിപ്പിക്കാൻ മിഷൻ കൺട്രോൾ തീരുമാനിക്കുകയായിരുന്നു.ഭൂമിയെ ആറ് തവണ വലയം വച്ച് പത്ത് മണിക്കൂറോളം നീളുന്ന ദൗത്യമാണ് പദ്ധതിയിട്ടിരുന്നതെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് ദൗത്യം നേരത്തെ അവസാനിപ്പിച്ചത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തിൽ റോക്കറ്റിന്റെ ഒരു എഞ്ചിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിലച്ചെങ്കിലും, മറ്റ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതോടെ സ്റ്റാർഷിപ്പ് വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ച റോക്കറ്റ്, രണ്ട് ഘട്ടം പൂർത്തിയാക്കിയ ശേഷമാണ് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിപ്പിച്ചത്.നാസയുടെ ആർട്ടിമിസ് ചാന്ദ്ര ദൗത്യങ്ങളുടെ സുപ്രധാന നാഴികക്കല്ലായാണ് സ്റ്റാർഷിപ്പിന്റെ ഈ ഭ്രമണപഥ പരീക്ഷണം വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ പേടകം പൂർണ്ണമായും പുനരുപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്കകം മെക്സിക്കോ ഉൾക്കടലിൽ പതിച്ചു. മുൻപത്തെ പരീക്ഷണങ്ങളിൽ പേടകങ്ങൾ തകർന്നു വീണ പശ്ചാത്തലത്തിൽ, കരയിൽ ജനവാസ മേഖലകളിൽ അവശിഷ്ടങ്ങൾ വീഴുന്ന അപകടം ഒഴിവാക്കാനാണ് സ്പേസ്എക്സ് കടുത്ത ജാഗ്രത പുലർത്തുന്നത്. നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ സ്പേസ്എക്സിന്റെ ഈ നേട്ടത്തെ അഭിനന്ദിച്ചു. അടുത്ത വിക്ഷേപണങ്ങളിൽ പേടകത്തെ തിരികെ ലാൻഡിംഗ് പാഡിൽ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി.
Trending
- കനേഡിയൻ കവയിത്രി ആലീസ് കാർസന് 2026-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
- കാനഡയിൽ വൈദ്യസഹായത്തോടെയുള്ള ദയാവധം (MAID) വിപുലീകരിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
- റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകൾ ഉയർത്തി; നാല് വർഷത്തിനിടയിലെ ആദ്യ വർദ്ധനവ് വായ്പകൾക്ക് തിരിച്ചടിയാകും.
- കാനഡയിൽ ലോട്ടോ മാക്സ് ജാക്ക്പോട്ട് തുക റെക്കോർഡ് ഉയരത്തിൽ; വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനത്തുക 8 കോടി ഡോളറിലേക്ക്
- സെൻ്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ ഇടവക വാർഷിക ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളിൽ
- ക്യുബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പ്: ഭൂരിപക്ഷമില്ലാതെ സർക്കാരുമായി പാർട്ടീ ക്യൂബെക്ക്; സി.എ.ക്യു. പാർട്ടിയ്ക്ക് കനത്ത തിരിച്ചടി
- ഒസാപ്പ് (OSAP) ഫണ്ട് തട്ടിപ്പ്: ഒന്റാറിയോയിലെ സ്വകാര്യ കോളേജുകൾക്കെതിരെ പോലീസ് അന്വേഷണം; ഫണ്ട് വിതരണം മരവിപ്പിച്ചു
- ലോമയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
