സ്കാർബറോ, കാനഡ: ഒന്റാരിയോയിലെ സ്കാർബറോയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറേൻ ചർച്ചിൽ (St. Thomas Syro-Malabar Catholic Forane Pilgrim Church) കഴിഞ്ഞ ചൊവ്വാഴ്ച (January 13, 2026) രാത്രി മോഷണം നടന്നതായി റിപ്പോർട്ട്. പള്ളിയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ തിരുശേഷിപ്പുകളും (relics) തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും (tabernacle) മോഷ്ടിക്കപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മോഷണം നടന്ന സമയത്ത് പള്ളി പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിക്രമികൾ എങ്ങനെ അകത്തുകടന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പള്ളിയുടെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ടൊറന്റോ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പള്ളിയിലെ വിശ്വാസികൾക്കിടയിൽ ഈ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് ഒരു സാധാരണ മോഷണമല്ല, വിശുദ്ധ വസ്തുക്കളോടുള്ള അപമാനമാണെന്നും വിശ്വാസികൾ പ്രതികരിച്ചു.
നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ദേവാലയ വിശുദ്ധീകരണവും കണക്കിലെടുത്ത്
നാളെ (ജനുവരി 15, 2026) വൈകുന്നേരം 6:30 മണിക്ക് ഫാ. ടെൻസൻ പോൾ, ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ, ഫാ. ഹാരോൾഡ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ
ദേവാലയ ശുദ്ധീകരണ പ്രാർത്ഥനകൾക്ക് ശേഷം മാത്രമേ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയുള്ളുവെന്ന് ഇടവക അസോസിയേറ്റ് പാസ്റ്റർ ഫാദർ സുനിൽ ഇടവകാംഗങ്ങളെ അറിയിച്ചിട്ടുണ്ട്
Trending
- ആർആർഎസ്പി (RRSP) നിക്ഷേപത്തിനുള്ള അവസാന തീയതി: മാർച്ച് 2, 2026
- ഐഫോൺ ഇനി ‘നാറ്റോ’ അംഗീകൃത സ്മാർട്ട്ഫോൺ; രഹസ്യവിവരങ്ങൾ കൈമാറാൻ സുരക്ഷിതമെന്ന് സർട്ടിഫിക്കേഷൻ
- മാർച്ച് ബ്രേക്ക് ഓഫറുകളുമായി സിനിപ്ലെക്സ് കാനഡ
- ഈ വർഷം തന്നെ ഇന്ത്യ-കാനഡ വ്യാപാര കരാർ: മുംബൈയിൽ നിർണ്ണായക പ്രഖ്യാപനവുമായി മാർക്ക് കാർണി
- മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടു; , ജനജീവിതം സ്തംഭിപ്പിച്ച് മെക്സിക്കോയിൽ വ്യാപക അക്രമം
- ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകും
- ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കോടതിയിൽ കുറ്റസമ്മതം നടത്തി
- xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറി
