സ്കാർബറോ, കാനഡ: ഒന്റാരിയോയിലെ സ്കാർബറോയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറേൻ ചർച്ചിൽ (St. Thomas Syro-Malabar Catholic Forane Pilgrim Church) കഴിഞ്ഞ ചൊവ്വാഴ്ച (January 13, 2026) രാത്രി മോഷണം നടന്നതായി റിപ്പോർട്ട്. പള്ളിയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ തിരുശേഷിപ്പുകളും (relics) തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും (tabernacle) മോഷ്ടിക്കപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മോഷണം നടന്ന സമയത്ത് പള്ളി പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിക്രമികൾ എങ്ങനെ അകത്തുകടന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പള്ളിയുടെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ടൊറന്റോ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പള്ളിയിലെ വിശ്വാസികൾക്കിടയിൽ ഈ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് ഒരു സാധാരണ മോഷണമല്ല, വിശുദ്ധ വസ്തുക്കളോടുള്ള അപമാനമാണെന്നും വിശ്വാസികൾ പ്രതികരിച്ചു.
നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ദേവാലയ വിശുദ്ധീകരണവും കണക്കിലെടുത്ത്
നാളെ (ജനുവരി 15, 2026) വൈകുന്നേരം 6:30 മണിക്ക് ഫാ. ടെൻസൻ പോൾ, ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ, ഫാ. ഹാരോൾഡ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ
ദേവാലയ ശുദ്ധീകരണ പ്രാർത്ഥനകൾക്ക് ശേഷം മാത്രമേ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയുള്ളുവെന്ന് ഇടവക അസോസിയേറ്റ് പാസ്റ്റർ ഫാദർ സുനിൽ ഇടവകാംഗങ്ങളെ അറിയിച്ചിട്ടുണ്ട്
Trending
- പാറത്തോട്ടിൽ നിന്ന് പാരീസിലേക്കൊരു അതിജീവനയാത്ര
- ദേശീയ ശിശുദിനം: കാനഡയിലെ കുട്ടികൾക്കായി ചൈൽഡ് കെയർ, സ്കൂൾ ഭക്ഷണം, ഡെന്റൽ പദ്ധതികളുടെ കണക്കുകൾ പുറത്തുവിട്ട് ഫെഡറൽ സർക്കാർ
- കാനഡയിൽ കൺസ്യൂമർ-ഡ്രിവൻ ബാങ്കിങ്: സാങ്കേതിക മാനദണ്ഡ സ്ഥാപനവും പരാതി പരിഹാര സ്ഥാപനവും നിശ്ചയിച്ച് ധനമന്ത്രാലയം
- എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് #454: പ്രൊവിൻഷ്യൽ നോമിനി വിഭാഗത്തിൽ 1,999 പേർക്ക് ക്ഷണം, കട്ട്-ഓഫ് 673
- ബ്രാംപ്ടണിലേക്ക് ഹേസൽ മക്കാലിയൻ ലൈൻ നീട്ടാനുള്ള പ്രാരംഭ ജോലികൾക്ക് ഒന്റാരിയോയിൽ തുടക്കം.
- താവം ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം; പ്രധാന തിരുനാൾ നവംബർ 21-ന്
- റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്; ആമസോൺ-എംജിഎമ്മിന്റെ വൻ പ്രഖ്യാപനം കാനഡയിൽ തരംഗമാകുന്നു
- സൈബർ സുരക്ഷാ രംഗത്ത് പുതിയ വഴിതിരിവ്; ഭീഷണിയുയർത്തി ‘ഏജന്റിക്’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരവ്.
