സ്കാർബറോ, കാനഡ: ഒന്റാരിയോയിലെ സ്കാർബറോയിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറേൻ ചർച്ചിൽ (St. Thomas Syro-Malabar Catholic Forane Pilgrim Church) കഴിഞ്ഞ ചൊവ്വാഴ്ച (January 13, 2026) രാത്രി മോഷണം നടന്നതായി റിപ്പോർട്ട്. പള്ളിയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ തിരുശേഷിപ്പുകളും (relics) തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും (tabernacle) മോഷ്ടിക്കപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മോഷണം നടന്ന സമയത്ത് പള്ളി പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതിക്രമികൾ എങ്ങനെ അകത്തുകടന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പള്ളിയുടെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ടൊറന്റോ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പള്ളിയിലെ വിശ്വാസികൾക്കിടയിൽ ഈ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ടെന്നും, ഇത് ഒരു സാധാരണ മോഷണമല്ല, വിശുദ്ധ വസ്തുക്കളോടുള്ള അപമാനമാണെന്നും വിശ്വാസികൾ പ്രതികരിച്ചു.
നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ദേവാലയ വിശുദ്ധീകരണവും കണക്കിലെടുത്ത്
നാളെ (ജനുവരി 15, 2026) വൈകുന്നേരം 6:30 മണിക്ക് ഫാ. ടെൻസൻ പോൾ, ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ, ഫാ. ഹാരോൾഡ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ
ദേവാലയ ശുദ്ധീകരണ പ്രാർത്ഥനകൾക്ക് ശേഷം മാത്രമേ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയുള്ളുവെന്ന് ഇടവക അസോസിയേറ്റ് പാസ്റ്റർ ഫാദർ സുനിൽ ഇടവകാംഗങ്ങളെ അറിയിച്ചിട്ടുണ്ട്
Trending
- കാനഡയിലെ സ്‌കാർബറോയിൽ സിറോ മലബാർ പള്ളിയിൽ കവർച്ച; തിരുശേഷിപ്പുകൾ കവർന്നു എന്ന് റിപ്പോർട്ട്
- കേരളാസ്കോപ്പ് 2025-ലെ മികച്ച നടൻ ബേസിൽ ജോസഫ്
- ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു

