നാഷണൽ ബാങ്ക് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് കാനഡയുടെ മുൻനിര താരം ഫെലിക്സ് ഓഗർ അലിയാസിം പരിക്കിനെ തുടർന്ന് പിന്മാറി. പരിശീലനത്തിനിടെ മുതുകിനേറ്റ രൂക്ഷമായ വേദനയെ തുടർന്നാണ് സ്വന്തം നാടായ മോൺട്രിയാലിൽ നടക്കുന്ന എടിപി മാസ്റ്റേഴ്സ് 1000 ടൂർണമെന്റിൽ നിന്ന് ഇരുപത്തഞ്ചുകാരനായ താരം അവസാന നിമിഷം പിന്മാറിയത്. രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരം ടിറ്റൗവൻ ഡ്രോഗുവിനെതിരെ മത്സരിക്കാനിരിക്കെ, കളി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു ഈ നിർഭാഗ്യകരമായ പ്രഖ്യാപനം. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നേടാമെന്ന കാനഡയുടെ വലിയ പ്രതീക്ഷകൾക്കാണ് താരത്തിന്റെ പിന്മാറ്റത്തോടെ കടിയേറ്റത്.തിങ്കളാഴ്ച നടന്ന പരിശീലന സെഷനിടെയാണ് ഫെലിക്സിന് മുതുകിന് പെട്ടെന്ന് കഠിനമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും നേതൃത്വത്തിൽ ചികിത്സ നൽകുകയും മത്സരം കളിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പ് സെഷനിൽ സർവ് ചെയ്യാൻ പോലും സാധിക്കാത്ത വിധം വേദന കഠിനമായതോടെയാണ് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലെന്ന് താരം വ്യക്തമാക്കിയത്. മത്സരിക്കാൻ സാധിക്കാത്തതിൽ ഏറെ വിഷമമുണ്ടെന്നും തീരുമാനം എടുക്കുക എളുപ്പമായിരുന്നെങ്കിലും അത് ഉൾക്കൊള്ളാൻ പ്രയാസമാണെന്നും മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ ഫെലിക്സ് പ്രതികരിച്ചു.ലോക റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള ഫെലിക്സ് ഓഗർ അലിയാസിം ടൂർണമെന്റിലെ രണ്ടാം സീഡ് താരമായിരുന്നു. ജാന്നിക് സിന്നർ, നൊവാക് ജോക്കോവിച്ച്, കാര്‍ലോസ് അല്‍ക്കാരസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പിന്മാറിയിരുന്നതിനാൽ ഫെലിക്സിന് കിരീടത്തിലേക്ക് മുന്നേറാനുള്ള മികച്ച അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഫെലിക്സിന് പുറമെ ഡെനിസ് ഷാപോവലോവ്, ഗബ്രിയേൽ ഡിയാലോ എന്നീ കനേഡിയൻ താരങ്ങളും പരിക്കേറ്റ് പിന്മാറിയതോടെ സിംഗിൾസ് വിഭാഗത്തിൽ കനേഡിയൻ സാന്നിധ്യം പൂർണ്ണമായും അവസാനിച്ചു. ഫെലിക്സിന്റെ പിന്മാറ്റത്തെ തുടർന്ന് എതിരാളിയായ ഡ്രോഗു അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
Trending
- അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ റിസർവ്; കാൽ ശതമാനം വർദ്ധനവ്
- ടൊറന്റോയിൽ നാളെ ഇന്ധനവിലയിൽ വൻ വർധനവ്
- കാനഡയെ അസോസിയേറ്റ് അംഗമാക്കാൻ യൂറോപ്യൻ യൂണിയൻ: ചരിത്രപരമായ നിർദ്ദേശത്തെ പിന്തുണച്ച് ഉർസുല വോൺ ഡെർ ലെയ്ൻ
- കാനഡയിലെ പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നു; ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് മാർക്ക് കാർണി
- ചൈനയിൽ പുതിയ എക്സിറ്റ് വിലക്കുകൾ പ്രാബല്യത്തിൽ
- കാനഡയിൽ ആദ്യ ദേശീയ നിക്ഷേപ ഉച്ചകോടിക്ക് തുടക്കം: ശതകോടികളുടെ പദ്ധതിപ്രഖ്യാപനങ്ങളും നികുതി നയമാറ്റങ്ങളും
- 78-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ‘ദി പിറ്റ്’, ‘വിഡോസ് ബേ’ പരമ്പരകൾക്ക് വൻ നേട്ടം; നോഹ വൈലും മാത്യു റൈസും മികച്ച നടന്മാർ.
- സ്മാർട്ട് ടിവികൾ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നെന്ന വാർത്ത തള്ളി എൽജി; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് വിശദീകരണം
