ടൊറന്റോ: ഒക്ടോബർ 26-ന് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഒലീവിയ ചൗ ടൊറന്റോ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബ്രാഡ് ബ്രാഡ്ഫോർഡുമായി കടുത്ത പോരാട്ടമാണ് ഒലീവിയ ചൗ നടത്തിയത്. വോട്ടെണ്ണൽ ആരംഭിച്ച് മിനിറ്റുകൾക്കകം സിബിസി ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ ഒലീവിയ ചൗവിന്റെ വിജയം സ്ഥിരീകരിച്ചു.
2023-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഒലീവിയ ചൗ ആദ്യമായി മേയർ പദവിയിലെത്തിയത്. പോളിംഗ് അവസാനിക്കുന്നതിന് മുൻപ് വന്ന സർവേ ഫലങ്ങളിൽ ബ്രാഡ് ബ്രാഡ്ഫോർഡ്, ഒലീവിയ ചൗവിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രവചിച്ചിരുന്നു. മുൻ സിറ്റി പ്ലാനറും നിലവിൽ ബീച്ചസ്-ഈസ്റ്റ് യോർക്കിൽ നിന്നുള്ള കൗൺസിലറുമായ ബ്രാഡ്ഫോർഡ് 2023-ലെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
Ads
Ads
