സ്ട്രാസ്ബർഗ്, ഫ്രാൻസ്: കാനഡയ്ക്ക് യൂറോപ്യൻ യൂണിയന്റെ (ഇയു) ആദ്യ “അസോസിയേറ്റ് അംഗത്വം” നൽകാനുള്ള നിർദ്ദേശങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. സ്ട്രാസ്ബർഗിൽ നടന്ന വാർഷിക യൂറോപ്യൻ പാർലമെന്റ് അഭിസംബോധനയിലാണ് (സ്റ്റേറ്റ് ഓഫ് ദി യൂണിയൻ) കാനഡയ്ക്കായി യൂറോപ്യൻ യൂണിയന്റെ വാതിലുകൾ തുറക്കാനുള്ള ആഗ്രഹം അവർ വ്യക്തമാക്കിയത്. നിർദ്ദേശം യാഥാർത്ഥ്യമായാൽ യൂറോപ്യൻ വൻകരയ്ക്ക് പുറത്തുനിന്നുള്ള ഒരു രാജ്യത്തിന് ലഭിക്കുന്ന ആദ്യ അസോസിയേറ്റ് അംഗത്വമായി ഇത് മാറും.അമേരിക്കയുമായി കാനഡ നിലനിർത്തുന്ന വ്യാപാര തർക്കങ്ങളും നയതന്ത്ര അനിശ്ചിതത്വങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സുപ്രധാന നീക്കം. യൂറോപ്യൻ യൂണിയനുമായി “അപൂർവ്വവും സവിശേഷവുമായ ഒരു സഖ്യം” രൂപീകരിക്കാൻ ആഗ്രഹിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇയു കമ്മീഷൻ അധ്യക്ഷയിൽ നിന്നും പരസ്യ പിന്തുണയെത്തിയത്. പ്രസംഗ വേളയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സ്ട്രാസ്ബർഗിലെ പാർലമെന്റിൽ സന്നിഹിതനായിരുന്നു.കാനഡയെ യൂറോപ്യൻ യൂണിയനോട് ചേർത്തുനിർത്തുന്നത് മറ്റേതെങ്കിലും രാജ്യത്തിനെതിരെയുള്ള കൂട്ടുകെട്ടല്ലെന്നും, മറിച്ച് ഇരുവിഭാഗത്തിന്റെയും പൊതുവായ കരുത്തിനാണെന്നും ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കാനഡയും യൂറോപ്പും ഒരേ കാഴ്ചപ്പാടോടെയാണ് ലോകത്തെ വീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് എടുത്തുപറയാതെയായിരുന്നു അവരുടെ പ്രതികരണം.മാനുഫാക്ചറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രതിരോധം, ഊർജ്ജം, നിർണായക ധാതുക്കൾ, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കും. അസോസിയേറ്റ് അംഗത്വത്തിന്റെ കൃത്യമായ വ്യവസ്ഥകൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. വ്യാഴാഴ്ച കനേഡിയൻ പ്രധാനമന്ത്രി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കും.
Trending
- സോഷ്യൽ വർക്ക് വിദ്യാഭ്യാസം പുനരവലോകനം ചെയ്യപ്പെടുമ്പോൾ: നവീകരണത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പ്
- അൽബെർട്ടയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ നയം ലഘൂകരിക്കുന്നു; ഫെഡറൽ പൗരത്വ അപേക്ഷാ രസീതുകൾ സ്വീകരിക്കുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത്.
- കാനഡയിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് നയം ലഘൂകരിക്കാൻ അൽബെർട്ട സർക്കാർ; പൗരത്വ അപേക്ഷാ രസീതുകൾ സ്വീകരിക്കും.
- കാനഡയിൽ റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് സ്ഥിരം പദ്ധതിയായി; 14 സമൂഹങ്ങൾ പങ്കാളികളാകും
- ചന്ദ്രനിലേക്ക് യാത്ര ചെയ്യാൻ സുവർണ്ണ അവസരം; പുതിയ യാത്രികരെ തേടി നാസ
- കാനഡയിൽ നിക്ഷേപക സുരക്ഷ ശക്തമാക്കുന്നു: ബാങ്ക് നിക്ഷേപ പരിധി രണ്ടു ലക്ഷം ഡോളറായി ഉയർത്താൻ ഫെഡറൽ പ്രഖ്യാപനം
- കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഒക്ടോബറിൽ നഷ്ടമായത് 4,700 തൊഴിലവസരങ്ങൾ
- കാനഡയിൽ സ്ഥിരതാമസത്തിനുള്ള വഴി എളുപ്പമാക്കുന്നു; പുതിയ കുടിയേറ്റ പദ്ധതിയുമായി ഒട്ടാവ.
