ടൊറന്റോ, കാനഡ: പ്രമുഖ സാങ്കേതികവിദ്യ കമ്പനിയായ ബ്ലാക്ക്ബെറി ലിമിറ്റഡ് രണ്ടാം പാദ സാമ്പത്തിക ഫലങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഓഗസ്റ്റ് 31-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനം 163.3 ദശലക്ഷം യു.എസ് ഡോളറായി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ വർഷം ഇതേ കാലയളവിലെ 129.6 ദശലക്ഷം ഡോളറിനേക്കാൾ 26 ശതമാനം വർധനവാണിത്. സൈബർ സുരക്ഷ, ഒട്ടോമോട്ടീവ് സോഫ്റ്റ്വെയർ മേഖലകളിൽ നിന്നുള്ള വരുമാന വളർച്ചയാണ് കമ്പനിയെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചത്.കമ്പനിയുടെ അറ്റാദായം (Net Income) 33.9 ദശലക്ഷം യു.എസ് ഡോളറായി ഉയർന്നു. മുൻ വർഷം ഇത് 13.3 ദശലക്ഷം ഡോളർ മാത്രമായിരുന്നു. ഓട്ടോമോട്ടീവ്, റോബോട്ടിക്സ്, ഇൻഡസ്ട്രിയൽ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക്ബെറിയുടെ ക്യു.എൻ.എക്സ് (QNX) സോഫ്റ്റ്വെയർ വിഭാഗം റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ക്യു.എൻ.എക്സിൽ നിന്നുള്ള വരുമാനം 27 ശതമാനം വർധിച്ച് 80.3 ദശലക്ഷം ഡോളറിലെത്തി. സെക്യൂർ കമ്മ്യൂണിക്കേഷൻസ് വിഭാഗം 60.9 ദശലക്ഷം ഡോളറും ലൈസൻസിംഗ് വിഭാഗം 22.1 ദശലക്ഷം ഡോളറും വരുമാനം നേടി.മികച്ച സാമ്പത്തിക പ്രകടനത്തെത്തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള വരുമാന പ്രതീക്ഷ കമ്പനി ഉയർത്തി നിശ്ചയിച്ചു. മുൻപ് പ്രതീക്ഷിച്ചിരുന്ന 594 ദശലക്ഷം മുതൽ 621 ദശലക്ഷം ഡോളറിന് പകരം, ആകെ വരുമാനം 616 ദശലക്ഷം മുതൽ 636 ദശലക്ഷം ഡോളർ വരെ ആകുമെന്നാണ് ബ്ലാക്ക്ബെറിയുടെ പുതിയ വിലയിരുത്തൽ. ഓട്ടോമോട്ടീവ് രംഗത്തെ ശക്തമായ സാന്നിധ്യവും പുതിയ കരാറുകളും വരും പാദങ്ങളിലും കമ്പനിക്ക് കരുത്തേകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ ജിയാമാറ്റിയോ വ്യക്തമാക്കി.
Trending
- ബ്ലാക്ക്ബെറിക്ക് മികച്ച സാമ്പത്തിക നേട്ടം: രണ്ടാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വർധനവ്
- ഹാമിൽട്ടൺ ഹെൽത്ത് സയൻസസിൽ വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ: 413 തസ്തികകൾ റദ്ദാക്കാൻ തീരുമാനം; പ്രതിഷേധവുമായി യൂണിയൻ
- മെക്സിക്കൻ തീരങ്ങളിൽ ഭീതിവിതച്ച് ‘പോളോ’ ചുഴലിക്കാറ്റ്; ഹവായിലേക്ക് ‘നോലോ’യും; അതീവ ജാഗ്രതാ നിർദേശം.
- കാനഡയിലെ ആൽബർർട്ടയിൽ ഇന്ധനനികുതി ഒഴിവാക്കി; ഒക്ടോബർ 1 മുതൽ ഇന്ധനവിലയിൽ വൻ ഇളവ്.
- ഈ വർഷാവസാനത്തോടെ ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പിടാൻ കാനഡ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിച്ചേക്കും
- കാനഡയിലെ’ബട്ടർ ചിക്കൻ ടു ഗോ’ പറയുന്ന കുടിയേറ്റക്കാരുടെ കഥ: എന്തുകൊണ്ട് നിങ്ങൾ ഈ ഡോക്യുമെന്ററി കാണണം
- അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ റിസർവ്; കാൽ ശതമാനം വർദ്ധനവ്
- ടൊറന്റോയിൽ നാളെ ഇന്ധനവിലയിൽ വൻ വർധനവ്
