സ്റ്റാർബേസ്, യുഎസ്എ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്റ്റാർഷിപ്പിനെ ചരിത്രത്തിലാദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് ശൂന്യാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടം കൈവരിച്ച് ഇലോൺ മസ്കിന്റെ സ്പേസ്എക്സ്. തിങ്കളാഴ്ച ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപിച്ച 124 മീറ്റർ ഉയരമുള്ള റോക്കറ്റ് ഭ്രമണപഥത്തിലെത്തുകയും, കമ്പനിയുടെ ഏറ്റവും അത്യാധുനികമായ 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച 10 മണിക്കൂർ ദൈർഘ്യമുള്ള ദൗത്യം മൂന്ന് മണിക്കൂറിലധികം പിന്നിട്ടപ്പോൾ പസഫിക് സമുദ്രത്തിൽ പതിപ്പിച്ച് അവസാനിപ്പിക്കാൻ മിഷൻ കൺട്രോൾ തീരുമാനിക്കുകയായിരുന്നു.ഭൂമിയെ ആറ് തവണ വലയം വച്ച് പത്ത് മണിക്കൂറോളം നീളുന്ന ദൗത്യമാണ് പദ്ധതിയിട്ടിരുന്നതെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് ദൗത്യം നേരത്തെ അവസാനിപ്പിച്ചത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടത്തിൽ റോക്കറ്റിന്റെ ഒരു എഞ്ചിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിലച്ചെങ്കിലും, മറ്റ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചതോടെ സ്റ്റാർഷിപ്പ് വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിച്ച റോക്കറ്റ്, രണ്ട് ഘട്ടം പൂർത്തിയാക്കിയ ശേഷമാണ് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിപ്പിച്ചത്.നാസയുടെ ആർട്ടിമിസ് ചാന്ദ്ര ദൗത്യങ്ങളുടെ സുപ്രധാന നാഴികക്കല്ലായാണ് സ്റ്റാർഷിപ്പിന്റെ ഈ ഭ്രമണപഥ പരീക്ഷണം വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ പേടകം പൂർണ്ണമായും പുനരുപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്കകം മെക്സിക്കോ ഉൾക്കടലിൽ പതിച്ചു. മുൻപത്തെ പരീക്ഷണങ്ങളിൽ പേടകങ്ങൾ തകർന്നു വീണ പശ്ചാത്തലത്തിൽ, കരയിൽ ജനവാസ മേഖലകളിൽ അവശിഷ്ടങ്ങൾ വീഴുന്ന അപകടം ഒഴിവാക്കാനാണ് സ്പേസ്എക്സ് കടുത്ത ജാഗ്രത പുലർത്തുന്നത്. നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ സ്പേസ്എക്സിന്റെ ഈ നേട്ടത്തെ അഭിനന്ദിച്ചു. അടുത്ത വിക്ഷേപണങ്ങളിൽ പേടകത്തെ തിരികെ ലാൻഡിംഗ് പാഡിൽ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി.
Trending
- ലോക ശ്രദ്ധ നേടി സ്പേസ് എക്സിന്റെ ചരിത്ര നേട്ടം; സ്റ്റാർഷിപ്പ് ഓർബിറ്റിൽ നിന്ന് മടങ്ങി ലോഞ്ച് പാഡ് ആംസിന്റെ പിടിയിൽ.
- കാനഡയിലെ ഐസ് റിങ്കുകൾക്കും കമ്മ്യൂണിറ്റി വിനോദ കേന്ദ്രങ്ങൾക്കും 150 കോടി ഡോളർ: ബജറ്റ് 2026 നിർദേശം
- ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്കിന്റെ ആസ്ഥാന നഗരത്തിനായുള്ള തിരഞ്ഞെടുപ്പ് നടപടികൾ കാനഡയിൽ തുടങ്ങി
- ബജറ്റ് 2026: ചെറുകിട ബിസിനസുകൾക്ക് ‘പ്രൊഡക്ടിവിറ്റി മെഗാ ഡിഡക്ഷൻ’; കാനഡയിൽ നികുതി പരിഷ്കരണം
- കാനഡയിൽ 2027-ൽ ഒരു ലക്ഷം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും PR: പ്രവിശ്യകൾക്ക് അധിക നോമിനി ക്വോട്ട
- കാനഡയിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് ആഡംബര നികുതി ഇളവ്: പരിധി 1 ലക്ഷത്തിൽ നിന്ന് 1.5 ലക്ഷം ഡോളറായി ഉയർത്തും
- കാനഡയിൽ പണമിടപാടുകൾ മിനിറ്റുകൾക്കുള്ളിൽ; നാഷണൽ റിയൽ-ടൈം റെയിൽ പേയ്മെന്റ് സിസ്റ്റം ഔദ്യോഗികമായി നിലവിൽ വന്നു.
- കാനഡയിൽ സുരക്ഷ ശക്തമാക്കാൻ പീൽ പൊലീസിന്റെ പുതിയ ഡിവിഷൻ; 1987-നു ശേഷമുള്ള ആദ്യത്തെ പുതിയ പോലീസ് സ്റ്റേഷനേഷന്റെ പ്രവർത്തനം ആരംഭിച്ചു
