എഡ്മൺടൺ, കാനഡ: മലയോരത്തെ ആദ്യകാല കോൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ കൂട്ടാപറമ്പിലെ തുണിയമ്പ്രായിൽ ടി.സി സെബാസ്റ്റൻ (മണി-74) കാനഡയിൽ നിര്യാതനായി. കുറച്ചുകാലമായി കാനഡയിലെ ആൽബർട്ടയിൽ കുടുംബസമേതം മകളുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ജനുവരി 23 പുലർച്ചെയാണ് മരണം. സംസ്കാരം പിന്നീട് കേരളത്തിൽ. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: രയരോം മുള്ളോങ്കൽ കുടുംബാംഗം മേരിക്കുട്ടി.
മക്കൾ: റിൻസി (കാനഡ), റിജോഷ് (ഓസ്ട്രേലിയ), പരേതനായ റിനിൽ.
മരുമക്കൾ: ബൈജു കാലടി (കാനഡ), ജിഷ മണിക്കടവ് (ഓസ്ട്രേലിയ).
സഹോദരങ്ങൾ: അബ്രാഹം (കുന്താപുരം), തോമസ് (ഗബ്രി, കർണ്ണാടക), ജെയിംസ് (ജെയ്കോച്ചൻ – മലഞ്ചരക്ക് വ്യാപാരി, ആലക്കോട്), തങ്കമ്മ മുണ്ടയ്ക്കൽ (പരപ്പ), വൽസമ്മ മുണ്ടയ്ക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ, മാത്യു.