ബ്രാംപ്റ്റൺ, കാനഡ: പീൽ ഓട്ടിസം സെന്റർ എന്ന പേരിൽ കാനഡയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ ഓട്ടിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഒരു പുതിയ സെന്റർ ആരംഭിക്കുന്നു. മലയാളിയും 20 വർഷത്തിലധികം സാമൂഹ്യപ്രവർത്തന പരിചയവുമുള്ള അഭിലേഷ് തോമസ് കൊല്ലംപറമ്പിൽ ആണ് സ്ഥാപനത്തിന്റെ ഡയറക്റ്റർമാരിലൊരാൾ. ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന സെന്ററിൽ ഏർലി ഇന്റെർവെൻഷൻ പ്രോഗ്രാം, സ്പീച് ആൻഡ് ലാങ്ഗ്വേജ് തെറാപ്പി, ഓക്യുപേഷണൽ തെറാപ്പി ബിഹേവിയറൽ തെറാപ്പി, എ ബി എ , ഇൻറ്റെൻസീവ് ബിഹേവിയറൽ ഇന്റെർവെൻഷൻ, സൈക്കോതെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.
ഓട്ടിസവുമായി ബന്ധപ്പെട്ട സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ പീൽ ഓട്ടിസം സെന്റർ ജനങ്ങൾക്ക് സൗജന്യ ഇൻട്രോഡക്റ്ററി കോൾ സേവനം നൽകി വരുന്നു.
ഈ സെന്ററിന്റെ സേവനങ്ങൾ ബ്രാംപ്റ്റൺ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടിസം സ്പെക്ട്രം ഡിസോർഡർ സംബന്ധമായ വെല്ലുവിളികൾ നേരിടുന്നവർക്ക് ഏറെ സഹായകമാകും. ഇത്തരം ഓട്ടിസം സെന്ററുകളുടെ ലഭ്യത സമൂഹത്തിൽ ഓട്ടിസം സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും ജീവിത നിലവാരത്തെ മെച്ചപ്പെടുത്താൻ ഉപകാരപ്പെടും. കുട്ടികൾക്ക് ആവശ്യമായ പരിപാലനം ലഭ്യമാക്കുന്നത്, അവരുടെ വളർച്ചക്കും വ്യക്തിത്വ വികസനത്തിനും അത്യന്താപേക്ഷിതമാണ്.
ഓട്ടിസം ഉള്ള കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പരിപാലനവും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പരിപൂർണ്ണമായി വികസിപ്പിക്കാൻ അവസരമുണ്ടാകണം. കുടുംബങ്ങൾക്കൊപ്പം ഈ യാത്രയിൽ പങ്കുചേരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്
അഭിലേഷ് തോമസ് കൊല്ലംപറമ്പിൽ
- കൂടുതൽ വിവരങ്ങൾക്ക്:
Peel Autism Centre
235 Advance Blvd, Brampton, Canada
Info@peelautismcenter.com
(കേരളാസ്കോപ്പിന്റെ പ്രസാധകരായ Insightful Human Solutions ന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജന സേവനാർത്ഥം പ്രസിദ്ധീക്കരിക്കുന്നത്)
1 Comment
All the best wishes! Really happy to see the services you offer.