2025 ടാക്സ് ഫൈലിങ് സീസണിൽ ഫോൺ വഴി ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനായി ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) ഈയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. താഴ്ന്ന വാർഷിക വരുമാനം ഉള്ളവരും മുൻ വർഷങ്ങളിൽ സ്ഥിരമായ, അധികം ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത വരുമാനം ഉള്ളവരും ആയ വ്യക്തികൾക്കാണ് ഫോൺ വഴി ഓട്ടോമാറ്റിക് ടാക്സ് റിട്ടേൺ ഫയലിംഗ് സൗകര്യം ലഭ്യമാവുക.
ഓരോ വർഷവും കൃത്യമായി ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാത്തത് മൂലം കാനഡയിൽ ഉള്ള പല കുടുംബങ്ങൾക്കും പലതരത്തിലുള്ള ആനുകൂല്യങ്ങളും നഷ്ടമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡ റവന്യൂ ഏജൻസി ഇത്തരത്തിൽ ഒരു ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, GST/HSTക്രെഡിറ്റ്, കാർബൺ ടാക്സ് ക്രെഡിറ്റ് തുടങ്ങി പല ആനുകൂല്യങ്ങളും നല്ലൊരു ശതമാനം ജനങ്ങളിലേക്കും എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. കൂടാതെ, എല്ലാ വർഷവും നടത്തുന്ന ആദായ നികുതി റിട്ടേണുകൾ താഴ്ന്ന വരുമാനക്കാർക്ക് ഫെഡറൽ ഡെന്റൽ കെയർ പ്രോഗ്രാമിന്റെ അർഹത നിശ്ചയിക്കുന്നതിനുള്ള ഒരു ഘടകം കൂടിയാണ്.
ഓട്ടോമാറ്റിക് ആദായനികുതി റിട്ടേണിന് അർഹരായിട്ടുള്ളവർക്ക് ഇൻവിറ്റേഷൻ അയച്ച് ടാക്സ് ഫയലിംഗ് എങ്ങനെ ചെയ്യാമെന്ന് നിർദേശിക്കുന്ന രീതിയാണ് കാനഡ റവന്യൂ ഏജൻസി അവലംബിക്കാൻ പോകുന്നത്.
Trending
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന