2025 ടാക്സ് ഫൈലിങ് സീസണിൽ ഫോൺ വഴി ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനായി ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) ഈയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. താഴ്ന്ന വാർഷിക വരുമാനം ഉള്ളവരും മുൻ വർഷങ്ങളിൽ സ്ഥിരമായ, അധികം ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത വരുമാനം ഉള്ളവരും ആയ വ്യക്തികൾക്കാണ് ഫോൺ വഴി ഓട്ടോമാറ്റിക് ടാക്സ് റിട്ടേൺ ഫയലിംഗ് സൗകര്യം ലഭ്യമാവുക.
ഓരോ വർഷവും കൃത്യമായി ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാത്തത് മൂലം കാനഡയിൽ ഉള്ള പല കുടുംബങ്ങൾക്കും പലതരത്തിലുള്ള ആനുകൂല്യങ്ങളും നഷ്ടമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനഡ റവന്യൂ ഏജൻസി ഇത്തരത്തിൽ ഒരു ടാക്സ് ഫയലിംഗ് സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, GST/HSTക്രെഡിറ്റ്, കാർബൺ ടാക്സ് ക്രെഡിറ്റ് തുടങ്ങി പല ആനുകൂല്യങ്ങളും നല്ലൊരു ശതമാനം ജനങ്ങളിലേക്കും എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. കൂടാതെ, എല്ലാ വർഷവും നടത്തുന്ന ആദായ നികുതി റിട്ടേണുകൾ താഴ്ന്ന വരുമാനക്കാർക്ക് ഫെഡറൽ ഡെന്റൽ കെയർ പ്രോഗ്രാമിന്റെ അർഹത നിശ്ചയിക്കുന്നതിനുള്ള ഒരു ഘടകം കൂടിയാണ്.
ഓട്ടോമാറ്റിക് ആദായനികുതി റിട്ടേണിന് അർഹരായിട്ടുള്ളവർക്ക് ഇൻവിറ്റേഷൻ അയച്ച് ടാക്സ് ഫയലിംഗ് എങ്ങനെ ചെയ്യാമെന്ന് നിർദേശിക്കുന്ന രീതിയാണ് കാനഡ റവന്യൂ ഏജൻസി അവലംബിക്കാൻ പോകുന്നത്.
Trending
- ഓക്വില്ലിലെ പുതിയ സ്കൂളിന് പേരിടാം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്.
- ടൊറന്റോയിൽ മരംമുറിക്കൽ നിയമങ്ങൾ കർശനമാക്കുന്നു: നിയമലംഘകർക്ക് വൻപിഴ, സെപ്റ്റംബർ 1 മുതൽ പുതിയ നിബന്ധനകൾ
- കാനഡ-യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടു: 50 ശതമാനം അധിക താരിഫ് പ്രാബല്യത്തിൽ; തിരിച്ചടിച്ച് കാനഡ
- കാനഡയിലെ ഒന്റാറിയോയിൽ പ്രമുഖ ഹൈവേകളിലെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തി.
- ലോകത്തിലെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ കാനഡയിലെ മൂന്ന് സ്ഥാപനങ്ങൾ; ടൊറന്റോ യൂണിവേഴ്സിറ്റിക്ക് നാലാം റാങ്ക്
- മൂന്ന് ഹോം റണ്ണുകൾ, ബീബറുടെ തകർപ്പൻ പിച്ചിംഗ്; ബ്ലൂ ജെയ്സിന് പ്ലേ ഓഫ് പ്രതീക്ഷയേകി മിന്നും ജയം
- കാനഡയിൽ മലയാളി സംരംഭക മുന്നേറ്റം: ‘മലയാളി മാർക്കറ്റ് പ്ലേസ്’ ഓഗസ്റ്റ് 22, 23 തീയതികളിൽ
- വടക്കേ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധോർജ്ജ പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

