ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും അദ്ദേഹത്തിന്റെ പ്രോഗ്രസ്സീവ് കൺസർവേറ്റീവ് (PC) പാർട്ടിയും സംസ്ഥാന തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ഭൂരിപക്ഷം നേടി. 1959 നു ശേഷം ഒന്റാരിയോയിൽ ഒരു പാർട്ടി നേതാവ് മൂന്നാംതവണ ഭൂരിപക്ഷം നേടുന്നത് ആദ്യമായി ആണ്.
അതേസമയം, ഒന്റാരിയോ എൻഡിപി (NDP) പ്രാദേശികമായ മണ്ഡലങ്ങൾ ജയിച്ച് പ്രതിപക്ഷ സ്ഥാനത്ത് തുടരാനായി.
ലിബറൽ പാർട്ടി നേതാവ് ബോണി ക്രോംബി തന്റെ സീറ്റിൽ പരാജയപ്പെട്ടു. എന്നാൽ, ലിബറലുകൾ ഔദ്യോഗിക പാർട്ടി പദവി നിലനിർത്താൻ ആവശ്യമായ 12 സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ശ്രൈനർ ഗ്വെൽഫ് മണ്ഡലത്തിൽ വിജയിക്കുകയും, കിച്ചിനർ സെൻററിലെയും സീറ്റ് നിലനിർത്തുകയും ചെയ്തു.
ഫോർഡിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം യു.എസ്. നികുതികളുടെയും സാമ്പത്തിക പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ ശക്തമായി മുന്നോട്ട് നീങ്ങി. ഇതുവരെ തെരഞ്ഞെടുപ്പിന്റെ മുഴുവൻ ഫലങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, പി.സി. പാർട്ടി മുമ്പത്തെത്തെയുപോലെത്തന്നെ ശക്തമായ ഭൂരിപക്ഷം നിലനിർത്തുമെന്ന് കണക്കാക്കുന്നു.