ടൊറോന്റോ: കാനഡയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 1.7% ആയി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാർബൺ ടാക്സ് നീക്കം ചെയ്തതാണ് ഇതിന്റെ പ്രധാന കാരണം ആയി പറയുന്നത്. മാർച്ചിൽ പണ്ണപ്പെരുപ്പം 2.3% ആയിരുന്നു.
പക്ഷേ, ഊർജ ഉൽപന്നങ്ങളുടെ വിലകൾ ഒഴിവാക്കിയാൽ, ഏപ്രിലിൽ പണപ്പെരുപ്പം 2.9% ആയിരുന്നു, മാർച്ചിൽ ഇത് 2.5% ആയിരുന്നു. യാത്രാ ടൂറുകൾക്കും പലചരക്ക് സാധനങ്ങൾക്കും കാനഡയിൽ ഉള്ളവർ ഏപ്രിലിൽ കൂടുതൽ വില നൽകേണ്ടി വന്നതായി സ്റ്റാറ്റ്കാൻ പറഞ്ഞു.
സാമ്പത്തിക വിദഗ്ധർ പണപ്പെരുപ്പം 1.6% ആയി കുറയുമെന്ന് പ്രവചിച്ചിരുന്നത്.
ബാങ്ക് ഓഫ് കാനഡ ജൂൺ 4-ന് അടുത്ത പലിശനിരക്ക് തീരുമാനം പ്രഖ്യാപിക്കും. ഈ പണപ്പെരുപ്പ കണക്കുകൾ ബാങ്കിന്റെ പലിശനിരക്ക് നയത്തെ സ്വാധീനിച്ചേക്കാം.