Author: KSN News Desk

ന്യൂയോർക്ക് | നവംബർ 5, 2025: ന്യൂയോർക്ക് നഗരത്തിന് പുതിയ ചരിത്രം സമ്മാനിച്ച് സോഹ്രാൻ മംദാനി (Zohran Mamdani) മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 34 വയസ്സുള്ള മംദാനി ഡെമോക്രാറ്റിക് പാർട്ടിയിലെ യുവജന നേതാവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സഖ്യത്തിലെ അംഗവുമാണ്. മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെയാണ് (Andrew Cuomo) മംദാനി പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം മേയർ, കൂടാതെ ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചു. അമേരിക്കൻ ഭരണം കയ്യാളുന്ന ട്രംപിന്റെയും കൂട്ടാളികളുടെയും ശക്തമായ പ്രചരണങ്ങളും, മില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കിയ അതിസമ്പന്നരുടെ പണക്കരുത്തും അതിജീവിച്ചാണ് മംദാനിയുടെ വിജയം ശ്രദ്ധേയമാകുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ മുഖ്യ ആശയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തോടു ചേർന്ന് നിൽക്കുന്നവയായിരുന്നു. മംദാനിയുടെ ജയം ന്യൂയോർക്കിൽ വലിയ മാറ്റത്തിന്റെ പ്രതീകമായി കാണപ്പെടുന്നു. യുവാക്കളുടെ പിന്തുണയും കുടിയേറ്റ സമുദായങ്ങളുടെ വോട്ടും അദ്ദേഹത്തിന് വലിയ കരുത്തായി. അതേസമയം, മതപരമായ പശ്ചാത്തലത്തെ ചൂണ്ടിക്കാട്ടി ചില വൃത്തങ്ങൾ വിമർശനങ്ങളും ഉന്നയിച്ചു. “ന്യൂയോർക്കിനെ എല്ലാവർക്കും ജീവിതം എളുപ്പമാക്കുന്ന, എല്ലാവർക്കും…

Read More

കാനഡ: എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്,അഥിതി ബെവിൻ, ഒലിവിയ അനിൽ, ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ്എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്. ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന് മഞ്ചാടി മലയാളം സ്ക്കൂൾ പ്രിൻസിപ്പൽ അമ്പിളി സാജു സ്വാഗതം പറഞ്ഞു. എഡ്മിൻ്റൻ ഹിന്ദി പരിഷത്ത് പ്രസിഡണ്ട് ശ്രീ. പുനീത്, ഹിന്ദി സ്കൂൾ പിൻസിപ്പൽ…

Read More

ഒറ്റവ, കാനഡ: കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ 2025 ഫെഡറൽ ബജറ്റ് നവംബർ 4, 2025-ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും. ഇത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണകാലത്തെ ആദ്യ ബജറ്റ് ആകും. സർക്കാർ ഇതിനെ ഒരു “ചരിത്ര ബജറ്റ്” എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ചെലവുകൾ കുറച്ച് നിക്ഷേപങ്ങൾ കൂട്ടുന്ന, ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമാക്കിയ ബജറ്റ് ആയിരിക്കും എന്ന് സർക്കാർ അറിയിച്ചു. എന്നാൽ “പ്രയാസകരമായ തീരുമാനങ്ങളും ത്യാഗങ്ങളും ആവശ്യമായ ഒരു കാലഘട്ടമാണിത്” എന്ന് കാർണിയും ഷാംപെയ്‌നും മുന്നറിയിപ്പ് നൽകി. ലോക സാമ്പത്തികതലത്തിൽ അനിശ്ചിതത്വവും രാഷ്ട്രീയ പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കാനഡ “കുറച്ച് ചെലവാക്കി കൂടുതൽ നിക്ഷേപിക്കണം” എന്നാണ് അവർ പറയുന്നത്. സമീപകാലത്ത് കാർണി നടത്തിയ പ്രധാന ടെലിവിഷൻ പ്രസംഗത്തിൽ, ഈ ബജറ്റ് “കാനഡക്കാരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം രാജ്യത്തെ തന്നെ പുനർനിർമിക്കുന്നതും” ആക്കുവാനായി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ പ്രതീക്ഷിക്കുന്ന പ്രധാന വകയിരുത്തലുകൾ സമ്പൂർണ്ണ വിവരങ്ങൾ നവംബർ 4-ന് മാത്രമേ പുറത്തുവരികയുള്ളു…

Read More

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 2025 നവംബർ 1-ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്രനേട്ടം ഔദ്യോഗികമായി അറിയിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതി (EPEP) യിലൂടെ നടപ്പാക്കിയ ഈ നേട്ടം, സംസ്ഥാനത്തെ 59,286 കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു. അതിദാരിദ്ര്യം തിരിച്ചറിയാൻ സംസ്ഥാന സർക്കാർ നാല് പ്രധാന സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്. ഭക്ഷ്യ സുരക്ഷ, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് ഈ സൂചകങ്ങൾ. 2021 ജൂലൈ മുതൽ ആരംഭിച്ച പൊതുജന പങ്കാളിത്ത സർവേയിലൂടെ 1,18,309 കുടുംബങ്ങളെ ആദ്യം തിരിച്ചറിഞ്ഞു. പിന്നീട് പരിശോധനകളിലൂടെ ഇത് 64,006 ആയി ചുരുക്കി, മരണം, കുടിയേറ്റം തുടങ്ങിയവ കണക്കിലെടുത്ത് 59,286 ആക്കി. “ഇത് കേവലം ഒരു പ്രഖ്യാപനമല്ല, ജനകീയ പങ്കാളിത്തത്തിന്റെയും സമഗ്ര ഇടപെടലിന്റെയും ഫലമാണ്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ വഴി 4,005 വീടുകൾ നിർമിച്ചു, 20,648 കുടുംബങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കി, ആധാർ, റേഷൻ…

Read More

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ (ഒക്റ്റോബർ 26 – നവംബർ 1, 2025) സഹോദരൻ ആൻഡ്രുവിന്റെ രാജകീയ പദവിയും വിൻഡ്സർ ലോഡ്ജിലെ താമസാവകാശവും നീക്കം ചെയ്തു ചാൾസ് രാജാവ് ചാൾസ് മൂന്നാമൻ തന്റെ സഹോദരൻ ആൻഡ്രുവിന്റെ “പ്രിൻസ്” പദവി റദ്ദാക്കിയതായും വിൻഡ്സർ റോയൽ ലോഡ്ജിലെ വാസാവകാശം പിൻവലിച്ചതായും ബക്കിങ്ഹം പാലസ് അറിയിച്ചു. ആൻഡ്രുവിനെ ഇനി “ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ” എന്ന് വിളിക്കുമെന്നും കൊട്ടാരം അറിയിച്ചു. രാജകുടുംബത്തിലെ അടുത്ത ഒരംഗത്തിന്റെ പദവി നീക്കം ചെയ്യുന്ന ഇത്തരം നടപടി നടപടി അപൂർവ്വമാണ്. ജെഫ്രി എപ്സ്റ്റീനുമായുള്ള ദീർഘകാല ബന്ധവും, ലൈംഗിക ചൂഷണ ആരോപണങ്ങളുമാണ് പദവിനഷ്ടത്തിനിടയാക്കിയ പ്രധാന കാരണം. വിർജീനിയ ഗിഫ്രേയുടെ 2025-ൽ പുറത്തിറങ്ങിയ ആത്മകഥയും കോടതി രേഖകളും ആരോപണങ്ങൾ വീണ്ടും സജീവമാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. കിംഗ് ചാൾസ് മൂന്നാമൻ രാജകീയ അധികാരം ഉപയോഗിച്ച് 2025 ഒക്ടോബർ 30-ന് എല്ലാ പദവികളും ഔദ്യോഗികമായി എടുത്തുകളഞ്ഞു. ഇത് രാജകുടുംബത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾ…

Read More

ടൊറൊന്റോ, കാനഡ: ആവേശം നിറഞ്ഞ വേൾഡ് സീരീസ് ഗെയിം 7ൽ ടൊറൊണ്ടോ ബ്ലൂജെയ്സ്, ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സിനോട് 11ആം ഇന്നിംഗ്സിൽ 5–4 എന്ന സ്കോറിന് തോറ്റ് കിരീട സ്വപ്നം നഷ്ടപ്പെടുത്തി. റോജേഴ്സ് സെന്ററിലെ ആരാധകർ മൗനത്തിലേക്ക് മാറിയപ്പോൾ, ഡോഡ്ജേഴ്സ് രണ്ടാം തവണയും തുടർച്ചയായി കിരീടം സ്വന്തമാക്കി. കടുത്ത പോരാട്ടം കാഴ്ചവെച്ച ബ്ലൂജെയ്സ് മൂന്ന് മത്സരങ്ങളിൽ ചെറുവ്യത്യാസത്തിൽ തോറ്റതും ആരാധകരെ വേദനിപ്പിച്ചു. 1993ന് ശേഷം വേൾഡ് സീരീസ് കിരീടം നേടാമെന്ന പ്രതീക്ഷയോടെ മുന്നേറിയ ടൊറൊണ്ടോയുടെ സീസൺ, ഒടുവിൽ ദുഃഖത്തിലേക്ക് മാറി.

Read More

ഒറ്റവ, കാനഡ: കാനഡയിലെ മിക്ക പ്രദേശങ്ങളിലും നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ഡേലൈറ്റ് സേവിംഗ് ടൈം (DST) അവസാനിക്കും. അതിനാൽ, ഇന്ന് സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റണം. ഇതോടെ ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുമെങ്കിലും, പ്രകാശ വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ ശരീരത്തിന് ചില ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം മാർച്ചിലെ രണ്ടാം ഞായറാഴ്ച ആരംഭിച്ച് നവംബർ ആദ്യ ഞായറാഴ്ച അവസാനിക്കുന്നു. 70-ലധികം രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള ഈ സമ്പ്രദായം കാനഡയിലാണ് ഉത്ഭവിച്ചത്. 1908-ൽ ഓണ്ടാരിയോയിലെ പോർട്ട് ആർതർ (ഇപ്പോൾ തണ്ടർ ബേ) എന്ന നഗരമാണ് ആദ്യമായി ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കിയത്. സസ്ക്കാച്ചിവാൻ, യുകോൺ, നുനാവുട്ടിലെ ചില പ്രദേശങ്ങൾ തുടങ്ങിയവ ഈ പ്രക്രിയയിൽ നിന്നും പിന്മാറിയിട്ടുണ്ട്. എങ്കിലും ഓണ്ടാരിയോ, മാനിറ്റോബ, ബി.സി തുടങ്ങിയ പ്രോവിൻസുകൾ യുഎസ് സംസ്ഥാനങ്ങൾ പിന്തുടർന്നാൽ മാത്രമേ ഈ സമ്പ്രദായം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാർളടൻ സർവകലാശാലയിലെ ബൗദ്ധികശാസ്ത്ര പ്രൊഫസർ…

Read More

മുംബെ: വോട്ടർ പട്ടികയിലെ കൃത്രിമത്വത്തിനെതിരെ, അപൂർവമായ പ്രതിപക്ഷ ഐക്യം പ്രകടമാക്കി മുംബെയിൽ “ക്ലീൻ ഇലക്ടറൽ റോൾസ്” റാലി സംഘടിപ്പികപ്പെട്ടു. ശിവസേന (ഉദ്ധവ് ബാൽതാക്കറെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാഷൻ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച മാർച്ച്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനത്തിനു സമീപം അവസാനിച്ചു. ഉച്ചയ്ക്ക് 1 മുതൽ 4 വരെ നീണ്ടു നിന്ന ഈ 1.5 കിലോമീറ്റർ dooramulla പ്രകടനം നഗരമധ്യത്തിൽ ഗതാഗതം മന്ദഗതിയിലാക്കി. റാലിയെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടികയിൽ ഏകദേശം 96 ലക്ഷം പേരെ വ്യാജമായോ, തെറ്റായോ പേരുകൾ ചേർത്തതായി ആരോപിച്ചു. “ജയമോ തോൽവിയോ അല്ല വിഷയം — ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിത്,” അദ്ദേഹം…

Read More

ഓട്ടാവ: കാനഡയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 0.25 ശതമാനം കുറച്ച് 2.50 ശതമാനമാക്കി. സമ്പദ്‌വ്യവസ്ഥയിലെ മന്ദഗതിയും ആഗോള വ്യാപാര അനിശ്ചിതത്വവും പരിഗണിച്ചാണ് ഈ തീരുമാനം. ഈ നടപടി വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത് എന്ന് ബാങ്ക് അറിയിച്ചു. തൊഴിൽനിരക്കിൽ കുറവും നിക്ഷേപങ്ങളിലെ മന്ദഗതിയും പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന ഘടകങ്ങളായി എന്ന് ഗവർണർ ടിഫ് മാക്ലം പറഞ്ഞു.

Read More

ടൊറന്റോ: ഒന്റാറിയോയിലെ ആയിരക്കണക്കിന് വാടകക്കാർക്ക് ആശ്വസിക്കാം… പ്രവിശ്യാ സർക്കാർ വാടകനിയന്ത്രണവും അനിശ്ചിതകാല വാടകക്കരാറുകളും അവസാനിപ്പിക്കാനുള്ള വിവാദ നീക്കത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ ആഴ്ചയാണ് പ്രീമിയർ ഡഗ് ഫോഡ് നയിക്കുന്ന സർക്കാർ പുതിയ ഹൗസിംഗ് ബിൽ അവതരിപ്പിച്ചത്. ഭാവിയിലെ ഗൃഹനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട ഈ ബില്ലിൽ വാടകാവധി നിയമങ്ങളിൽ “ബദൽ മാർഗ്ഗങ്ങൾ” ആലോചിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് തുടക്കമായത്. അതനുസരിച്ച്, ഭൂവുടമകൾക്ക് വിപണിയിലെ അവസ്ഥകളോ വ്യക്തിപരമായ ആവശ്യങ്ങളോ അനുസരിച്ച് “തങ്ങൾക്കിഷ്ടമുള്ളവരെ എത്രകാലത്തേക്ക് വീടുകളിൽ പാർപ്പിക്കണം” എന്ന് തീരുമാനിക്കാനുള്ള അധികാരം ലഭിക്കുമെന്നായിരുന്നു പ്രമേയം സൂചിപ്പിച്ചത്. വാടകക്കാർക്കിടയിലും, സാമൂഹികനീതി പ്രസ്ഥാനങ്ങൾക്കിടയിലും ഈ നീക്കം കടുത്ത പ്രതിഷേധത്തിന് കാരണമായി. വാടകനിയന്ത്രണം ഇല്ലാതായാൽ ഭവനപ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ “ജനങ്ങളുടെ ആശങ്കകളെ മാനിച്ച്” ആ ഭാഗം നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രവിശ്യാ ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, ഒന്റാറിയോയിൽ 2018 ന് മുമ്പ് നിർമ്മിച്ച മിക്ക അപ്പാർട്ട്മെന്റുകളും വാടകനിയന്ത്രണത്തിന് വിധേയമാണ്. “ഈ തീരുമാനം, ജനവികാരം മാനിക്കുന്ന…

Read More