Author: KSN News Desk

സാമ്പ്രദായിക ചലിച്ചിത്ര വഴികളിൽ നിന്ന് മാറി പരീക്ഷണാത്മക ചിത്രങ്ങൾ സംവിധാനം ചെയ്തു മുഖ്യധാരാ സംവിധായകരുടെ ശ്രേണിയിലേക്കുയർന്ന വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മരണവാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം എംഫിസെമ ബാധിതനാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാലിഫോർണിയയിലെ അഗ്നിബാധയെ തുടർന്നു താമസസ്ഥലം ഒഴിയേണ്ടി വന്ന സാഹചര്യം അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സാരമായി ബാധിച്ചിരുന്നുവെന്ന് Deadline എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ചലച്ചിത്ര രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു ലിഞ്ച്. വിദ്യാർഥിയായിരിക്കെ ഷോർട് ഫിലിമുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന ലിഞ്ചിന്റെ ആദ്യ വിജയചിത്രമായിരുന്നു Eraserhead. തുടർന്ന് നിരവധി അവാർഡുകൾക്ക് അർഹമായ Blue Velvet, Wild at Heart, Mulholland Drive എന്നീ ചിത്രങ്ങളും പ്രശസ്തമായ Twin Peaks എന്ന ടെലിവിഷൻ ഷോയും അദ്ദേഹം സംവിധാനം ചെയ്തു. Blue Velvet, The Elephant Man, Mulholland Drive എന്നീ ചിത്രങ്ങൾക്ക്…

Read More

മാർപാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കേ വ്യാഴാഴ്ച സംഭവിച്ച വീഴ്ചയിൽ അദ്ദേഹത്തിന് വലത് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ സ്ഥിരീകരിച്ചതായി Associated Press റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് നൈറ്റ് സ്റ്റാൻഡിൽ താടിയിടിച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പൊട്ടലേറ്റിട്ടില്ലെങ്കിലും മുൻകരുതലായി സ്ലിങ് ധരിച്ചതായി വത്തിക്കാൻ വക്താവ് അറിയിച്ചു. ബ്രോങ്കൈറ്റിസ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും, കടുത്ത മുട്ടുവേദനയും അഭിമുഖീകരിച്ച് വരവെയാണ് തുടർച്ചയായ വീഴ്ചകളും88 കാരനായ ഫ്രാൻസിസ് പാപ്പയെ അലട്ടുന്നത്.

Read More

മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം, ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ മാർക് കാർണി ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്ക് വ്യാഴാഴ്ച ഔദ്യോഗികമായി തന്റെ പ്രചാരണാരംഭം നടത്തി. 59 വയസ്സുള്ള കാർണി തന്റെ കുട്ടിക്കാലത്ത് കനേഡിയൻ പ്രയീരികളിൽ ജീവിച്ചിരുന്ന സമയത്ത് സ്കേറ്റിങ് പഠിച്ച എഡ്മൺട്ടണിന് സമീപമുള്ള ഒരു ഹോക്കി റിങ്കിൽ നിന്ന് തന്റെ പ്രചാരണത്തിന്റെ തുടക്കം കുറിച്ചു. “കാനഡ ലോകത്തിലെ ഏറ്റവും മികച്ച രാജ്യം തന്നെയാണ്, എന്നാൽ അതിനെ കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങൾക്കാകും,” കാർണി ആവേശഭരിതരായ പിന്തുണക്കാർക്ക് മുന്നിൽ പറഞ്ഞു. ഹാർവാർഡ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ കാർണി, അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക കാലഘട്ടത്തിലൂടെ കാനഡയെ നയിക്കാൻ തനിക്കുള്ള കഴിവുകളും പരിചയസമ്പത്തും നിർണായകമാണെന്ന് അടിവരയിട്ടു. ട്രംപ് പ്രസിഡന്റിന്റെ ചുമതലകൾ ഏറ്റെടുക്കുന്നതും, കനേഡിയൻ ഇറക്കുമതികളിൽ കനത്ത നികുതികളുടെ ഭീഷണിയും നേരിടുന്നതിനുള്ള ഒരുക്കത്തിൽ, കാർണിയുടെ പ്രധാന മന്ത്രി പദത്തിലേക്കുള്ള യാത്ര വളരെ പ്രാധന്യത്തിലൂടെ ആണ് ലോകം വീക്ഷിക്കുന്നത്.

Read More

ജനുവരി 22, 2025-ന് നടന്ന പൊതുകൂട്ടത്തിൽ, പാപ്പാ ഫ്രാൻസിസ് “യേശുക്രിസ്തു നമ്മുടെ പ്രത്യാശ” എന്ന ജുബിലി കാറ്റെകിസിസിന്റെ ഭാഗമായി ദൈവത്തിലുള്ള വിശ്വാസം ഭയം നീക്കുമെന്ന് കുറിച്ചു. ലൂക്കയുടെ സുവിശേഷത്തിൽ നിന്ന് മാതാവായ മറിയത്തോട് ഗബ്രിയേൽ ദൂതൻ പറഞ്ഞ “ഭയപ്പെടേണ്ടതില്ല” എന്ന വാക്കുകൾ പാപ്പാ ഊന്നിപ്പറഞ്ഞു. ദൈവവചനത്തോട് അടുക്കാനും അവൻ എപ്പോഴും കൂടെയുണ്ടെന്ന് മനസ്സിലാക്കാനും ശ്രമിക്കുമ്പോൾ, ഭയങ്ങൾ കടന്നുപോകാൻ ദൈവം അനുഗ്രഹം നല്കുമെന്ന് പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

Read More

പുതുതായി ഉരുത്തിരിഞ്ഞു വരുന്ന അതിസമ്പന്നർക്കും സാങ്കേതിക വ്യവസായ ഭീമന്മാർക്കും പ്രാമുഖ്യമുള്ള പ്രഭുത്വഭരണത്തിനു സമാനമായ ഭരണവ്യവസ്ഥ അമേരിക്കൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി .   ഈ വരുന്ന തിങ്കളാഴ്ച നടക്കുന്ന അധികാരമാറ്റത്തിന് മുന്നോടിയായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാജ്യത്തോടായി ചെയ്ത വിടവാങ്ങൽ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുസമവാക്യങ്ങളെ സൂചിപ്പിച്ച് തന്റെ ആശങ്ക പങ്കുവച്ചത്. ““സമ്പത്തും അധികാരവും സ്വാധീനവുമുള്ള ഏതാനും ആളുകളിലേക്ക് അധികാരം കേന്ദ്രീകരിയ്ക്കുന്ന പ്രവണതക്കാണ് അമേരിക്കൻ ഐക്യനാടുകൾ സാക്ഷ്യം വഹിക്കുന്നത്. പൗരന്മാരുടെ മൗലിക അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും തുല്യാവസരങ്ങൾക്കുള്ള അവകാശത്തിനും ഇതൊരു ഭീഷണിയാണ്” President Biden കൂടാതെ ഏതാനും അതിസമ്പന്നരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് അധികാര ദുരുപയോഗത്തിലേക്ക് വഴിതെളിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന സാങ്കേതിക രംഗത്തെ ഭീമന്മാരും വ്യവസായികളും ചേർന്ന പ്രഭുത്വഭരണത്തിന് സമാനമായ ഭരണവ്യവസ്ഥയെ കുറിച്ചും ബൈഡൻ തന്റെ ആശങ്ക രേഖപെടുത്തി. മുൻ യു. എസ്. പ്രസിഡന്റ് ഐസനോവറുടെ…

Read More