Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » കരുതിയിരിക്കുക! ഒന്റാറിയോയിൽ ഇ-ട്രാൻസ്ഫർ തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി പൊലീസ് 
    Canada

    കരുതിയിരിക്കുക! ഒന്റാറിയോയിൽ ഇ-ട്രാൻസ്ഫർ തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി പൊലീസ് 

    Tomy AbrahamBy Tomy AbrahamAugust 31, 2025Updated:August 31, 2025No Comments2 Mins Read147 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    Crypto fraud image 1 Canada
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    ടൊറോന്റോ: ഒന്റാറിയോയിൽ ബാങ്കിംഗ് ഇ-ട്രാൻസ്ഫർ,  ക്രെഡിറ്റ് കാർഡ്  എന്നിവ മുഖേനയുള്ള തട്ടിപ്പ് വ്യാപകമായി വർധിച്ചുവരുന്നതായി ടൊറോന്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളെ ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിവിധ സിറ്റി പോലീസ് വൃത്തങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. 

    തട്ടിപ്പിന്റെ രീതി

    Ads

    പോലീസ് പറയുന്നതനുസരിച്ച്, ഈ തട്ടിപ്പ് സാധാരണയായി ഒരു അപരിചിതൻ പണവുമായി ഇരയെ സമീപിക്കുന്നതോടെ ആരംഭിക്കുന്നു. തന്റെ ബാങ്കിംഗ് കാർഡ് വർക്ക് ചെയ്യുന്നില്ലെന്നും 10 മുതൽ 20 ഡോളർ വരെ ഇ-ട്രാൻസ്ഫർ ചെയ്ത് സഹായിക്കാമോ എന്ന് അഭ്യർഥിക്കുകയും,, അതിനു പകരമായി പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് വിശ്വസിക്കുന്ന ഇര തന്റെ മൊബൈൽ ഫോൺ തട്ടിപ്പുകാരന് കൈമാറുകയും ബാങ്കിംഗ് ആപ്പ് തുറന്ന് നൽകുകയും ചെയ്യുമ്പോൾ, തട്ടിപ്പുകാരൻ സ്വന്തം ഇമെയിൽ വിലാസം ആപ്പിൽ രേഖപ്പെടുത്തി  പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു. തുടർന്ന്, ഫോൺ തിരികെ നൽകി സ്ഥലം വിടുന്നു.

    മുന്നറിയിപ്പുകൾ

    കാനഡയിലെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ‘Get CyberSafe’ ക്യാമ്പയിന്റെയും സഹകരണത്തോടുകൂടി ഇത്തരത്തിലുള്ള തട്ടിപ്പുകൾ പ്രതിരോധിക്കാൻ പോലീസ് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

    അപരിചിതരിൽ നിന്നുള്ള പണത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ: അപരിചിതനായ ആരെങ്കിലും നിങ്ങളെ സമീപിച്ച്  ഇ-ട്രാൻസ്ഫർ വഴി പണം അയക്കാൻ സഹായം ആവശ്യപ്പെട്ടാൽ, അതീവ ജാഗ്രത പാലിക്കുക. അപരിചിതരെ നിങ്ങളുടെ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കാൻ അനുവദിക്കരുത്.

    ഫിഷിങ് മെസേജുകൾ: ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ഔദ്യോഗികമെന്ന് തോന്നിക്കുന്നതോ ആയ ഇ-ട്രാൻസ്ഫർ അയക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, കാരണം ഇവ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം.

    ഇമെയിൽ ഹാക്കിംഗ്: ഹാക്കർമാർ ഇമെയിൽ അക്കൗണ്ടുകളിൽ അനധികൃതമായി പ്രവേശിച്ച് ഇ-ട്രാൻസ്ഫർ അറിയിപ്പുകൾക്ക് ആക്സസ് നേടാം. ഒരേ പാസ്‌വേഡ് ഒന്നിലധികം അക്കൗണ്ടുകൾക്ക് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക, കാരണം ഇത് ‘ക്രെഡൻഷ്യൽ സ്റ്റഫിംഗ്’ എന്ന സൈബർ ആക്രമണത്തിന് ഇടയാക്കും.

    സുരക്ഷാ ചോദ്യങ്ങൾ: ഇ-ട്രാൻസ്ഫർ വഴി പണം അയക്കുമ്പോൾ ഉപയോഗിക്കുന്ന സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്തവിധം സങ്കീർണമാക്കുക. ഇവ ഇമെയിൽ അല്ലെങ്കിൽ ടെക്സ്റ്റ് മെസ്സേജ് വഴി മറ്റുള്ളവരുമായി പങ്കുവെക്കരുത്.

    അപ്രതീക്ഷിത അറിയിപ്പുകൾ: നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ഇ-ട്രാൻസ്ഫർ അറിയിപ്പ് ലഭിച്ചാൽ, അതിന്റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കുക.

    സുരക്ഷാ നടപടികൾ

    ഇ- ട്രാൻസ്ഫറിന് പരമാവധി ഓട്ടോഡെപ്പോസിറ്റ് സംവിധാനം ഉപയോഗിക്കുക:  ഈ രീതി അവലംബിച്ചാൽ പണം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, ഇത് സുരക്ഷാ ചോദ്യങ്ങൾ ആവശ്യമില്ലാതെ തട്ടിപ്പിന്റെ സാധ്യത കുറയ്ക്കും.

    വിവരങ്ങൾ പങ്കുവെക്കരുത്: സ്വന്തം ബാങ്കിംഗ് വിവരങ്ങൾ ഒരിക്കലും അപരിചിതരുമായി പങ്കുവെക്കരുത്. ഇ-ട്രാൻസ്ഫർ നടത്തുമ്പോൾ, ഫോൺ എല്ലായ്പ്പോഴും സുരക്ഷിതമായി കൈവശം വെക്കുക.

    സുരക്ഷിതമായ പാസ്‌വേഡുകൾ: ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ  ശ്രദ്ധിക്കുക, ഒരേ പാസ്‌വേഡ് ഒന്നിലധികം അക്കൗണ്ടുകൾക്ക് ഉപയോഗിക്കാതിരിക്കുക.

    തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക: ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുകയും കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിനോ ഇന്ററാക്കിനോ റിപ്പോർട്ട് ചെയ്യുക. സംശയാസ്പദമായ ഇമെയിലുകൾ phishing@interac.ca എന്ന വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യാം.

    വിവിധ സിറ്റി പോലീസ് ഏജൻസികളും, കനേഡിയൻ സൈബർ സെക്യൂരിറ്റി ഏജൻസികളും ജനങ്ങളോട് തങ്ങളുടെ പണമിടപാട് കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഒപ്പം പൊതുസ്ഥലങ്ങളിൽ അപരിചിതർ  ഫോൺ ആവശ്യപ്പെട്ടാൽ, ഒരിക്കലും അത് നൽകരുത്. ഓൺലൈനിൽ അനാവശ്യമായ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക, കാരണം തട്ടിപ്പുകാർ ഈ വിവരങ്ങൾ ഉപയോഗിച്ച് ‘സ്പിയർ ഫിഷിംഗ്’ പോലുള്ള സൈബർ അറ്റാക്കുകൾ നടത്താം.

    ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനും, മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിക്കുക. കൂടുതൽ വിവരങ്ങൾക്ക്, കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ ഇന്ററാക്കിന്റെ ഫ്രോഡ് പ്രിവൻഷൻ പേജോ സന്ദർശിക്കുക.

    https://antifraudcentre-centreantifraude.ca/index-eng.htm

    https://www.interac.ca/en/payments/personal/protect-your-payments/fraud-tips/#:~:text=Exercise%20caution%20when%20it%20comes,it%20via%20a%20safe%20channel.

    News Release – Public Advisory: E-Transfer Banking Scamhttps://t.co/PQVCkCuBRG pic.twitter.com/PeGCCqlQCg

    — Toronto Police (@TorontoPolice) August 26, 2025

    Ads
    Canada Fraud Alert Malayalam News Ontario e-transfer scams Top News Toronto Police alert
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    Tomy Abraham

    Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.