Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » സന്നദ്ധ സേവനം പുണ്യ സേവനം
    Reflections

    സന്നദ്ധ സേവനം പുണ്യ സേവനം

    Reji KoduvathBy Reji KoduvathMarch 11, 2025Updated:March 15, 2025No Comments3 Mins Read60 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    voluntarism Opinion
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    നാം മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ദൈവ പ്രസാദത്തിനു നാം ചെയ്യുന്ന ഏതു പ്രവർത്തിയേക്കാൾ മികച്ചതാണ് എന്ന് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നു. മനുഷ്യ വർഗത്തിനു ഉപകാരപ്രദമായ കർമങ്ങൾ നിർവഹിക്കണമെന്നു ഋഗ്വേദം കൽപ്പിക്കുന്നു. “ഈ ചെറിയവരിൽ ഒരുത്തനുവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്യാതിരുന്നത്” എന്ന് യേശു ക്രിസ്തു നമ്മോട് മത്തായിയുടെ സുവിശേഷത്തിൽ (25:45) പറയുന്നു.
    അടുത്തകാലത്ത് ഒരു സുഹൃത്ത് ഹൃദയാഘാതത്തെ തുടർന്ന് ടൊറോന്റൊയിലെ സണ്ണി ബ്രൂക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമമേറിയ ഘട്ടം തരണം ചെയ്യുവാൻ വേണ്ട പിൻബലം നൽകുവാനും വേണ്ടി രണ്ട്‌ ആഴ്ചയോളം ഞാൻ ഒരു നിത്യ സന്ദർശകനായി. ആദ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച അത്ഭുതം ഉളവാക്കി. അതുവരെ ധരിച്ചിരുന്നത് ഇന്ത്യൻ സേനയുടെ ആശുപത്രികളിലെ തീവ്രപരിചരണമാണ് ഏറ്റവും മികച്ചതെന്ന്. കനേഡിയൻ സർക്കാർ ആ രോഗ്യപരിപാലനിത്തിനായി നല്കുന്ന പ്രാധാന്യവും, ചിലവിടുന്ന പണത്തിന്റെ വ്യാപ്തിയും അപ്പോൾ മനിസ്സിലായി. കാനഡയിൽ സ്വകാര്യ ആരോഗ്യ പരിപാലനം അനുവദനീയമല്ല; എല്ലാ ആശുപത്രികളും സർക്കാറിന്റെ കീഴിൽ തന്നെ.
    രോഗി ഹൃദയാഘാതത്തെ തുടർന്ന് മൂന്നു ദിവസേത്തെക്കു അബോധാവസ്ഥയിൽ ആയിരുന്നു. ശരീര അവയങ്ങളുടെ പ്രവർത്തനം മിതപ്പെടുത്തുവാനായി രോഗിയുടെ ശരീര താപനില ഏതാണ്ട് രണ്ടു ഡിഗ്രി കുറച്ചിരുന്നു. രോഗിയെ പരിചരിക്കുവാൻ മുഴുവൻ സമയവും ഒരു നേഴ്സ് രോഗിയുടെ സമീപം നില ഉറപ്പിച്ചിരുന്നു. ഈ നേഴ്സ് സദാ സമയവും കിടക്കക്ക് ചുറ്റും സജ്ജമാക്കിയിരുന്ന അത്യാധുനിക ഉപകരണങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ അടുത്തുണ്ടായിരുന്ന രോഗികൾക്കും ഇതേ പരിചരണം തന്നെ ലഭിക്കുന്നുണ്ടായിരുന്നു.
    ആശുപത്രിയിൽ ഞാൻ കണ്ട ജീവനക്കാരിൽ നല്ലൊരു പങ്കും സന്നദ്ധ സേവകരായിരുന്നു. പ്രവേശന കവാടത്തിലെ ഗതാഗത നിയന്ത്രകൻ, വീൽചെയറിൽ ഇരുന്ന് സന്ദർശകർക്ക് വഴികാട്ടുന്ന സ്ത്രീ, തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകരെ സ്വീകരിക്കുന്ന പൂർവ്വ സൈനികൻ അങ്ങനെ കുറേ സേവകർ. അടുത്തുള്ള ആശുപത്രിയിൽ ഞങ്ങളുടെ മക്കൾ സന്നദ്ധ സേവനത്തിനായി അപേക്ഷിച്ചപ്പോൾ കടന്നു പോയ വഴികളെ പറ്റിയുള്ള ഓർമ്മകൾ മനസ്സിൽ പൊന്തി വന്നു. പോലീസ് വെരിഫികേഷൻ, വൈദ്യപരിശോധനകൾ, ഹൈസ്കൂൾ അധ്യാപകരുടെ ശുപാർശക്കത്തുകൾ, ഇന്റർവ്യൂ… ഹോ, സന്നദ്ധ സേവകരാവുക എളുപ്പമല്ല!..
    കാനഡയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കണമെങ്കിൽ നാൽപതു മണിക്കൂർ സാമൂഹികസേവനം നിർബന്ധമാണ്. ഏത് ജോലിക്ക് അപേക്ഷിക്കുമ്പോളും സാമൂഹികസേവനത്തിന് പ്രാമുഖ്യമുണ്ട്. മെഡിക്കൽ/ബിരുദ സർവകലാശാല പ്രവേശനത്തിനു ഒരു മുഖ്യ പരിഗണന കൂടിയാണ് സാമൂഹികസേവനം. ആയതിനാൽ കാനഡയിലെ വിദ്യാർഥികൾ ചെറുപ്പം മുതലേ സാമൂഹികസേവനത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും മഹത്വം അറിഞ്ഞ് സേവനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്നു.
    അടുത്ത ആശുപത്രി സന്ദർശന വേളയിൽ പ്രവേശന കവാടത്തിൽ എന്നെ എതിരേറ്റത് എഴുപതു വയസ്സിനുമേൽ പ്രായമായ ഗതാഗത നിയന്ത്രകനായിരുന്നു. അദ്ദേഹത്തിന്റെ പ്രസന്നതയും, ഉത്സാഹവും, ചുറുചുറുക്കും ഏവരെയും തീർച്ചയായും ആകർഷിക്കും. കാഴ്ച്ചയിൽ തന്നെ അദ്ദേഹത്തോട് കുറച്ചു സമയം സംസാരിക്കണമെന്ന് തോന്നി. “സമൂഹം നമുക്ക് തന്ന എല്ലാ നന്മകളും സമൂഹത്തിനു തിരികെ നല്കുക” അത് നമ്മുടെ ഏവരുടെയും കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നും രാവിലെ ഒരു മണിക്കൂർ അദ്ദേഹം ബസ് യാത്ര ചെയ്തു ആശുപത്രിയിൽ എത്തുന്നു, നാലു മണിക്കൂർ സന്നദ്ധ സേവനത്തിനു ശേഷം മടങ്ങുന്നു. “ഈ ആറു മണിക്കൂർ ഫലവത്തായി ചിലവഴിക്കുവാൻ സാധിക്കുന്നു, അല്ലെങ്കിൽ കട്ടിൽ മേൽ കിടന്നു ലോകരെയും ദൈവങ്ങളെയും പഴി പറഞ്ഞു സമയം കളഞ്ഞേനെ” എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം. ആശുപത്രിയിൽ പരിചയപ്പെട്ട മറ്റു സന്നദ്ധ സേവകർക്കും ഏകദേശം ഇതേ കാഴ്ചപ്പാടായിരുന്നു.
    സ്കൂളുകൾക്കടുത്തുള്ള കവലകളിലും സ്കൂളിനു മുന്പിലും സന്നദ്ധ സേവകർ ഗതാഗതം നിയന്ത്രിക്കുന്നതു കാനഡയിൽ നിത്യ കാഴ്ചയാണ്. ഇവർ സ്കൂൾ തുടങ്ങുമ്പോഴും, ഇടവേളകളിലും, സ്കൂൾ വിടുമ്പോഴും വിദ്യാർത്ഥികളെ സുരക്ഷിതമായി കടന്നുപോകുവാൻ സഹായിക്കുന്നു. ഇന്ത്യയിൽ ഈ സേവനം രാഷ്ട്രീയ നേതാക്കൾക്ക് മാത്രം ലഭ്യമാകുന്നു, അതിനുവേണ്ടി പോലീസിന്റെ വൻ സന്നാഹം തന്നെ വിനയോഗിക്കുന്നു. ഈ പോലീസിന്റെ പകുതി എങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷക്കായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ. എന്തായാലും നമ്മുടെ രാഷ്ട്രിയ നേതാക്കളുടെ പേരിൽ നടത്തുന്ന ഈ ധൂർത്തിനേക്കാൾ വിദ്യാർഥികൾക്കായി ചിലവിടുന്നതു എത്രയോ മെച്ചം.
    ഇവിടെ കണ്ട സന്നദ്ധ സേവകരുടെയും കാഴ്ചപ്പാട് അതു തന്നെ സമൂഹത്തിനു തന്നാലായ ഗുണം ചെയ്യുക. ഒരിക്കൽ സ്കൂളിനു മുൻപിൽ ഗതാഗതം നിയന്ത്രിക്കുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞത് “നഗരസഭ എല്ലാ സ്കൂളുകളുടെ മുന്പിലും പോലിസിനെ വിന്യസിച്ചെങ്കിൽ ചെലവ് എത്രമാത്രം വർധിച്ചേനെ? ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലീസിന്റെ സേവനം നഗരവാസികൾക്ക് ലഭ്യമാവുകയില്ല”.
    ഇവിടെ 102ആം തിരുക്കുറൽ അർത്ഥവത്താകുന്നു:-
    காலத்தி னாற்செய்த நன்றி சிறிதெனினும் ஞாலத்தின் மாணப் பெரிது.
    (കാലത്തി നായർസെയ്ത നന്ടറി സിറിതെനിനും ഞാലത്തിന് മാനപ് പെരിതു.)
    ആവശ്യമായ സമയത്ത് നൽകുന്ന സഹായം ചെറുതായാലും, അതിന്റെ മൂല്യം ലോകത്തേക്കാൾ വലിയതായിരിക്കും.
    ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ ഇന്ത്യയിൽ നിന്നും കുടിയേറിയ ഒരു മുതിർന്ന പൌരനുമായുള്ള സംഭാഷണ വേളയിൽ തിരക്കി എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളും മുതിർന്നവരും സന്നദ്ധ സേവനത്തിനായി മുൻപോട്ടു വരാത്തതെന്ന്. അദ്ദേഹം പറഞ്ഞു “നമ്മുടെ കുട്ടികൾ ആരാധനാലയങ്ങളിൽ അടിച്ചുവാരാനും, ചെരുപ്പ് തുടക്കാനും, ഭക്ഷണം പാകംചെയ്യാനും, വിളമ്പാനും സഹായിക്കുന്നതു കണ്ടിട്ടില്ലേ? അതു ദൈവത്തിനു വേണ്ടിയുള്ള നേരിട്ടുള്ള സേവനമല്ലേ..?” അദ്ദേഹത്തിന്റെ ഈ തത്വശാസ്ത്രം കേട്ട് ഒരു നിമിഷം തരിച്ചിരുന്നു.
    രണ്ടാഴ്ചക്ക് ശേഷം പൂർണ ആരോഗ്യവാനായ സുഹൃത്തിനോടൊപ്പം ആശുപത്രിയുടെ പടി ഇറങ്ങുമ്പോൾ രണ്ടു പ്രതിജ്ഞ എടുത്തു. സന്നദ്ധസേവനത്തിനു കുടുംബാഗങ്ങളെ പ്രേരിപ്പിക്കുമെന്നും, ഒരു കാലത്തും കാനഡയിലെ ആരോഗ്യപരിപാലനത്തെ പഴി പറയില്ല എന്നും.
    कर्मण्येवाधिकारस्ते मा फलेषु कदाचन |
    मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि (भागवत गीता 2-47)
    കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
    മാ കര്‍മ്മ ഫലഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മ്മണി (ഭഗവദ് ഗീത അദ്ധ്യായം 2-47)
    നിനക്ക് പ്രവർത്തിക്കാനുള്ള അവകാശം മാത്രമേയുള്ളു, ഫലം ഇച്ഛിക്കാനുള്ള അവകാശമില്ല.


    നിനക്ക് പ്രവർത്തിക്കാനുള്ള അവകാശം മാത്രമേയുള്ളു, ഫലം ഇച്ഛിക്കാനുള്ള അവകാശമില്ല.”

    Ads
    (ഭഗവദ് ഗീത അദ്ധ്യായം 2-47)

    Ads
    Opinion Service to humanity is the service to God Virtues of voluntarsim Voluntarism in Canada
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    Reji Koduvath

    Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026

    കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?

    May 8, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.