2024 ക്രിസ്തുമസ് രാവിൽ ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച 2025 ജൂബിലി വർഷത്തിന്റെ മിസിസാഗ രൂപതാതല ഉദ്ഘാടനം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിൽ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ വച്ച് നടന്നു. ജൂബിലി വർഷത്തിനോട് അനുബന്ധിച്ച് തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ട കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ വാതിൽ (Holy Door) തുറന്ന് അതിലൂടെ ദേവാലയത്തിലേക്ക് പ്രവേശിച്ച് വിശുദ്ധ ബലിയർപ്പിച്ചാണ് 2025 ജൂബിലി വർഷത്തിന് രൂപതയിൽ തുടക്കമായത്. ചടങ്ങിന് മുന്നോടിയായി ഇടവക ദേവാലയത്തിൽ എത്തിച്ചേർന്ന രൂപതാ അധ്യക്ഷനെ, പുരാതന നസ്രാണി പാരമ്പര്യം നിലനിർത്തി ധൂപാർപ്പണം ചെയ്ത് കുരിശും ബൈബിളും നൽകി അസിസ്റ്റൻറ് വികാരി ഫാ. ഫ്രാൻസിസിന്റെയും കൈകാരന്മാരുടെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. അഗസ്റ്റിൻ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് പ്രത്യാശയുടെ വിശുദ്ധ കവാടത്തിലൂടെ അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തിൽ ഇടവക സമൂഹം ഒന്നുചേർന്ന് ദേവാലയത്തിലേക്ക് പ്രവേശിക്കുകയും പ്രാർത്ഥന നിർഭരമായ ദിവ്യബലിയിൽ പങ്കെടുക്കുകയും ചെയ്തു. കുർബാനമധ്യേ പ്രത്യാശയുടെ തീർത്ഥാടകരായ ഓരോ വിശ്വാസിയുടെയും അജപാലന ദൗത്യത്തെക്കുറിച്ച് അഭിവന്ദ്യ പിതാവ് എടുത്തു പറയുകയുണ്ടായി. പലവിധ കാരണങ്ങളാൽ നിരാശയിലാകപ്പെട്ടിരിക്കുന്ന ലോക ജനതയ്ക്കും വരും തലമുറയ്ക്കും പ്രത്യാശയുടെ ഒരു പൊൻകിരണം പകർന്നു നൽകുവാൻ ഓരോ വിശ്വാസിക്കും സാധിക്കട്ടെ എന്നും പിതാവ് ഉദ്ബോധിപ്പിച്ചു.
2024 ഡിസംബർ 24ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയാൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട് തുടക്കം കുറിച്ച 2025 ജൂബിലി വർഷം 2026 ജനുവരി 6-ന് ദനഹാ തിരുനാളോടു കൂടി കത്തോലിക്കാ സഭയിൽ സമാപിക്കും.
Trending
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രകടനത്തിന് വിപ്ലവകരമായ കുതിപ്പു നൽകാൻ ആപ്പിളിന്റെ പുതിയ ‘എം6’, ‘എം5 അൾട്രാ’ ചിപ്പുകൾ അവതരിപ്പിച്ചു
- കനേഡയിൽ കുട്ടികളുടെ മാനസികസമ്മർദ്ദം കുറയുന്നു; എന്നാൽ ഓൺലൈൻ ചൂതാട്ടം കുത്തനെ കൂടി: CAMH റിപ്പോർട്ട്
- ഓക്ക്വില്ലിലെ പുതിയ സ്കൂളിന് പേരിടാം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
- ടൊറന്റോയിൽ മരംമുറിക്കൽ നിയമങ്ങൾ കർശനമാക്കുന്നു: നിയമലംഘകർക്ക് വൻപിഴ, സെപ്റ്റംബർ 1 മുതൽ പുതിയ നിബന്ധനകൾ
- കാനഡ-യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടു: 50 ശതമാനം അധിക താരിഫ് പ്രാബല്യത്തിൽ; തിരിച്ചടിച്ച് കാനഡ
- കാനഡയിലെ ഒന്റാറിയോയിൽ പ്രമുഖ ഹൈവേകളിലെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തി.
- ലോകത്തിലെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ കാനഡയിലെ മൂന്ന് സ്ഥാപനങ്ങൾ; ടൊറന്റോ യൂണിവേഴ്സിറ്റിക്ക് നാലാം റാങ്ക്
- മൂന്ന് ഹോം റണ്ണുകൾ, ബീബറുടെ തകർപ്പൻ പിച്ചിംഗ്; ബ്ലൂ ജെയ്സിന് പ്ലേ ഓഫ് പ്രതീക്ഷയേകി മിന്നും ജയം



