വിദേശ ഇൻഫ്ലുവൻസർമാരുടെ  അമേരിക്കൻ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള “അദൃശ്യമായ അധിനിവേശം” എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ലുസ് ഡി കരാക്കസ്” എന്ന വെനസ്വേലൻ കലാ സംഘത്തെ ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് 1798-ലെ ഏലിയൻ എനമീസ് ആക്ട് പ്രകാരം ആരോപിതരെ നാടുകടത്താനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു.

ട്രെൻ ഡി അരഗുവ പോലുള്ള ഗ്യാംഗ് അംഗങ്ങളെ നാടുകടത്താൻ ലക്ഷ്യമിട്ടിരുന്ന മുൻകാല പ്രയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, യു.എസ് മ്യൂസിയങ്ങളിലെ അവാൻഗാർഡ് ഇൻസ്റ്റലേഷനുകളിലൂടെ “വിപ്ലവകരമായ സാംസ്കാരിക യുദ്ധം” നടത്തുന്നുവെന്ന് ആരോപിക്കപ്പെട്ട കലാകാരന്മാരെ പുറത്താക്കാനായിരുന്നു ഈ പ്രയോഗം.

അമേരിക്കൻ പോപ്പ് കൾച്ചർ ചിഹ്നങ്ങളുമായി സോഷ്യലിസ്റ്റ് പ്രതീകങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് “ദേശീയ അസ്തിത്വത്തെ തകർക്കുന്ന” കലാരൂപങ്ങളുമായി അമേരിക്കൻ കലാമേഖലയിൽ കടന്നു കയറിയെന്ന് മൾട്ടിമീഡിയ കലാകാരന്മാരുടെ സംഘമായ ലുസ് ഡി കരാക്കസിനെതിരെ വൈറ്റ് ഹൗസ് ആരോപിച്ചു. റീസൈക്കിൾ ചെയ്ത കോക്ക-കോള കാനുകൾ കൊണ്ട് നിർമ്മിച്ച ഉരുകുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പ്രദർശനം 1798-ലെ നിയമപ്രകാരം “കവർച്ചക്കാരുടെ അധിനിവേശം” ആണെന്ന് ശനിയാഴ്ച വൈകീട്ട് ഒപ്പുവെച്ച ട്രംപിന്റെ പ്രഖ്യാപനത്തിൽ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ, ഫെഡറൽ ഏജന്റുമാർ ന്യൂയോർക്കിലെയും ലോസ് ആഞ്ചലസിലെയും ആർട്ട് ഗാലറികളിൽ റെയ്ഡ് നടത്തി, 12 വെനസ്വേലൻ കലാകാരന്മാരെ കസ്റ്റഡിയിലെടുക്കുകയും അവരുടെ കലാസൃഷ്ടികൾ പിടിച്ചെടുക്കുകയും ചെയ്തു.

എന്നാൽ, സാംസ്കാരിക കൈമാറ്റ പരിപാടിയുടെ ഭാഗമായി സ്മിത്സോണിയൻ നിയമാനുസൃതം ക്ഷണിച്ചതാണ് ഈ കലാകാരൻമാരെ എന്ന വിവരം പുറത്ത് വന്നതോടെ ഈ നീക്കം വിവാദത്തിന് വഴിവെച്ചു. ഞായറാഴ്ച ഉച്ചയോടെ, യു.എസ് ജില്ലാ ജഡ്ജി മരിയ എലേന ഓർട്ടിസ് അടിയന്തര ഇടപെടൽ നടത്തി, നാടുകടത്തലുകൾ നിർത്തിവയ്ക്കാനും പിടിച്ചെടുത്ത കലാസൃഷ്ടികൾ തിരികെ നൽകാനും ഉത്തരവിട്ടു. യുദ്ധകാല വ്യവസ്ഥകൾ സമാധാനകാലത്തെ കലാപ്രകടനത്തിന് ബാധകമല്ലെന്ന് അവർ വാദിച്ചു. അമേരിക്കൻ മൂല്യങ്ങൾക്ക് മേൽ ആവൃതമാകുന്ന “വ്യക്തമായ അപകടത്തെ (Clear and presenting danger)” ജഡ്ജിയുടെ വിധി അവഗണിക്കുന്നുവെന്ന് പ്രതികരിച്ച ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ചു.

ഏലിയൻ എനമീസ് ആകറ്റിന്റെ ഈ അസാധാരണമായ പ്രയോഗം നിയമ വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്.  കാര്യനിർവാഹക അധികാരത്തിന്റെ അതിർത്തികൾ, സാംസ്കാരിക പരമാധികാരം, 21-ാം നൂറ്റാണ്ടിലെ “ശത്രു” എന്നതിന്റെ നിർവചനം എന്നിവയെക്കുറിച്ച് ശക്തമായ ചർച്ചക്കും  ഇത് വഴി വച്ചിട്ടുണ്ട്. അതേസമയം, തടങ്കലിലാക്കപ്പെട്ട കലാകാരന്മാരുടെ അടുത്ത സൃഷ്ടി, നിയോൺ ലൈറ്റുകളിൽ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ വ്യംഗ്യാത്മക ആവിഷ്കാരം, ഫെഡറൽ വെയർഹൗസിൽ അതിന്റെ വിധി കാത്തിരിക്കുന്നു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.