മിസിസാഗ: കാനഡയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രമായ മിസിസാഗ സെന്റ് അൽഫോൻസാ സീറോ-മലബാർ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 2026 ജൂലൈ 17 മുതൽ 26 വരെ വിപുലമായി പരിപാടികളോടെ ആഘോഷിക്കപ്പടുന്നു. ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളുമായി വിശ്വാസികൾ ഒന്നിച്ചുചേരുന്ന ഈ തിരുനാൾ ഇടവകയുടെ പ്രധാന ആഘോഷമാണ്.
ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരിയും രൂപത വികാരി ജനറാളുമായ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യ കാർമുകത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു. ജൂലൈ 17 മുതൽ 24 വരെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക നിയോഗങ്ങളോടെ വിശുദ്ധ കുർബാനകളും നൊവേനകളും നടക്കുന്നു.
ജൂലൈ 19 ഞായറാഴ്ച മുതിർന്ന പൗരന്മാരെ ആദരിച്ച് മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മുഖ്യകാർമികനായി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ജൂലൈ 24-ന് ദിവ്യകാരുണ്യ ദിനമായി ആചരിക്കുന്നതോടൊപ്പം ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. സ്കാർബറോ സെന്റ് തോമസ് തീർത്ഥാടന ദേവാലയ വികാരി ഫാ. ജോജോ ചങ്ങനാത്തുണ്ടത്തിൽ മുഖ്യ കാർമ്മികനായിരിക്കും.
ജൂലൈ 25 ശനിയാഴ്ച കുടുംബദിനമായി ആഘോഷിക്കും. വത്തിക്കാനിലെ മതാന്തര സംവാദ വിഭാഗത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യകാർമികനാകും. കുർബാനയ്ക്കു ശേഷം നൂറോളം കലാകാരികൾ പങ്കെടുക്കുന്ന മെഗാ മാർഗംകളി ഉൾപ്പെടെ വിവിധങ്ങളായ കലാ സാംസ്കാരിക പരിപാടികൾ തിരുനാൾ ആഘോഷങ്ങളുടെ മാറ്റുകൂട്ടും.
തിരുനാളിന്റെ സമാപന ദിവസമായ ജൂലൈ 26 ഞായറാഴ്ച തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിക്കും.
ഇടവക ട്രസ്റ്റിമാരായ സണ്ണി കയ്യാനിയിൽ, ജോയ്സ് ജോസഫ്, തുടങ്ങി പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ സഹകരണത്തോടെയുതിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം പ്രാപിക്കാനും തിരുനാളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങൾ പ്രാപിക്കാനും എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, സഹവികാരി ഫാ. ആന്റണി ഔസേഫ് (ജസ്റ്റിൻ) എന്നിവർ സ്നേഹപൂർവം ക്ഷണിച്ചു

Share.

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.