കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൻഷിപ്പ് കാനഡ (IRCC) 2026-2028 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രകാരം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) യിൽ കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സ്ഥിരതാമസക്കാരുടെ വാർഷിക ലക്ഷ്യം 3,80,000 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അതിൽ PNP വഴി മാത്രം 91,500 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് കാനഡയിൽ പ്രാദേശിക തൊഴിൽ മേഖലയിലെ ആവശ്യകതകൾ നിറവേറ്റുന്നതിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്. ഇത്, 2025-ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ ഏകദേശം 66 ശതമാനത്തോളം വർദ്ധനവാണ്.
മാർച്ച് 30, 2026 മുതൽ നടപ്പാക്കിയ പുതിയ റെഗുലേറ്ററി ഭേദഗതികളാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതുവരെ ഫെഡറൽ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്ന രണ്ട് പ്രധാന യോഗ്യതാ മാനദണ്ഡങ്ങളായ –
നോമിനേഷൻ ലഭിച്ച പ്രവിശ്യയിൽ താമസിക്കാനുള്ള അപേക്ഷകന്റെ യഥാർത്ഥ ഉദ്ദേശ്യശുദ്ധിയും (intent to reside),
കാനഡയിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുള്ള അപേക്ഷകന്റെ കഴിവും (ability to become economically established). ഇനി മുതൽ പ്രവിശ്യകളും ടെറിട്ടറികളും മാത്രമായിരിക്കും നിർണയിക്കുന്നത്.

പ്രവിശ്യ നൽകുന്ന നോമിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ IRCC ഒരു തെളിവായി മാത്രമായിരിക്കും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ മാറ്റം നിലവിൽ വരുമ്പോൾ, മുൻപ് പലപ്പോഴും ഫെഡറൽ തലത്തിലെ അധിക പരിശോധനകൾ മൂലം നോമിനേഷനുകൾ നിരസിക്കപ്പെട്ടിരുന്നത് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവിശ്യകൾക്കുള്ള നോമിനേഷൻ അലോക്കേഷനുകളും എന്താണ്ട് 31 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് പ്രാദേശിക തൊഴിൽ മേഖലകളിലെ ആവശ്യമനുസരിച്ച് കൂടുതൽ ഡ്രോകളും കുറഞ്ഞ സ്കോർ പരിധികളും ഭാവിയിൽ പ്രതീക്ഷിക്കുന്നു.
വിദേശ തൊഴിലാളികൾക്കും സ്കിൽഡ് പ്രൊഫഷണലുകൾക്കും ഇത് വലിയ അവസരമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഓരോ പ്രവിശ്യയുടെയും പ്രത്യേക സ്ട്രീമുകളും ആവശ്യകതകളും മനസ്സിലാക്കി ഓരോ അപേക്ഷകനും അപേക്ഷിക്കേണ്ടതുണ്ട്. IRCC ഔദ്യോഗിക വെബ്സൈറ്റിൽ ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.