ഒട്ടാവ: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനേഡിയൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഫെഡറൽ ഗവൺമെന്റ്. മേഖലയിലെ പത്ത് രാജ്യങ്ങളിലേക്കുള്ള എല്ലാവിധ യാത്രകളും ഒഴിവാക്കണമെന്നും മൂന്ന് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഒട്ടാവ നിർദ്ദേശിച്ചിരിക്കുന്നത്. ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആക്രമണങ്ങൾ ഒരു പ്രാദേശിക യുദ്ധമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ:
യാതൊരു കാരണവശാലും സന്ദർശിക്കരുതെന്ന് കാനഡ നിർദ്ദേശിച്ചിട്ടുള്ള (Avoid all travel) 10 രാജ്യങ്ങൾ ഇവയാണ്: ഇറാൻ, ഇസ്രായേൽ, ഫലസ്തീൻ, ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ഖത്തർ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE), യെമൻ. യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിലവിൽ യാത്രാ വിലക്കുണ്ട്.
കൂടാതെ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യന്താപേക്ഷിതമല്ലാത്ത (Non-essential) യാത്രകൾ ഒഴിവാക്കാനും കാനഡ പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിൽ ഈ രാജ്യങ്ങളിൽ ഉള്ള കനേഡിയൻ പൗരന്മാർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രാദേശിക വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും ഗവൺമെന്റ് അറിയിച്ചു.



