ടൊറന്റോ: കാനഡയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യു.എ.ഇ) തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ചർച്ചകൾ വിജയകരമായി പൂർത്തിയായി. കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധുവും യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ടൊറന്റോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചരിത്രപരമായ ഈ പ്രഖ്യാപനമുണ്ടായത്. 2025 നവംബറിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ യു.എ.ഇ സന്ദർശനവേളയിൽ തുടക്കമിട്ട ഈ ചർച്ചകൾ കാനഡയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ വ്യാപാര കരാറുകളിലൊന്നാണ്.ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാകും. കനേഡിയൻ വ്യവസായങ്ങൾക്ക് യു.എ.ഇ വിപണിയിൽ ഉയർന്ന സാധ്യതകൾ ലഭ്യമാക്കുന്നതിനൊപ്പം വ്യാപാര തടസ്സങ്ങൾ ലഘൂകരിക്കാനും ആഗോള വിതരണ ശൃംഖല സുദൃഢമാക്കാനും കരാർ ഉപകരിക്കും. ആഗോള തലത്തിൽ വ്യാപാര പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനുള്ള കാനഡയുടെ നീക്കങ്ങൾക്കും, എണ്ണയിതര വ്യാപാര മേഖലയിൽ ശക്തമായ മുന്നേറ്റം ലക്ഷ്യമിടുന്ന യു.എ.ഇയുടെ സാമ്പത്തിക നയങ്ങൾക്കും ഇത് വലിയ കരുത്തുപകരും.കരാർ പൂർത്തിയായതിന്റെ ഭാഗമായി ടൊറന്റോയിൽ കാനഡ-യു.എ.ഇ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച റൗണ്ട് ടേബിൾ സമ്മേളനത്തിലും മന്ത്രി മനിന്ദർ സിദ്ധു പങ്കെടുത്തു. യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രതിനിധികളുമായും കനേഡിയൻ നിക്ഷേപകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. വരാനിരിക്കുന്ന സെപ്റ്റംബറിൽ ടൊറന്റോയിൽ നടക്കുന്ന ‘കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി’യിലേക്ക് യു.എ.ഇ നിക്ഷേപകരെയും ബിസിനസ് ഗ്രൂപ്പുകളെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.നിലവിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ കാനഡയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യു.എ.ഇ. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 350 കോടി കനേഡിയൻ ഡോളറിലെത്തിയിരുന്നു. അതിവേഗം വളരുന്ന ഈ വ്യാപാര ബന്ധം പുതിയ കരാറിലൂടെ വ്യവസായ പ്രമുഖർക്കും തൊഴിലാളികൾക്കും വലിയ തൊഴിൽ-നിക്ഷേപ അവസരങ്ങൾ സമ്മാനിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിലയിരുത്തൽ.
Trending
- എന്താണ് യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പ്? നമ്മൾ എന്തിന് ശ്രദ്ധിക്കണം?
- ടൊറന്റോ സിറ്റി ഹാളിലെ വിവാഹച്ചടങ്ങുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു: നിർമ്മാണ പ്രവർത്തനങ്ങളും കരാർ തർക്കവും കാരണം തിരിച്ചടി
- പൊതുമേഖലാ നിയമനങ്ങളിൽ വൈവിധ്യ നയങ്ങൾ ഒഴിവാക്കാൻ പുതിയ ബില്ലുമായി ആൽബർട്ട സർക്കാർ
- ഐ ആം ഗേ | I am gay
- ടൊറന്റോ സിറ്റിക്ക് വീണ്ടും ഒലീവിയ ചൗ
- മിസിസ്സാഗയ്ക്ക് പുതിയ മേയർ: തിരഞ്ഞെടുപ്പിൽ ആൽവിൻ ടെഡ്ജോയ്ക്ക് ഉജ്ജ്വല വിജയം
- കാനഡയിൽ രാഷ്ട്രീയ അട്ടിമറി: ബ്രിട്ടിഷ് കൊളംബിയയുടെ പുതിയ പ്രീമിയറായി കൺസർവേറ്റീവ് നേതാവ് ലോൺ ഡോർക്ക്സൺ അധികാരത്തിലേക്ക്
- ഒന്റാറിയോയിൽ ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകൾ വരുന്നു; ഡ്രൈവിംഗ് ലൈസൻസും ഹെൽത്ത് കാർഡും ഇനി മൊബൈൽ ഫോണുകളിൽ ലഭ്യമാകും
