മിസിസ്സാഗ: ഒക്ടോബർ 26-ന് നടന്ന മിസിസ്സാഗ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വാർഡ് 2 മുൻ കൗൺസിലർ കൂടിയായ ആൽവിൻ ടെഡ്ജോയ്ക്ക് ഉജ്ജ്വല വിജയം. നിലവിലെ മേയർ കരോലിൻ പാരിഷിനെയും മുൻ മേയർ ബോണി ക്രോംബിയെയും പരാജയപ്പെടുത്തിയാണ് ആൽവിൻ നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും, ശക്തമായ പ്രചാരണത്തിലൂടെ ടെഡ്ജോ മുന്നേറുകയായിരുന്നു. വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) രണ്ട് വർഷത്തേക്ക് വർദ്ധിപ്പിക്കില്ലെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും പീൽ പോലീസ് യൂണിയന്റെ പിന്തുണയും ഈ അട്ടിമറി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അനൗദ്യോഗിക കണക്കുകൾ പ്രകാരം 39 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ആൽവിൻ ടെഡ്ജോ വിജയം കരസ്ഥമാക്കിയത്. കരോലിൻ പാരിഷ് രണ്ടാം സ്ഥാനത്തും ബോണി ക്രോംബി മൂന്നാം സ്ഥാനത്തുമാണ്.
Ads
Ads
