വിക്ടോറിയ, കാനഡ: ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സുതാര്യതയും സംരക്ഷണവും ഉറപ്പാക്കുന്ന ശക്തമായ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ പ്രാബല്യത്തിൽ വന്നു. പ്രൊവിൻസ് ‘ബിസിനസ്സ് പ്രാക്ടീസസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിൽ’ വരുത്തിയ നിർണായക ഭേദഗതികൾ ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ നടപ്പിലായതോടെ, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വയം പുതുക്കുന്ന രീതി തടയപ്പെടുകയും വീട്ടുപകരണങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങളിലൂടെയുള്ള വാതിൽപ്പടി വിൽപ്പന പൂർണ്ണമായും നിരോധിക്കപ്പെടുകയും ചെയ്തു.

പുതിയ നിബന്ധനകൾ അനുസരിച്ച്, സ്ട്രീമിംഗ് സേവനങ്ങൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയുൾപ്പെടെ 60 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള കരാറുകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിന് 30 മുതൽ 60 ദിവസം മുമ്പ് ബിസിനസുകൾ ഉപഭോക്താക്കൾക്ക് നിർബന്ധമായും മുൻകൂട്ടി അറിയിപ്പ് നൽകണം. കൂടാതെ, വരിസംഖ്യ പുതുക്കുന്നതിന് മുമ്പോ ശേഷമോ യാതൊരു വിധ അഡിഷണൽ ചാർജുകളോ പിഴയോ കൂടാതെ ഏതു സമയത്തും കരാർ റദ്ദാക്കാനുള്ള അവകാശവും ഉപഭോക്താക്കൾക്കുണ്ടായിരിക്കും. എയർ കണ്ടീഷണറുകൾ, ഹീറ്റിംഗ് ഫർണസുകൾ തുടങ്ങിയ വലിയ തുക ആവശ്യമുള്ള വീട്ടുപകരണങ്ങൾ വീടുകളിലെത്തി നിർബന്ധിച്ച് വിൽക്കുന്ന രീതിയും, ഇത്തരം നേരിട്ടുള്ള വിൽപ്പനകളുടെ ഭാഗമായി വായ്പകൾ ക്രമീകരിച്ചു നൽകുന്ന രീതിയും സർക്കാർ പൂർണ്ണമായും വിലക്കിയിട്ടുണ്ട്. ജീവിതച്ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണവും വ്യക്തതയും നൽകാൻ ഈ നിയമഭേദഗതികൾ സഹായിക്കുമെന്ന് അറ്റോർണി ജനറൽ നികി ശർമ്മ പറഞ്ഞു.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള വായ്പാ തട്ടിപ്പുകളും ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളും തടയുന്നതിനുള്ള കശനമായ വ്യവസ്ഥകളാണ് ഇതിന്റെ അടുത്ത ഘട്ടമായി സർക്കാർ ആസൂത്രണം ചെയ്യുന്നത്. ബിൽ 28-ന്റെ ഭാഗമായുള്ള ഈ തട്ടിപ്പ് വിരുദ്ധ നിയമങ്ങൾ 2027 ഓഗസ്റ്റോടെ നിലവിൽ വരും. ഇതനുസരിച്ച് പ്രൊവിൻസ് പൗരന്മാർക്ക് തങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളും സ്കോറുകളും പ്രതിമാസം സൗജന്യമായി പരിശോധിക്കാനുള്ള അവസരം ലഭിക്കും. സെക്യൂരിറ്റി അലേർട്ടുകൾ സ്ഥാപിക്കാനും ക്രെഡിറ്റ് പ്രൊഫൈലുകൾ ഫ്രീസ് ചെയ്യാനുമുള്ള സൗകര്യവും സൗജന്യമായി ലഭ്യമാകുന്നതോടെ തട്ടിപ്പുകാർ ഉപഭോക്താക്കളുടെ പേരിൽ വായ്പകൾ എടുക്കുന്നത് തടയാൻ സാധിക്കുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ബി.സി. അധികൃതർ വ്യക്തമാക്കി.

Share.

Anu Jose is a Desk Editor at Keralascope, the prominent Canadian-based Malayalam digital news portal. Hailing from Angamaly, Kerala, she brings a unique blend of academic rigor and media expertise to the newsdesk, shaping how Canadian and global stories reach the Malayali diaspora. Parallel to her editorial role, Anu is a doctoral research scholar in English language, specializing in the intricate intersections of migration, diaspora, and culinary practices among Indian Migrants abroad. Being the recipient of the prestigious Kerala Chief Minister’s Research Scholarship and the Aspire Scholarship, her academic portfolio features multiple publications and presentations alongside experience as a former English teacher. Deeply committed to the social welfare, she is an active community forum member and serves as the secretary of the A.D. Trust, a non-profit NGO providing financial aid to nursing students. This deep academic background and civic commitment enrich her understanding of the global Malayali community narratives on a wider range.

Leave a ReplyCancel reply

കേരളാസ്‌കോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ!
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള Share ഐക്കണിൽ ക്ലിക്ക് ചെയ്ത് 'Add to Home Screen' തിരഞ്ഞെടുക്കുക.
Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.