മുംബൈ: ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ നിർണ്ണായക വഴിത്തിരിവായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുംബൈ പ്രഖ്യാപനം. ഈ വർഷം തന്നെ ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മുംബൈയിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിലാണ് കാർണി ഈ പ്രഖ്യാപനം നടത്തിയത്. 2030-ഓടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ, ക്ലീൻ എനർജി, ഐടി മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയുടെ വിദേശനയത്തിൽ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും ഈ കരാർ ഇരുരാജ്യങ്ങളിലെയും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ads
Ads

