കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 40- ൽ അധികം രാജ്യങ്ങൾ ആ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിങ്ങനെ ആദ്യ പട്ടികയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നുമാണ് സൂചന. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന സംഘം ഈ പ്രൊപ്പോസലിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. രാജ്യ സുരക്ഷ മുൻനിർത്തി ദേശീയ സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുള്ള നിർദ്ദേശവുമായി ജനുവരി 20ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സെക്യൂരിറ്റി പരിശോധനകളുടെയും സ്ക്രീനിങ് സംവിധാനങ്ങളുടെയും അപര്യാപ്തത മൂലം ഭാഗികമായോ പൂർണ്ണമായോ യാത്രാ വിലക്ക് ഏർപ്പെടുത്തേണ്ട രാജ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനും ട്രംപ് നിർദ്ദേശം നൽകിയിരുന്നു. ട്രംപിന്റെ ഈ നിർദ്ദേശം തന്റെ രണ്ടാം വരവിൽ ആരംഭം കുറിച്ചിരിക്കുന്ന കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ്.
Trending
- ഗണിതശാസ്ത്രത്തിലെ ‘നോബൽ’: ചരിത്രനേട്ടവുമായി പ്രൊഫ. ജേക്കബ് സിമർമാൻ; ഫീൽഡ്സ് മെഡൽ നേടുന്ന ആദ്യ കനേഡിയൻ അധ്യാപകൻ
- ഡെൽഹി-ടൊറന്റോ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ; ഓഗസ്റ്റ് 1 മുതൽ പുതിയ ബോയിംഗ് 787-9 ഡ്രീംലൈനർ പറന്നുയരും.
- മാതൃദിന സമ്മാനമായി കിട്ടിയ ലോട്ടറി ടിക്കറ്റിന് 7 കോടി ഡോളർ ജാക്ക്പോട്ട്; കാനഡയിലെ ദമ്പതികൾക്ക് അപൂർവ്വ ഭാഗ്യം
- കാനഡയിലെ ഒന്റാറിയോ PNP പ്രോഗ്രാം പുതിയ സ്കോറിംഗ് സംവിധാനം പ്രഖ്യാപിച്ചു.
- കാനഡയിൽ പ്രൊവിൻസുകൾ തമ്മിലുള്ള മദ്യവ്യാപാരം സുഗമമാക്കുന്നു; മറ്റ് പ്രൊവിൻസുകളിലേക്ക് നേരിട്ട് വിൽക്കാൻ നിർമ്മാതാക്കൾക്ക് അനുമതി.
- കാനഡയിൽ ‘ദി ഒഡീസി’ ഐമാക്സ് 70MM കാണാൻ കഴിയുക ഈ 9 തിയേറ്ററുകളിൽ മാത്രം
- പുകവലിക്കെതിരെ കടുപ്പിച്ച് കാനഡ: സിഗരറ്റ് പാക്കറ്റുകളിൽ പുതിയ ഭയപ്പെടുത്തുന്ന മുന്നറിയിപ്പ് ചിത്രങ്ങൾ പുറത്തിറക്കി
- 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്: ചരിത്രപരമായ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം
