നോവ സ്കോഷ്യ, ഈസ്റ്റേൺ പസ്സേജ് – ഗസ്പരോവാ മത്സ്യങ്ങള്ക്കായി മത്സ്യബന്ധനം നടത്തിയിരുന്ന യുവാക്കളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു 39 വയസ്സുള്ള പുരുഷനെയും ഒരു യുവാവിനെയും ഹാലിഫാക്സ് ആർ സി എം പി (RCMP) അറസ്റ്റു ചെയ്തിരുന്നു.
മെയ് 4-ന് വൈകിട്ട് 7 മണിയോടെ കാവ് ബേ റോഡിനു സമീപമാണ് ഈ ആക്രമണം സംഭവിച്ചത്. രണ്ട് ആളുകൾക്ക് പരിക്കേറ്റതായും, ഒരാൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും ആംബുലൻസിലൂടെ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പോലീസ് സ്ഥലത്ത് നിന്ന് ഫിഷിംഗ് ഹുക്ക്, മെറ്റൽ പൈപ്പ് അടക്കം ആയുധങ്ങളായി ഉപയോഗിച്ച പല വസ്തുക്കളും പിടിച്ചെടുത്തു.
ആരോപിതനായ യുവാവിനെ കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം കസ്റ്റഡിയിൽ തുടരുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അഗ്രാവേറ്റഡ് അസോൾട്ട് അടക്കമുള്ള നാല് കുറ്റങ്ങൾ ചുമത്തിയതായും RCMP അറിയിച്ചു. Cow Bay-യിൽ നിന്നുള്ള 39 വയസ്സുള്ള പുരുഷൻ കുറേ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടയക്കപ്പെട്ടു. ജൂൺ 10-ന് ഡാർട്ട്മൗത്ത് പ്രൊവിൻഷ്യൽ കോടതിയിൽ കുറ്റം ചുമത്തി ഹാജരാകും.
ഇത് വിദ്വേഷപ്രേരിതമായ ആക്രമണം ആണോ എന്ന് സമഗ്രമായ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള സാക്ഷികളുടെ മൊഴികൾ അടിസ്ഥാനമാക്കി വിദ്വേഷപ്രേരിതമായ അതിക്രമം എന്ന സംശയം ഉയരുന്നു.
“വിദ്വേഷപ്രേരിത സംഭവങ്ങളെ RCMP ഏറ്റവും ഗൗരവത്തോടെ കാണുന്നു. ആവശ്യമെങ്കില് അധിക കുറ്റങ്ങൾ പിന്നീട് അനേഷണം നടക്കുന്നത് അനുസരിച്ച് ചേർക്കും,” എന്നാണ് പൊലീസ് റീലീസിൽ പറയുന്നത്.
ഈ സംഭവത്തെ കുറിച്ച് കൂടുതൽ വിവരമുള്ളവർ 902-490-5020 എന്ന നമ്പറിലോ Crime Stoppers (1-800-222-8477) എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.