Author: AKHIL V B

Akil V.B., from Narikkuni in Kozhikkode District, Kerala, India, serves as a Maintenance Tribunal Technical Assistant, dedicated to the welfare and protection of senior citizens and parents. A passionate short story writer, he also nurtures a love for travel, drawing inspiration from diverse cultures and experiences.

ജില്ലയിലെ വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ ആ അമ്മയുടെ മുഖത്തെ തേജസ്സ് എന്റെ  മനസിനെ വല്ലാതെ സ്പര്‍ശിച്ചു. കൗതുകത്തോടെ ഞാന്‍ ആ അമ്മയോട് ചോദിച്ചു,  “എങ്ങനെയാ ഇവിടെയെത്തിയത്…‍” എന്റെ ചോദ്യം കേട്ടിട്ടാകാം   ഒരിറ്റു കണ്ണീരോടെ അവരെന്നെയൊന്ന് നോക്കി… രാവിലെ തന്നെ സിസ്റ്ററുടെ “എല്ലാവരും ഒന്നെണീറ്റെ; സമയം കുറേ ആയി” എന്ന വിളി കേ‍ട്ടാണ് ഓമനയമ്മ ഏതോ ചിന്തയില്‍ നിന്ന് ‍ഞെട്ടി ഉണർന്നത്… കണ്ണ് തുറന്നു നോക്കുമ്പോള്‍ സിസ്റ്റര്‍ ഡെയ്സി സമീപത്തെ കട്ടിലിലെ രമയെ വിളിച്ചെയുന്നേല്‍പ്പിക്കുന്നതാണ് കണ്ടത്. സിസ്റ്റര്‍ അടുത്ത് വന്നപ്പോള്‍ ഓമനയമ്മ ചോദിച്ചു “എന്റെ കൊച്ചുമോൻ ഇന്നു വരുമോ…?”രണ്ട് വര്‍ഷം മുമ്പാണ് ഓമനയമ്മ സ്നേഹാലയത്തിലെത്തിയത്. മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും വൃദ്ധസദനത്തിലേക്ക് വലിച്ചെറിയപെട്ട ഒരമ്മ… ‍ഒരുപാട് സ്വത്ത് വകകള്‍ ഉണ്ടായിരുന്നെങ്കിലും ഭര്‍ത്താവിന്റെ മദ്യപാനം കുറേയധികം നശിപ്പിച്ചു. ഭര്‍ത്താവിൻെറ മരണ ശേഷം മകന്‍ രമേശന്റെ സംരക്ഷണത്തിലായിരുന്നു ഓമനയമ്മ. ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു രമേശന്‍. എല്ലാ വീടുകളിലേയും പോലെ കൊച്ചു കൊച്ചു പിണക്കങ്ങളെല്ലാം രമേശന്റെ ഭാര്യ അനിതയും ഓമനയമ്മയും…

Read More