Author: Raju Pynadath

Raju Pynadath is a contributing author for Keralascope News based in Canada. Passionate about community building and story-telling, he highlights local Pravasi events, cultural gatherings, and the vibrant lives of the Malayali diaspora across North America.

മിസിസാഗ, കാനഡ: അങ്കമാലി മലയാളി അസോസിയേഷന്റെ (AMA) പ്രഥമ പരിപാടിയായ Meet & Greet ഓഗസ്റ്റ് 15-ന് മിസിസാഗ വാലി പാർക്കിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ നടന്നു. രാവിലെ 10.30ഓടെ കുടുംബങ്ങളോടൊപ്പം അംഗങ്ങൾ എത്തിച്ചേർന്നതോടെ ഏറെ നാളായി കാത്തിരുന്ന സംഗമത്തിന് തുടക്കമായി. കൃത്യമായ ആസൂത്രണത്തോടെ ഒരുക്കിയ പരിപാടി 11.30ന് ആരംഭിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഏകദേശം 60 പേർ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിൻ രാജു പൈനാടത്ത് സ്വാഗതം ആശംസിച്ചു. അഡ്മിൻമാരായ ബിബിൻ സ്റ്റീഫൻ, ജോബിൻ കോട്ടക്കൽ, ജോമോൻ ജോണി, ഡൈസൺ മാടശ്ശേരി, അഭിനന്ദ് സുരേന്ദ്രൻ, രാജു പൈനാടത്ത് എന്നിവർ ചേർന്ന് ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് അങ്കമാലി മലയാളി അസോസിയേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അങ്കമാലിയുമായുള്ള പഴയ ബന്ധങ്ങളും സൗഹൃദങ്ങളും നാട്ടോർമ്മകളും പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ സമയം ചെലവഴിച്ചു. മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദപരിപാടികൾ സംഗമത്തിന് കൂടുതൽ ആവേശവും ചിരിയും പകർന്നു. തുടർന്ന് എല്ലാവരും ചേർന്ന് രുചികരമായ അങ്കമാലി ബിരിയാണി…

Read More