ലേഖകന്‍: ഡോ. സെമിച്ചൻ ജോസഫ്

Dr. Semichan Joseph is a columnist for Keralascope. He is an Assistant Professor in the Department of Social Work at Nirmala College (Autonomous), Muvattupuzha, and Co-Founder and Deputy Managing Trustee of SMART India Foundation. He holds an MSW, an MPhil, an MSc in Psychology and a PhD in Social Work. His areas of focus are school mental health, child guidance, life skills education and community-based rehabilitation. He writes regular columns on current social issues for leading Malayalam newspapers and appears as a panelist on television discussions. He wrote the acclaimed mental health guide Manasinu Oru First Aid (First Aid for the Mind), and he has presented more than 17 scientific papers on professional social work and mental health advocacy.

കേരളത്തിന്റെ സാമൂഹിക-വികസന സങ്കല്പങ്ങൾക്ക് ശാസ്ത്രീയ അടിത്തറ പാകുന്നതിൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് (സാമൂഹിക പ്രവർത്തന) വിദ്യാഭ്യാസം നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) ആഭിമുഖ്യത്തിൽ ഈ മേഖലയുടെ വർത്തമാന അവസ്ഥയെയും ഭാവി സാധ്യതകളെയും കുറിച്ച് ആഴത്തിൽ പഠിക്കാനും അവലോകനം ചെയ്യാനുമായി ഒരു ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുന്നു എന്ന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതും സ്വാഗതാർഹവുമാണ്. കേരളത്തിന്റെ സാമൂഹിക പ്രവർത്തന മേഖലയിലെ ക്രാന്തദർശിയായ നേതാവും പ്രഗത്ഭ അക്കാദമിഷ്യനുമായ ഡോക്ടർ ജോസ് ആന്റണിയാണ് ഈ സമിതിയുടെ വൈസ് ചെയർമാനായി ചുമതലയേറ്റിരിക്കുന്നത് എന്നത് ഈ ഉദ്യമത്തിന്റെ ഗൗരവവും പ്രൊഫഷണൽ മികവും ഇരട്ടിപ്പിക്കുന്നു.കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറിയായ പ്രൊഫ. ഡോ. ആബിദ ഫാറൂഖി അധ്യക്ഷത വഹിക്കുന്ന ഈ സമിതിയിൽ കുട്ടിക്കാനം മരിയൻ കോളേജ് MSW വകുപ്പ് മേധാവി ശ്രീ. അജേഷ് പറക്കൽ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് സോഷ്യൽ എക്സ്പേർട്ട് ഡോ. സുബിത മേനോൻ, ഇംഹാൻസിലെ (IMHANS)…

Read More