ഇറാന്റെ മേലുള്ള അമേരിക്ക-ഇസ്രയേൽ സഖ്യസേനകളുടെ ആക്രമണത്തിന്റെ പ്രതികാരമെന്നോണമായി ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയത് ആഗോള എണ്ണ വ്യാപാരത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ലോകത്തിലെ ദൈനംദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (LNG) ഏകദേശം 20 ശതമാനം – ഏകദേശം 20 മില്യൺ ബാരൽ – ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യു.എസ്, ഇസ്രയേൽ, പാശ്ചാത്യ സഖ്യരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് പൂർണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ പ്രഖ്യാപിച്ചെങ്കിലും, ആക്രമണഭയം മൂലം മിക്ക രാജ്യങ്ങളിലേക്കുള്ള ടാങ്കറുകളും യാത്ര നിർത്തി വച്ചിരിക്കുകയാണ്.
പരിമിതമായിട്ടുള്ള കയറ്റുമതി മാത്രമേ നടക്കുന്നതിനാൽ സംഭരണ സൗകര്യങ്ങളുടെ പര്യാപ്തത മൂലം ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിരിക്കുകയാണ് ലോകത്ത് മറ്റൊരു ഉൽപ്പാദന ശേഷിയും ഈ ക്ഷാമത്തിന് പകരമാകാൻ പര്യാപ്തമല്ല. ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ഏകദേശം 400 മില്യൺ ബാരൽ എണ്ണ റിസർവുകളിൽ നിന്ന് റിലീസ് ചെയ്യുവാനും അമേരിക്ക, തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 172 മില്യൺ ബാരൽ റിലീസ് ചെയ്യുവാനും തയ്യാറെടുക്കുന്നുണ്ടെങ്കിലും, ദൈനംദിന ക്ഷാമം 10 മില്യൺ ബാരലിന് മുകളിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിനടുത്തെത്തി – യുദ്ധമാരംഭിച്ചതിന് ശേഷം 40 ശതമാനത്തോളമാണ് ഏകദേശം വർധന. ആഗോളതലത്തിൽ പെട്രോൾ വില ഗണ്യമായി ഉയർന്നു. ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഫ്യൂവൽ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, വൈദ്യുതി, വളങ്ങൾ തുടങ്ങിയവയുടെ വിലകളും കുതിച്ചുയർന്നു.
നൂറുകണക്കിന് ടാങ്കറുകൾ കടലിടുക്കിന് സമീപം കുടുങ്ങിയിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഷിപ്പിങ് ചെലവുകൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഖ്യരാജ്യങ്ങളോട് ഹോർമുസ് സുരക്ഷിതമാക്കാൻ യുദ്ധകപ്പലുകളും മൈൻസ്വീപ്പറുകളും അയക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. യു.എസ് കപ്പലുകൾക്ക് മാത്രമല്ല, സഖ്യരാജ്യങ്ങൾക്കും നിരോധനം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.
യുദ്ധം നീണ്ടുനിന്നാൽ ആഗോള പണപ്പെരുപ്പം, സമ്പദ്വ്യവസ്ഥാ മാന്ദ്യം, ഭക്ഷ്യക്ഷാമം എന്നിവ രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം കടലിടുക്കിലൂടെ ചില കപ്പലുകൾ കടത്തിവിടുവാൻ തുടങ്ങിയിട്ടുണ്ടെങ്കിലും
ആഗോള എണ്ണ വ്യവസായത്തിന്റെ ഭാവി ഹോർമുസ് കടലിടുക്കിന്റെ സുരക്ഷിതമായിട്ടുള്ള പൂർണ്ണമായ തുറക്കലിനെ ആശ്രയിച്ചിരിക്കുന്നു.
Trending
- കാനഡയിൽ വെസ്റ്റ്ജെറ്റ് വിമാന സർവീസുകൾ മുടങ്ങാൻ സാധ്യത; ഫ്ലൈറ്റ് അറ്റൻഡന്റുമാർ പണിമുടക്ക് നോട്ടീസ് നൽകി.
- കാനഡയിൽ ഓൺലൈൻ പാസ്പോർട്ട് പുതുക്കൽ സംവിധാനം പൂർണ്ണതോതിൽ; യോഗ്യരായ എല്ലാ മുതിർന്ന പൗരന്മാർക്കും ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം.
- വ്യാജ വിവാഹങ്ങൾ വഴി കാനഡ വർക്ക് പെർമിറ്റ്: നിയമങ്ങൾ കർശനമാക്കി കനേഡിയൻ സർക്കാർ; ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്
- ജീവിതത്തിന്റെ കയ്പും മധുരവും: കമ്പിളികണ്ടത്തെ കൽഭരണികൾ നൂറാം പതിപ്പിലേക്ക്…
- ഡോക്ടറുടെ ശുപാർശയില്ലാതെയും സ്കാനിങ് നടത്താം: പണം നൽകിയുള്ള സ്വയം പരിശോധനയ്ക്ക് അനുമതി നൽകി കാനഡയിലെ ആൽബർട്ട.
- കാനഡ-യുഎസ് അതിർത്തിയിൽ ഗോർഡി ഹൗ അന്താരാഷ്ട്ര പാലം തുറന്നു; ആദ്യ യാത്രക്കാരായി ഐസ് ഹോക്കി ഇതിഹാസം ഗോർഡി ഹൗവിന്റെ കുടുംബം
- മിസിസാഗ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രലിൽ ഇടവക തിരുനാളിന് ഭക്തിനിർഭരമായ സമാപനം
- ബെൽജിയത്തിലെ നാറ്റോ ആസ്ഥാനത്ത് ചാരപ്രവർത്തനം: ചൈനീസ് വംശജയായ കനേഡിയൻ വനിത അറസ്റ്റിൽ.
