എഡ്മിന്റൻ : കാനഡയിൽ രൂക്ഷമാക്കുന്ന ഭവന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ കനേഡിയൻ സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ട് വരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി, ആദ്യമായി ഒരു മില്യൺ ഡോളറോ അതിൽ കുറവോ വിലയുള്ള വീട് വാങ്ങുന്നവർക്ക് Goods and Services Tax (GST) ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു.

പുതിയ തീരുമാനം സാധാരണക്കാർക്ക് എങ്ങനെ സഹായകമാകും?
ഈ നികുതി ഇളവ് കനേഡിയൻ പൗരന്മാർക്ക് ഏകദേശം 50,000 ഡോളർ വരെ ലാഭിക്കാൻ സഹായിക്കും. ഇത് കൂടുതൽ യുവജനങ്ങളെയും കുടുംബങ്ങളെയും ഭവന വിപണിയിലേക്ക് ആകർഷിക്കുകയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും. GST ഒഴിവാക്കുന്നതിലൂടെ, വീട് വാങ്ങുന്നതിനുള്ള മുൻകൂട്ടിയുള്ള ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം കയ്യിൽ സൂക്ഷിക്കാനും സാധിക്കും.

ഭവന നിർമ്മാണ മേഖലയിൽ ഉണർവ്വ്
GST ഒഴിവാക്കുന്നത് ഭവന നിർമ്മാണ മേഖലയിൽ പുതിയ ഉണർവ്വ് നൽകും. രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണത്തിന് ഇത് കൂടുതൽ പ്രോത്സാഹനമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവന
“കനേഡിയൻ നിവാസികളുടെ ജീവിത ചിലവുകൾ കുറയ്ക്കുകയും ഭവന ഉടമസ്ഥത ഒരു യാഥാർത്ഥ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. GST ഒഴിവാക്കുന്നതിലൂടെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 50,000 ഡോളർ വരെ ലാഭിക്കാം. ഇത് രാജ്യത്തുടനീളം ഭവന നിർമ്മാണത്തിന് കൂടുതൽ ഉത്തേജനം നൽകും. ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞങ്ങൾ ഉടൻ തന്നെ പുതിയ നടപടികൾ പ്രഖ്യാപിക്കും. ശ്രദ്ധയോടെയുള്ള പ്രവർത്തനത്തിലൂടെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാനും പൗരന്മാർക്ക് നിത്യചിലവുകൾ താങ്ങാനാവുന്ന കാനഡ കെട്ടിപ്പടുക്കാനും സമയമായിരിക്കുന്നു.” പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

ലക്ഷ്യം G7 രാജ്യങ്ങളിൽ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക
കാനഡയിലെ ഭവന പ്രതിസന്ധിക്ക് തക്കതായ പരിഹാരം കാണാനും G7 രാജ്യങ്ങളിൽ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ പ്രതികരണങ്ങൾ
ഈ നടപടിയെ ടൊറന്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് (TRREB) സ്വാഗതം ചെയ്തു. ഈ പ്രഖ്യാപനത്തെ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള സാമ്പത്തിക തടസ്സങ്ങൾ കുറയ്ക്കാനുള്ള ഒരു നീക്കമായി കാണുന്നു. അതേസമയം, ഭവനവിതരണം വർധിപ്പിക്കുകയും റിയൽ എസ്റ്റേറ്റ് വിപണിയിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന അനുബന്ധ നടപടികൾ കൂടി ഉണ്ടാവണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.