കപ്രശ്ശേരി, എറണാകുളം: പ്രശസ്തമായ കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ (ചെറുപുഷ്പ) ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 30, 31, ഫെബ്രുവരി 1 (വെള്ളി, ശനി, ഞായർ) തീയതികളിൽ അതിപുരാതനമായ ആചാരങ്ങളോടെ ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള ആത്മീയ ചടങ്ങുകൾ ജനുവരി 21 ബുധനാഴ്ച മുതൽ ആരംഭിച്ചു. ജനുവരി 29 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30-ന് വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. ജോസ് തേങ്ങാത്തറയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് തിരുനാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.

“സ്വർഗ്ഗീയ മധ്യസ്ഥയും ആത്മീയ ശിശുത്വത്തിന്റെ മാതൃകയും നാനാജാതി മതസ്ഥരുടെ ആശാകേന്ദ്രവുമായ കപ്രശ്ശേരി ചെറുപുഷ്പ ഇടവക ദേവാലയത്തിന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അത്ഭുതപ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കുന്നു. തിരുനാൾ കർമ്മങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.”
ഫാ. ജോസ് തേങ്ങാത്തറ, ഇടവക വികാരി

തിരുനാളിന്റെ ആദ്യദിനമായ ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് ആഘോഷമായ കൊടിയേറ്റോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. ഇടവക വികാരിയുടെ കാർമികത്തിൽ വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും അതിന് ശേഷം രാത്രി 7.00-ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന ‘നവജാതശിശു വയസ്സ് 84’ എന്ന നാടകവും അരങ്ങേറും. രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയും തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. അന്നേദിവസം വൈകുന്നേരം 5.30-ന് റവ. ഫാ. വിപിൻ കുരിശുതറ CMI-യുടെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും റവ. ഫാ. സനു പുതശ്ശേരിയുടെ വചനസന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് രാത്രി ഡയറി ജംഗ്ഷൻ മുതൽ SNDP ജംഗ്ഷൻ വരെ നീളുന്ന പ്രൗഢഗംഭീരമായ പ്രദക്ഷിണമാണ് ശനിയാഴ്ച രാത്രിയിലെ പ്രധാന ആകർഷണം. അതുപോലെ 8.30-ന് ആകാശവിസ്മയമായി കരിമരുന്ന് പ്രയോഗവും വാദ്യമേള സന്ധ്യയും നടക്കും.

തിരുനാൾ ഞായറാഴ്ച രാവിലെ 10.00-ന് റവ. ഫാ. അഖിൽ ആപ്പാടന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും റവ. ഫാ. മാത്യു കിലുക്കന്റെ സന്ദേശവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് നടക്കുന്ന ആഘോഷമായ പ്രദക്ഷിണം സെമിത്തേരി കപ്പേള വഴി തിരികെ പള്ളിയിൽ പ്രവേശിക്കും. രാത്രി 7.30-ന് കൊച്ചിൻ കലാഭവൻ നയിക്കുന്ന ‘സൂപ്പർ ഹിറ്റ് ഗാനമേള’യോടെ ആഘോഷങ്ങൾക്ക് സമാപനമാകും. ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാനയും മരിച്ചവരുടെ ഓർമ്മയ്ക്കായി പ്രത്യേക പ്രാർത്ഥനകളും ഒപ്പീസും സെമിത്തേരി സന്ദർശനവും നടക്കും. 102 പ്രസുദേന്തിമാരുടെ സഹകരണത്തോടെയാണ് ഈ വർഷത്തെ തിരുനാൾ സംഘടിപ്പിച്ചിരിക്കുന്നത്.

എൺപത്തി ഏഴ് വർഷത്തെ പാരമ്പര്യം ഉണ്ട് കപ്രശ്ശേരി തിരുനാളിന്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.