ജി.ടി. എ, കാനഡ: ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിലെ (GTHA) താമസക്കാർക്ക് ആശ്വാസവാർത്തയായി 2026-ലെ പ്രോപ്പർട്ടി ടാക്സ് വർദ്ധനവ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നു. മുൻ വർഷങ്ങളിലെ റെക്കോർഡ് വർദ്ധനവിൽ നിന്ന് വ്യത്യസ്തമായി, മിക്ക നഗരങ്ങളും നികുതി നിരക്കുകളിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ടൊറന്റോ സിറ്റിയിൽ മേയർ ഒലിവിയ ചൗ 2.2 ശതമാനത്തിന്റെ കുറഞ്ഞ വർദ്ധനവാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ 0.7 ശതമാനം റെസിഡൻഷ്യൽ ടാക്സും 1.5 ശതമാനം സിറ്റി ബിൽഡിംഗ് ഫണ്ടുമാണ് ഉൾപ്പെടുന്നത്. 2024-ൽ 9.5 ശതമാനവും 2025-ൽ 6.9 ശതമാനവുമായിരുന്ന നിരക്കുകളിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. ശരാശരി 6.92 ലക്ഷം ഡോളർ മൂല്യമുള്ള വീടുകൾക്ക് ഏകദേശം 91.53 ഡോളറിന്റെ അധിക ബാധ്യത മാത്രമേ ഇതുവഴി ഉണ്ടാകൂ. വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആണ് ഈ കുറഞ്ഞ നിരക്ക് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ബ്രാംപ്ടണിലും മിസിസാഗയിലും പീൽ റീജിയണൽ ബജറ്റിന്റെ സ്വാധീനം നികുതി നിരക്കുകളിൽ പ്രകടമാണ്. ബ്രാംപ്ടൺ സിറ്റി മേയർ പാട്രിക് ബ്രൗൺ സിറ്റിയുടെ വിഹിതം 1.5 ശതമാനമായി നിലനിർത്തിയെങ്കിലും, പീൽ റീജിയണിന്റെ 3.36 ശതമാനം വർദ്ധനവ് കൂടി ചേരുമ്പോൾ മൊത്തം നികുതി വർദ്ധനവ് 4.8 ശതമാനമായി ഉയരും. ഇതനുസരിച്ച് ഒരു ശരാശരി വീട്ടുടമസ്ഥന് ഏകദേശം 324 ഡോളറിന്റെ വർദ്ധനവ് പ്രതീക്ഷിക്കാം.

മിസിസാഗയിൽ മൊത്തം നികുതി വർദ്ധനവ് 6 മുതൽ 7 ശതമാനം വരെയാകാനാണ് സാധ്യത. പീൽ റീജിയണിലെ പോലീസ്, ഇൻഫ്രാസ്ട്രക്ചർ ചിലവുകൾ വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് ശരാശരി വീട്ടുടമസ്ഥർക്ക് കുറഞ്ഞത് 213 ഡോളറെങ്കിലും അധിക ബാധ്യത വരുത്തിവെക്കും.

ഓക്വില്ലിലും ഹാമിൽട്ടണിലും താരതമ്യേന കുറഞ്ഞ നിരക്കുകളാണ് 2026-ലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓക്വില്ലിൽ ടാക്സ് വർദ്ധനവ് 1.96 ശതമാനമായി കൗൺസിൽ അംഗീകരിച്ചു. മുൻപ് 3.5 ശതമാനം വരെ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്റ്റോം വാട്ടർ ഫീ (Stormwater Fee) എന്ന പേരിൽ പുതിയൊരു ഫീസ് ഏർപ്പെടുത്തിയതിലൂടെ പ്രോപ്പർട്ടി ടാക്സ് നിരക്ക് കുറയ്ക്കാൻ സിറ്റിക്ക് സാധിച്ചു. 8 ലക്ഷം ഡോളർ മൂല്യമുള്ള ഒരു വീടിന് ഏകദേശം 130.64 ഡോളറിന്റെ വർദ്ധനവാണ് ഇവിടെ ഉണ്ടാകുക.

ഹാമിൽട്ടണിൽ മേയർ ആൻഡ്രിയ ഹോർവത്ത് 4.25 ശതമാനം വർദ്ധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുൻപ് 8.9 ശതമാനം വരെ വർദ്ധിക്കുമെന്ന് കരുതിയിരുന്നെങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് നിരക്ക് കുറയ്ക്കുകയായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന കൗൺസിൽ വോട്ടെടുപ്പിന് ശേഷം മാത്രമേ ഈ നിരക്കുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.