Author: Jobish Mathew

Jobish Mathew is a contributing author at Keralascope, sharing insights on social issues and the lived experiences of the global Malayalee diaspora. Outside of his commentary and poetry, Jobish is a Registered Social Worker and Certified EMDR Therapist with more than 16 years of mental health experience, as well as a dedicated spiritual guide and community volunteer.

എഡ്മിന്റൺ, കാനഡ: പ്രവാസി മലയാളികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നോർക്ക കെയർ പ്ലസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള പുതിയ വിൻഡോ 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ വരെ തുറക്കും. വിദേശത്തുള്ള പ്രവാസികളുടെ ഏറ്റവും വലിയ ആശങ്കയായ നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യ കാര്യങ്ങളും മുൻനിർത്തി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, പുതിയ അപേക്ഷ സമർപ്പിക്കുന്നതിനും നിലവിലെ പോളിസികൾ പുതുക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങൾ മൂലമുള്ള വൻ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസം പകരുകയെന്നതാണ് നോർക്ക കെയർ പ്ലസ് ലക്ഷ്യമിടുന്നത്. ഒരു ഫാമിലി ഫ്ലോട്ടർ കവറേജായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രവാസി, പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് ഒറ്റ പോളിസിയിൽ പരിരക്ഷ നേടാനാകും. ഇൻ-പേഷ്യന്റ് (IP) ചികിത്സാ ചെലവുകൾ, മുറി വാടക, ഡോക്ടർ ഫീസ്, മരുന്നുകൾ, ശസ്ത്രക്രിയാ ചെലവുകൾ,…

Read More