ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് 2026 ഏപ്രിൽ 3. മാനവകുലത്തിന്റെ ഗതി നിർണയിച്ച വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ദിവസം. ചരിത്രകാരന്മാരും പല ബൈബിൾ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതനുസരിച്ച് യേശുക്രിസ്തു ക്രൂശീകരിക്കപ്പെട്ടത് AD 33-ലെ ഏപ്രിൽ 3-ന്, ഒരു വെള്ളിയാഴ്ചയാണെന്ന് വിശ്വാസിക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ 2026 ഏപ്രിൽ 3 എന്നത് ക്രിസ്തുവിന്റെ കുരിശു മരണത്തിൻ്റെ വാർഷിക ദിനം കൂടിയാണ്.
ജൂത കലണ്ടറിലെ പാസോവർ (പെസഹാ) സമയത്ത്, പൊന്തിയോസ് പിലാത്തോസിന്റെ ഭരണകാലത്ത് നടന്ന ഈ സംഭവത്തെ ജ്യോതിശാസ്ത്ര കണക്കുകളുടെയും ചരിത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പിന്തുണയ്ക്കുന്നത് . ആ ദിവസം ജറുസലേമിൽ ചന്ദ്രഗ്രഹണം (ലൂണാർ എക്ലിപ്സ്) ഉണ്ടായിരുന്നുവെന്നും ഇത് ബൈബിളിലെ ‘ഭൂമിയെമ്പാടും ഇരുട്ട്’ എന്ന വിവരണവുമായി ബന്ധപ്പെടുത്തുന്നു.
ഏകദേശം 1993 വർഷങ്ങൾക്ക് ശേഷം 2026-ൽ ഗുഡ് ഫ്രൈഡേ ഏപ്രിൽ 3-ന് തന്നെ ആചരിക്കപ്പെടുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഇത് ഒരേ തീയതിയും ഒരേ വാരദിനവുമാണ്. ഈ യാദൃച്ഛിക സംയോജനം വിശ്വാസികളെ, വിശ്വാസ സത്യങ്ങൾക്കപ്പുറം ചരിത്രപരമായ സംഭവ സംഗമത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി പല ആധുനിക ചരിത്രപഠന രേഖകളും വ്യക്തമാക്കുന്നുണ്ട്.
ബൈബിൾ വിവരണങ്ങൾ, റോമൻ ചരിത്രരേഖകൾ, യഹൂദ പെരുന്നാൾ കലണ്ടർ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങൾ പ്രകാരം AD 30 അല്ലെങ്കിൽ 33 എന്നീ വർഷങ്ങളിലാണ് യേശുവിന്റെ ക്രൂശീകരണം സാധ്യമായിരുന്നത് എന്ന് പറയപ്പെടുന്നത്. ഇതിൽ AD 33, ഏപ്രിൽ 3 ആണ് ഏറ്റവും സാധ്യതയുള്ള തീയതിയായി ഹമ്ഫ്രീസ്, വാഡിംഗ്ടൺ തുടങ്ങിയ പണ്ഡിതരുടെ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ ദിവസം ക്രിസ്തുവിന്റെ ത്യാഗത്തെയും സ്നേഹത്തെയും ഓർമ്മിപ്പിക്കുന്നു. ചരിത്രം, വിശ്വാസം, ശാസ്ത്രം എന്നിവയുടെ സംഗമമായി ഈ അപൂർവ സമന്വയം ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആധ്യാത്മിക ചിന്തകൾ ഉണർത്തുന്നതിനായി കാലം കാത്തുവച്ച കാവ്യനീതിയായി ഇതിനെ കാണുവാൻ സാധിക്കും.

കൂടുതൽ വായിക്കാം: യേശുക്രിസ്തുവിന്റെ ക്രൂശീകരണ തീയതി – ശാസ്ത്രീയ പഠനങ്ങൾ

തത്സമയ വിശുദ്ധ വാര കർമ്മങ്ങൾ: വത്തിക്കാനിലെ പ്രാർത്ഥനകൾ തത്സമയം കാണാം

കടപ്പാട്/Source: BBC History – The Crucifixion of Jesus

Share.

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.